സ്കൂൾ ഗ്രൗണ്ട് ശുചീകരണം ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ്

മുവാറ്റുപുഴ: യൂത്ത് കോൺഗ്രസ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കേക്കര  ഗവമെന്റ് ഈസ്റ്റ്‌ ഹൈസ്കൂൾ ഗ്രൗണ്ട് ശുചീകരിച്ചു.യൂത്ത് കോൺഗ്രസ് മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ഷാഫി കബീർ കാഞ്ഞൂരാന്റെ  നേതൃത്വത്തിലാണ് സ്കൂൾ ഗ്രൗണ്ട് ശുചീകരണം സംഘടിപ്പിച്ചത്.കോൺഗ്രസ് ബ്ലോക്ക്‌ ജനറൽ  സെക്രട്ടറി എസ്.മജീദ്, ഐ. എൻ. ടി. യു. സി  മുവാറ്റുപുഴ റീജിയണൽ പ്രസിഡന്റ്‌കെ. എ.അബ്‌ദുൾ സലാം,
മുവാറ്റുപുഴ മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജി മുണ്ടാടൻ,  വാർഡ് കൗൺസിലർ പ്രമീള ഗിരീഷ് കുമാർ, അബിൻസ് ഉമ്മർ, സാദിഖ് സലാം, സാജിദ് മലേക്കുടി, ബാദുഷ ഷക്കീർ, ആഷിക് ഷക്കീർ, ബാദുഷ പി.എ, മാഹിൻ റ്റി നാസർ, മാഹിൻ ആസാദ്, എന്നിവർ ശുചീകരത്തിൽ  പങ്കാളികളായി. നവംബർ മാസം, സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ മുവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ മറ്റു സ്കൂളുകളിലേക്കും ഈ ശുചീകരണോദ്ധ്യമം വ്യാപിപ്പിക്കുമെന്ന് ഷാഫി കബീർ കാഞ്ഞൂരാൻ പറഞ്ഞു.

Related posts

Leave a Comment