നെഹ്റുവിന് പകരം ബ്രിട്ടീ ‘ഷൂ’ കാർക്ക് മാപ്പെഴുതികൊടുത്ത സവർക്കരുടെ ചിത്രം ; വീണ്ടും വിവാദത്തിലായി കേന്ദ്രസർക്കാർ

ഡൽഹി: കേരളത്തിൽ നടന്ന മലബാർ കലാപത്തിലെ നേതാക്കളും സ്വാതന്ത്ര്യ സമര സേനാനികളുമായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും അടക്കമുള്ള 387 പേരേ സ്വാതന്ത്ര്യസമര നായകരുടെ പട്ടികയിൽ നിന്ന് മാറ്റാനുള്ള തീരുമാനത്തിന് പിന്നാലെ വീണ്ടും വിവാദ നടപടിയുമായി കേന്ദ്രസർക്കാരിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്‌റ്റോറിക്കൽ റിസർച്ച്.

സ്വാതന്ത്ര്യ സമരത്തിലെ അനിഷേധ്യ പോരാളിയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്‌റുവിനേയും ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാംപെയ്ൻ പോസ്റ്ററിൽ നിന്നും കേന്ദ്രസർക്കാരിന് കീഴിലുള്ള ഐ സി എച്ച്ആർ നീക്കം ചെയ്തു.

നെഹ്‌റുവിന് പകരമാവട്ടെ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്ത് ആന്തമാൻ ജയിലിൽ നിന്നും മോചിതനായ സവർക്കറുടെ ചിത്രമാണ്നൽകിയിരിക്കുന്നത്. ഇതോടൊപ്പം മഹാത്മാഗാന്ധി, അംബേദ്കർ, സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്രപ്രസാദ്, സർദാർ വല്ലഭായ് പട്ടേൽ, ഭഗത് സിങ് എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്. ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയതിനെ ചൊല്ലി വ്യാപക പ്രതിഷേധമാണ് നവ മാധ്യമങ്ങളിലെവിടെയും.

Related posts

Leave a Comment