സവർക്കറിന്റെ പേരിൽ കോളേജുകൾ തുടങ്ങുവാനുള്ള തീരുമാനം ; കാവി വത്കരണത്തിന്റെ ഒടുവിലെ ഉദാഹരണമെന്ന് വിദ്യാർത്ഥികൾ ; പ്രതിഷേധം

ഡൽഹി യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ആരംഭിക്കുന്ന കോളേജുകൾക്ക് വി.ഡി സവർക്കറിന്റെ പേര് നൽകാനുള്ള തീരുമാനം ഡൽഹി യൂണിവേഴ്‌സിറ്റിയുടെ മതേതര ജനാധിപത്യ സ്വഭാവത്തെ തന്നെ നശിപ്പിക്കുന്നതാണെന്ന് ഡൽഹി സർവകലാശാല മുൻ വിദ്യാർഥിയും എൻ എസ് യു ഐ നേതാവുമായ യതിൻ പ്രദീപ് വീക്ഷണത്തോട് പ്രതികരിച്ചു.ഇന്ത്യയെ വർഗീയമായി വിഭജിക്കാൻ നേതൃത്വം നൽകിയ, സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടാനൊപ്പം ചേർന്ന് ഇന്ത്യയെ ഒറ്റുകൊടുത്ത, രാഷ്ട്രപിതാവിന്റെ വധത്തിൽ പങ്കുണ്ട് എന്ന് സാക്ഷിമൊഴികളുള്ള വി.ഡി സവർക്കർ എന്ന ഹിന്ദുത്വ തീവ്രവാദിയുടെ പേരിൽ ഡൽഹി യൂണിവേഴ്‌സിറ്റിയുടെ കോളേജ് ആരംഭിക്കുകയെന്നത് ബിജെപി ഇന്ത്യയിൽ നടത്തുന്ന കാവിവൽക്കരണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

ഡൽഹി യൂണിവേഴ്‌സിറ്റി ക്യാമ്പസിലേക്ക് സവർക്കറെ കൊണ്ട് വരാൻ പലപ്പോഴായി യൂണിവേഴ്‌സിറ്റി അധികൃതരുടെ ഭാഗത്ത് നിന്ന് തന്നെ ശ്രമങ്ങളുണ്ടായിട്ടുണ്ട്. രണ്ട് വർഷം മുന്നേ ക്യാമ്പസിൽ സവർക്കറുടെ പ്രതിമ സ്ഥാപിച്ചപ്പോൾ,അതിന്മേൽ കരിയോയിൽ ഒഴിച്ചുകൊണ്ട് എൻ.എസ്.യു.ഐ പ്രതിഷേധം രേഖപ്പെടുത്തിയതാണ്. ഡൽഹി യൂണിവേഴ്‌സിറ്റി ഹിന്ദുത്വ തീവ്രവാദികൾക്കുള്ളതല്ലെന്നും ശക്തമായ പ്രതിഷേധ പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment