ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി മയക്കി ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ സ്കൂൾ ഉടമ അറസ്റ്റിൽ

കൊച്ചി: ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി മയക്കി ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ സിഡ്നി മോണ്ടിസോറി സ്കൂളുകളുടെ ഉടമ കോട്ടയം ഏറ്രുമാനൂര്‍ കൂതറപ്പിള്ളി വീട്ടില്‍ ജെ.ജോസഫിനെ (49) മരട് പൊലീസ് അറസ്റ്റ് ചെയ്തു.

2014ലാണ് കേസിനാസ്പദമായ സംഭവം. യുവതിയെ പ്രതി ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇയാളുടെ വിവിധ സ്ഥാപനങ്ങളില്‍ കൊണ്ടുപോയി തിരിച്ച്‌ എത്തിക്കുമായിരുന്നു. ജോലിയുടെ ഭാഗമായി മരടിലെത്തിച്ച യുവതിക്ക് അന്ന് രാത്രി താമസിക്കാന്‍ പ്രതി സൗകര്യം ഒരുക്കി. തുടര്‍ന്ന് ശീതളപാനീയത്തില്‍ മദ്യംകലത്തി നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് കേസ്. വിവരം പുറത്തു പറയുമെന്ന് പറഞ്ഞുവിരട്ടി പിന്നീട് നിരന്തരം പീഡനത്തിന് ഇരയാക്കി. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. അടുത്തിടെ വിവാഹിതയായ യുവതിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും സ്വകാര്യ ദൃശ്യങ്ങള്‍ അയച്ചു നല്‍കി ബ്ലാക്ക്മെയില്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.

Related posts

Leave a Comment