സ്‌കൂൾ തുറക്കൽ ; സർക്കാർ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കണം : വി.ഡി സതീശൻ

സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കുട്ടികളുടെ കാര്യത്തിൽ റിസ്‌ക് എടുക്കാൻ പറ്റില്ല. സ്‌ക്കൂളുകളിലേക്ക് കുട്ടികളെ അയയ്ക്കുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് ഉത്കണ്ഠയുണ്ട്. അതിനാൽ ആവശ്യമായ ക്രമീകരണങ്ങൾ സർക്കാർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും എന്നാണ് പ്രതീക്ഷിച്ചത്. കോവിഡിനൊപ്പം ജീവിക്കുകയെന്ന നിർദ്ദേശം ആദ്യം മുന്നോട്ടുവച്ചത് പ്രതിപക്ഷമാണ്. സ്‌കൂളുകളും സ്ഥാപനങ്ങളും തുറന്ന് ജനം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment