ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് യാത്രാ വിലക്ക് നീക്കിയെന്ന് വ്യാജ പ്രചാരണം

ജിദ്ദ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് യാത്രാ വിലക്ക് നീക്കിയെന്ന് വ്യാജ പ്രചാരണം. ഇന്നലെ മുതൽ യാത്രാ വിലക്ക് നീക്കം ചെയ്തു എന്നെഴുതിയ അറബിയിലുള്ള വ്യാജ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ലോഗോ അടക്കം ഉൾപ്പെടുത്തിയാണ് പോസ്റ്റർ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ടുകളിലും മറ്റു സൗദി ഔദ്യോഗിക മാധ്യമങ്ങളിലും ഒന്നും ഇത് സംബന്ധിച്ച് ഒരു സൂചനയും പുറത്ത് വിട്ടിട്ടില്ല എന്നതാണ് വസ്തുത. എന്നാൽ റിയാദ് സീസൺ ഫെസ്റ്റും കോവിഡ് കേസുകൾ കുറഞ്ഞതും മറ്റുമെല്ലാം സൗദിയിലേക്കുള്ള യാത്രാ വിലക്ക് വൈകാതെ നീക്കുമെന്ന പ്രതീക്ഷയാണ്. ഈ മാസം നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുമെന്ന ഇന്ത്യൻ അംബാസഡർ പറഞ്ഞിരുന്നു.

Related posts

Leave a Comment