Connect with us
WhatsApp Image 2024-05-21 at 1.28.13 AM

News

സൗദി ഇന്ത്യൻ അസോസിയേഷൻ: ലോഗോ പ്രകാശനം ചെയ്തു.

നാദിർ ഷാ റഹിമാൻ

Published

on

ജിദ്ദ : സൗദി ഇന്ത്യൻ അസോസിയേഷൻ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഘടനയുടെ ലോഗോ പ്രകാശനം ചെയ്തു.
ഡോ: വിനിതാ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജിദ്ദ മീഡിയ ഫോറം ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.

സൗദിയിൽ ഭാഷ അടിസ്ഥാനത്തിൽ സംഘടനകളും കൂട്ടായ്മകളും പോഷക സംഘടനകളുമുണ്ടെങ്കിലും ഇന്ത്യക്കാർ എന്ന വിശാലമായ അർത്ഥത്തിൽ പ്രവാസികളെ പ്രതിനിധീകരിക്കുന്ന സംഘടന എന്ന നിലക്ക് സൗദി ഇന്ത്യൻ അസോസിയേഷന് ജിദ്ദയിൽ ഇടമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാട്സ്ആപ് കൂട്ടായിമയിലൂടെ തുടങ്ങിയ പ്രവർത്തനത്തിനൊടുവിലാണ് സംഘടനാ രൂപത്തിലേക്ക് മാറുന്നതും പ്രവർത്തന പരിചയമുള്ളവർ നേതൃ രംഗത്തേക്ക് വരുന്നതും സംഘടനയുടെ പ്രവർത്തനം വേഗത്തിലാക്കുമെന്നും സുൽഫീക്കർ ഒതായി കൂട്ടി ചേർത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സൗദി ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നാസർ വെളിയംകോട്‌
ലോഗോ പ്രകാശനം ചെയ്തു. ഷാജു അത്താണിക്കൽ ആമുഖ പ്രഭാഷണം നിർവഹിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പ്രതിസന്ധികളിലും പ്രയാസങ്ങളിലും തണലാകാൻ കഴിയുന്ന രീതിയിൽ സൗദി ഇന്ത്യൻ അസോസിയേഷനെ വളർത്തിയെടുക്കുകയാണ്‌ ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി.

ജാഫർ പാലക്കോട്‌, കബീർ കൊണ്ടോട്ടി, ഷാഫി പവർഹൗസ്‌, സലാഹ്‌ കാരാടൻ , യു എം ഹുസ്സൈൻ മലപ്പുറം, കെ പി ഉമ്മർ മങ്കട, റഷീദ്‌ ഓയൂർ, ഗഫൂർ ചാലിൽ , താജ്‌ മണ്ണാർക്കാട്‌, ഷമർജാൻ കോഴിക്കോട്‌, ജലീൽ പരപ്പനങ്ങാടി , ടി കെ അബ്ദുറഹിമാൻ , അസ്‌ഹബ്‌ വർക്കല ,
സിമി അബ്ദുൽ ഖാദർ ( വനിതാവിംഗ്‌ ) എന്നിവർ ആശംസാ പ്രസംഗം നടത്തി. അബ്ദുറസാഖ്‌ മമ്പുറം 19 ന്‌ നടക്കുന്ന ഉത്ഘാടന സെറിമണി വിവരണം നടത്തി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

തുടർന്ന് ഗാന സദ്യ അരങ്ങേറി. മിർസ ഷരീഫ്‌, ജമാൽ പാഷ, ബൈജു ദാസ്‌, ഡോ: ഹാരിസ്‌, മുംതാസ്‌ റഹ്മാൻ, സോഫിയ സുനിൽ, ഫാത്തിമ ഖാദർ ആലുവ , കമറുദ്ദീൻ, മുബാറക്‌, തുടങ്ങിയവർ ഗാനാലാപനം നടത്തി.

