സ്കൂള്‍ തുറക്കുന്ന തീയതി ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ എന്നത്തേക്കു തുറക്കുമെന്ന കാര്യത്തില്‍ തീരുമാനം ചൊവ്വാഴ്ച ഉണ്ടായേക്കും. നാളെ ഇതു സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. അതിലെ വിധി വന്ന ശേഷം ചൊവ്വാഴ്ച ചേരുന്ന കോവിഡ് അവലോകന സമതി യോഗത്തില്‍ സ്കൂള്‍ തുറക്കുന്നതു സംബന്ധിച്ച ആലോചനയുണ്ടാകും. തീയതി തീരുമാനിച്ചാല്‍ അന്നു വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുക്കിയ തീയതി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടിഅറിയിച്ചു.

സാങ്കേതിക സമിതി സകൂൾ തുറക്കാമെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രതിരോധ ശേഷി കൂടിയതിനാൽ കുട്ടികൾക്ക് സ്കൂൾ തുറക്കുന്നതിന് മുമ്പ് വാക്സീൻ വേണ്ടായെന്നാണ് ശുപാർശ. അതേസമയം അധ്യാപകരുടെ വാക്സിനേഷന്‍ മുന്‍ഗണനാ ക്രമത്തില്‍ ഉള്‍പ്പെടുത്തി ഉടന്‍ പൂര്‍ത്തിയാക്കും.

തമിഴ്നാട്ടിലടക്കം സ്കൂളുകള്‍ തുറന്നതും കേരളത്തില്‍ കോവിഡ് കുറയാതെ തുടരുന്നതിലും വലിയ തോതിലുള്ള ജനവികാരം ഉടലെടുത്തിട്ടുണ്ട്. ഇതു കൂടി പരിഗണിച്ചാണ് സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ആലോചന തുടങ്ങിയത്. രാജ്യത്തെ മൊത്തം കോവിഡ് രോഗികളില്‍ 71.65 ശതമാനവും കേ‌രളത്തിലാണ്. ദേശീയ ശരാശരിയുടെ പതിന്മടങ്ങാണു കേരളത്തിലെ ടിപിആര്‍. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു വലിയ വീഴ്ച പറ്റിയെന്നു കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ ആരോപിച്ചിരുന്നു.

Related posts

Leave a Comment