Connect with us
inner ad

Featured

കെ കെ ശൈലജയ്ക്കെതിരെയുള്ള സൈബർ ആക്രമണം ഷാഫിയുടെ അറിവോടെയെന്ന് പറയുന്നത് ശുദ്ധ അസംബന്ധം: കെ കെ രമ

Avatar

Published

on

വടകര ലോക്സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജയ്ക്ക് എതിരെയുള്ള സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് പറയുമ്പോൾ തന്നെ വിഷയം വഴിതിരിച്ചുവിടാൻ ആരെയും അനുവദിക്കില്ലായെന്ന് കെ കെ രമ എംഎൽഎ.

“‘‘ശൈലജയ്ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണം ഷാഫി പറമ്പിൽ അറിഞ്ഞുകൊണ്ടാണെന്ന എൽഡിഎഫ് വാദം ശുദ്ധ അസംബന്ധമാണ്, നുണയാണ്. മുഖമില്ലാത്തവർ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന അധിക്ഷേപങ്ങള്‍ അവസാനിപ്പിക്കണം’’–രമ പറഞ്ഞു. ഇനിയും ഒരു സ്ത്രീയും ഇതുപോലെ രാഷ്ട്രീയം പറയുമ്പോൾ അവരെ ലൈംഗീകമായി അധിക്ഷേപിക്കുന്ന ഒരു പ്രവർത്തനവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. ആരുടെ ഭാഗത്തു നിന്നാണോ ഉണ്ടായത് അവർക്കെതിരെ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണമെന്നും കെ കെ രമ ചൂണ്ടിക്കാട്ടി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Advertisement
1000x200 PX MALAYALI DCTR MDX-02-02

Ernakulam

നെടുമ്പാശ്ശേരിയിൽ 6 കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരൻ പിടിയിൽ

Published

on

കൊച്ചി: കൊച്ചിയില്‍ വീണ്ടും വൻ ലഹരി മരുന്ന് വേട്ട. ഡിആർഐ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ 6 കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരനെ പിടിയിലായി.മിഷേല്‍ എന്നയാളെയാണ് പിടികൂടിയത്. ഇയാളുടെ വയറില്‍ നിന്ന് 50 ലഹരി ഗുളികകള്‍ കണ്ടെത്തി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ ഗുളികകള്‍ പുറത്തെടുത്തു. ഗുളികകളില്‍ നിന്ന് 668 ഗ്രാം കൊക്കയ്ൻ കണ്ടെടുത്തു. ഇയാളെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നാണ് ലഭിക്കുന്ന വിവരം.

Continue Reading

Featured

കൊടും ചൂട്: പാലക്കാട്ട് ജില്ലയിൽ ഓറഞ്ച് അലർട്ട്

Published

on

പാലക്കാട്‌: കൊടും ചൂട് തുടരുന്ന സാഹചര്യത്തിൽ പാലക്കാട്ട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ്‌ 2വരെ അടച്ചിടാൻ ജില്ലാ കലക്ട‌റുടെ ഉത്തരവ്. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ തുറസായ സ്ഥലത്തെ ജോലിയും ഒഴിവാക്കണം. പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിൽ ഇന്നും താപതരംഗ സാധ്യതയെന്ന് മുന്നറിയിപ്പ്. പാലക്കാട്ടെ താപനില നാൽപ്പത്തി ഒന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ വിലയിരുത്തൽ.

Continue Reading

Featured

ചൂടോടെ കേരളം; സംസ്ഥാനത്ത് ചൂട് കനക്കുന്നു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ 33 സെൽഷ്യസ് മുതൽ 36 സെൽഷ്യസ് വരെ താപനില ഉയർന്നു. വ്യവസായ നഗരമായ കൊച്ചിയിലെ തൊഴിലിടങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത ചൂട് കൊച്ചിയിലെ വ്യവസായ മേഖലയ്ക്കും വെല്ലുവിളിയാണ്. പകൽ സമയത്ത് പുറം ജോലികൾക്ക് കടുത്ത നിയന്ത്രണമുണ്ട്. പ്രത്യേകിച്ച് 11 മണി മുതൽ മൂന്നു മണി വരെയുള്ള ജോലികൾക്കാണ് നിയന്ത്രണം. 3 സെൽഷ്യസ് മുതൽ 5 സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നൽകുന്നുണ്ട്.ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടങ്ങളും മുന്നറിയിപ്പ് നൽകുന്നുണ്ട്. പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഇന്നലെ പാലക്കാടും കണ്ണൂരും രണ്ട് പേർ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു. സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു.

Continue Reading

Featured