മഹാമാരിക്കാലത്തും മഹാവിജയം നേടി എ.കെ.എം സ്‌കൂള്‍

കോട്ടക്കല്‍:കോട്ടൂര്‍ എ.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം. പരീക്ഷ എഴുതിയ 1317 കുട്ടികളെയും തുടര്‍ പഠനത്തിന് അര്‍ഹരാക്കുവാന്‍ കഴിഞ്ഞു എന്ന മികച്ച വിജയമാണ് സ്‌കൂള്‍ കൈവരിച്ചത്. അതോടൊപ്പം 393 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടാന്‍ കഴിഞ്ഞു എന്നത് ഈ നേട്ടത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് ഈ വിജയത്തിന്റെ പിന്നിലെന്ന് പ്രധാന അധ്യാപകന്‍ ബഷീര്‍ കുരുണിയന്‍ പറഞ്ഞു. എല്ലാ വിജയികളെയും പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കലും സ്‌കൂള്‍ മാനേജര്‍ കെ ഇബ്രാഹിം ഹാജിയും അഭിനന്ദിച്ചു

Related posts

Leave a Comment