കനത്ത മഴ ; തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു.

ജില്ലയിൽ നാളെയും കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അവധി.

തിരുവനന്തപുരം നഗരത്തിലും മലയോര പ്രദേശങ്ങളിലും മഴ ശക്തമായി പെയ്യുകയാണ്. വെള്ളറടയിൽ ഉരുൾപൊട്ടലിന് സമാനമായ മലവെള്ളപാച്ചിലുണ്ടായി. ചുണ്ടിക്കൻ നെല്ലിശേരി കുരിശുമലയുടെ അടിഭാഗം എന്നിവിടങ്ങളിലാണ് മലവെള്ളം ഒലിച്ചിറങ്ങുന്നത്. അപകട സാധ്യത കണക്കിലെടുത്ത് 15 കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചു. നഗര പ്രദേശങ്ങളിൽ വൈകീട്ട് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.

Related posts

Leave a Comment