സൗദി കെഎംസിസി സമൂഹ്യ സുരക്ഷാ പദ്ധതി; അംഗത്വ ക്യാമ്പയിന് റിയാദിൽ തുടക്കമായി

നാദിർ ഷാ റഹിമാൻ

റിയാദ്: കെഎംസിസി സൗദി നാഷണൽ കമ്മിറ്റി നടപ്പിലാക്കി വരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ അംഗത്വ ക്യാമ്പയിന് റിയാദിൽ തുടക്കമായി. റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി അപ്പോളോ ഡിമോറയിൽ സംഘടിപ്പിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് ഹാരിസ് തലാപ്പിൽ അധ്യക്ഷത വഹിച്ചു. ട്രഷറർ യു പി മുസ്തഫ യോഗം ഉദ്‌ഘാടനം ചെയ്തു.

കഴിഞ്ഞ എട്ട് വർഷമായി സൗദിയിലെ മലയാളി പ്രവാസികൾക്ക് കൈത്താങ്ങായി മാറിയ സമൂഹ്യ സുരക്ഷാ പദ്ധതി സമൂഹത്തിനിടയിൽ ഏറെ പ്രചാരം ലഭിച്ച പദ്ധതിയാണ്. പ്രവാസികളുടെ മതമോ, രാഷ്ട്രീയമോ നോക്കാതെ എല്ലാവർക്കും ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിയും. അകാലത്തിൽ പൊലിഞ്ഞു പോകുന്ന പ്രവാസികളുടെ കുടുംബത്തിന് ഈ പദ്ധതി വഴി ആനുകൂല്യം ലഭിച്ചത്. മരണാന്തര സഹായവും ചികിത്സാ സഹായവും ഈ പദ്ധതി വഴി ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമെ റിയാദ് അടക്കമുള്ള സൗദിയിലെ വിവിധ പ്രവിശ്യകളിൽ സെൻട്രൽ കമ്മിറ്റിയുടെയും കീഴ്ഘടകങ്ങളുടെയും നേതൃത്വത്തിൽ വിവിധ പദ്ധതികളും കെഎംസിസിയുടെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്.

ഒമ്പതാം വർഷത്തെ അംഗത്വ ക്യാമ്പയിന്റെ റിയാദ് തല ഉദ്‌ഘാടനം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് പയ്യന്നൂർ, ഹംസ പെരിന്തൽമണ്ണക്ക് ഫോം നൽകി നിർവ്വഹിച്ചു. അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, നാസർ വെളിയങ്കോട്, സി പി മുസ്തഫ, ഉസ്മാനലി പാലത്തിങ്ങൽ, കെ ടി അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

വിവിധ കീഴ് ഘടകങ്ങൾക്കുള്ള ഫോമുകൾ പ്രസിഡന്റ് സി പി മുസ്തഫ കൈമാറി. റസാഖ് വളക്കൈ പ്രാർത്ഥന നടത്തി. ജലീൽ തിരൂർ സ്വാഗതവും സിദ്ധീഖ് തുവ്വൂർ നന്ദിയും പറഞ്ഞു.

Related posts

Leave a Comment