793 സർക്കാർ സ്കൂളുകൾക്ക് നൂറുമേനി

തിരുവനന്തപുരം: കോവിഡ് കാല പ്രതിസന്ധി അതിജീവിച്ച് നൂറുമേനി വിജയം നേടിയത് 793 സർക്കാർ സ്കൂളുകൾ. കഴിഞ്ഞതവണ 637 സർക്കാർ സ്കൂളുകൾക്കായിരുന്നു 100 ശതമാനം വിജയം. ഇത്തവണ 156 സർക്കാർ സ്കൂളുകൾ കൂടി മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിച്ചു.  989 എയ്ഡഡ് സ്കൂളുകളും 432 അൺ എയ്ഡഡ് സ്കൂളുകളും ഇക്കുറി നൂറുമേനി നേടി. ആകെ 2214 സ്കൂളുകളാണ് പരീക്ഷയ്ക്കിരുത്തിയ എല്ലാ വിദ്യാർത്ഥികളെയും വിജയിപ്പിച്ചത്. കഴിഞ്ഞ വർഷം ഇത് 1837 ആയിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ 16 ദിവസത്തിനുള്ളിൽ 72 ക്യാമ്പുകളിലായാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. 12791 അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്തു.

Related posts

Leave a Comment