പരിപാടികൾക്ക് അബ്ദുൽ ഖാദർ ആലുവ, സുരേഷ്‌‌ പഠിയം, ഹിജാസ്‌ കളരിക്കൽ , സിയാദ്‌ അബ്ദുള്ള , നിസാർ മണ്ണാർക്കാട്‌, സമീർ മണ്ണാർക്കാട്‌, ജംഷീർ അലനല്ലൂർ എന്നിവർ നേതൃത്വം നൽകി. വിജേഷ്‌ ചന്ദ്രു അവതാരകനായിരുന്നു. നജീബ്‌ കോതമംഗലം സ്വാഗതവും, അബ്ദുറസാഖ്‌ ആലുങ്കൽ നന്ദിയും പറഞ്ഞു

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

crime

അവയവക്കടത്ത്: സാബിത്ത് നാസർ മുഖ്യസൂത്രധാരകനെന്ന് പൊലീസ്

Published

on

കൊച്ചി: അവയവ കടത്ത് കേസിൽ പുതിയ വഴിത്തിരിവ്. കേസിൽ പിടിയിലായ ഇടനിലക്കാരൻ എന്ന് സംശയിച്ച സാബിത്ത് നാസർ സംഭവത്തിന്റെ മുഖ്യസൂത്രധാരകരിലൊരാളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അവയവക്കടത്ത് സം​ഘത്തിലെ പ്രധാനികൾ ഉത്തരേന്ത്യക്കാരാണെന്നും സാബിത്ത്, കൊച്ചി സ്വദേശിയായ സുഹൃത്ത് എന്നിവരാണ് അവയവക്കടത്തിലെ പ്രധാന കണ്ണികളെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കസ്റ്റഡിയിൽ ഉള്ള പ്രതിയെ ഇന്നും ചോദ്യം ചെയ്യും. അവയവക്കടത്തിൽ ഇനിയും ഇരകളുണ്ടായിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങൾക്ക് പുറമെ ഡൽഹിയിൽ നിന്നും ആളുകളെ കടത്തിയിട്ടുണ്ട്. പണം വാങ്ങിയതിന്റെ തെളിവുകൾ അന്വേഷണ സംഘം മൊബൈൽ ഫോണിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ചാണ് അവയവക്കടത്ത് കേസിലെ പ്രതി സബിത്ത് നാസർ പൊലീസിന്റെ പിടിയിലാകുന്നത്.

Continue Reading

Featured

പ്രതികൂല കാലാവസ്ഥ; വിമാനങ്ങൾ വൈകുന്നതിൽ പ്രതിഷേധം

Published

on

കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ വിമാനങ്ങൾ വൈകുന്നു. കരിപ്പൂരില്‍ നിന്ന് മസ്‌കറ്റിലേക്കും അബുദാബിയിലേക്കും പോകേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. വിമാനങ്ങൾ വൈകുന്നതിൽ യാത്രക്കാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധമാണ് ഉണ്ടാകുന്നത്.

ആവശ്യമായ ഭക്ഷണവും വെള്ളവും താമസസൗകര്യവും ഒരുക്കിയിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഇന്നലെ രാത്രി 11.10ന് പുറപ്പെടേണ്ടതായിരുന്നു മസ്‌കറ്റിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനാം. നൂറിലധികം വരുന്ന യാത്രക്കാരാണ് വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്നത്. വിമാനം നാല് മണിക്കൂര്‍ വൈകുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് നീണ്ടു പോവുകയായിരുന്നു. പ്രതികൂല കാലാവസ്ഥയാണ് വിമാനം വൈകുന്നതിന് കാരണമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നൽകിയ മറുപടി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

National

സേനകളില്‍ 1103 ഒഴിവുകള്‍; വനിതകൾക്കും അവസരം, സൗജന്യമായി ഇപ്പോൾ അപേക്ഷിക്കാം

Published

on

കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് എക്‌സാമിനേഷന്‍ (II), 2024ന് യു.പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഏഴിമല നാവിക അക്കാദമി, ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമി, ഹൈദരാബാദിലെ എയര്‍ ഫോഴ്സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്സ് അക്കാദമി എന്നിവിടങ്ങളിലാണ് പ്രവേശനം. 459 ഒഴിവിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 32 ഒഴിവ് ഏഴിമല നാവിക അക്കാദമിയിലാണ്.ഒഴിവുകളിലേക്ക് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വനിതകള്‍ക്കും അപേക്ഷിക്കാൻ അവസരമുണ്ട്. ചെന്നൈയില്‍ 2025 ഒക്ടോബറിലും മറ്റ് കേന്ദ്രങ്ങളില്‍ 2025 ജൂലായിലും കോഴ്സാരംഭിക്കും. എന്‍.സി.സി.സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് നിശ്ചിത എണ്ണം സീറ്റുകള്‍ ഒഴിവുണ്ട്.

Continue Reading

Featured