കാർഷിക നിയമങ്ങളിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ; കാർഷിക നിയമത്തെ എതിർത്തത് ചെറുഗ്രൂപ്പെന്ന് സർക്കാർ

ന്യൂഡൽഹി: വിവാദ കാർഷിക നിയമം പാസാക്കിയതിന് പ്രധാനമന്ത്രി പാർലമെൻറിൽ രാജ്യത്തോട് മാപ്പ് പറയണമെന്ന് സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പട്ടു. നിയമം പിൻവലിക്കേണ്ടി വന്നത് കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ ശൈലിക്കേറ്റ തിരിച്ചടിയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. വീഴ്ച അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഇരുസഭകളിലും ക്ഷമ ചോദിക്കാൻ പ്രധാന മന്ത്രി തയ്യാറാവണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. താങ്ങുവിലയ്ക്ക് സംരക്ഷണം നൽകാനുള്ള നിയമം അജണ്ടയിൽ ഉൾപ്പെടുത്തണമെന്നും മരിച്ച കർഷകർക്ക് ഇരുസഭകളും ആദരാഞ്ജലി അർപ്പിക്കണമെന്നും പ്രതിപക്ഷം നിർദേശിച്ചു. താങ്ങുവിലയ്ക്ക് നിയമസംരക്ഷണം, ഇലക്ട്രിസിറ്റി നിയമം പിൻവലിക്കൽ എന്നീ കർഷകരുടെ ആവശ്യം അംഗീകരിക്കണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗെ ആവശ്യപ്പെട്ടു.
അതേസമയം, ചെറിയൊരു ശതമാനമാണ് കാർഷിക നിയമത്തെ എതിർത്തതെന്ന് സർക്കാർ യോഗത്തിൽ പറഞ്ഞു. ബില്ലിന്റെ ലക്ഷ്യങ്ങളിൽ മൂന്നു നിയമങ്ങളും കാർഷിക വളർച്ചയ്ക്ക് കൊണ്ടു വന്നതാണെന്ന ന്യായീകരണവും സർക്കാർ യോഗത്തിൽ ഉന്നയിച്ചു.

Related posts

Leave a Comment