Connect with us
48 birthday
top banner (1)

News

ഇന്ത്യൻ ഡോക്ടർ ദമ്പതിമാർക്ക് സൗദി പൗരത്വം.

നാദിർ ഷാ റഹിമാൻ

Published

on

റിയാദ്: സേവന മികവ് കണക്കിലെടുത്ത് ഇന്ത്യൻ ഡോക്ടർ ദമ്പതികളെ പൗരത്വം നൽകി ആദരിച്ച് സൗദി അറേബ്യ. കശ്മീർ ശ്രീനഗർ സ്വദേശികളായ ഡോ. ഷമീം അഹമ്മദ് ഭട്ട്, ഡോ. ഷിറീൻ റാഷിദ് കബീർ ദമ്പതികൾക്കാണ് അപൂർവ നേട്ടം സിദ്ധിച്ചത്.

റിയാദിലെ സഫ മക്ക മെഡിക്കൽ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ചിൽ നേത്രരോഗ വിദഗ്ധയായ ഡോ. ഷിറീൻ റാഷിദ് കബീർ, കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ കൺസൽട്ടൻറ് എമർജൻസി ഡെപ്യുട്ടി ചെയർമാനായിരുന്ന ഡോ. ഷമീം അഹമ്മദ് ഭട്ട് എന്നിവരെയാണ് സൗദി പൗരത്വം നൽകി ആദിച്ചത് .

Advertisement
inner ad

2023 ഒക്ടോബറിൽ രാജ്യം പ്രീമിയം ഇഖാമ നൽകി ഇരുവരെയും ആദരിച്ചിരുന്നു. ഒരു വർഷം തികയുംമുമ്പാണ് ഇപ്പോൾ പൗരത്വവും ലഭിച്ചിരിക്കുന്നത്. സൗദി ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചാണ് രേഖകൾ നൽകിയത്. എന്നാൽ പൗരത്വം ലഭിച്ചത് വിസ്‍മയിപ്പിച്ചെന്ന് ദമ്പതികൾ പറഞ്ഞു. ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള പ്രവർത്തനം കണക്കിലെടുത്താണ് അംഗീകാരം എന്ന് കരുതുന്നു.

2012-ലാണ് ഡോ. ഷിറീൻ ആദ്യമായി സൗദയിലെത്തുന്നത്. അക്കാലത്ത് സൗദിയിലെ ഔദ്യോഗിക ജീവിതം മടുപ്പുണ്ടാക്കിയിരുന്നു. ഇങ്ങോട്ടേക്ക് പുറപ്പെടുേമ്പാൾ നാട്ടിലുള്ള പലരും മോശം അഭിപ്രായമാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ വന്നയുടനെയുണ്ടായ ഒറ്റപ്പെടൽ തിരിച്ചുപോകാൻ പ്രേരിപ്പിക്കുന്നതായിരുന്നു. എന്നാൽ പതിയെ ഇവിടവുമായി പൊരുത്തപ്പെടുകയായിരുന്നു. രോഗികളായി എത്തുന്ന സ്വദേശികളും വിദേശികളുമായവരും സഹപ്രവർത്തകരും എല്ലാം ചിന്തയെ അടിമുടി മാറ്റിമറിച്ചു. രാജ്യവും ജനങ്ങളും നൽകുന്ന പിന്തുണയും വ്യത്യസ്ത മേഖലയിലെ സേവനങ്ങളും സൗദി അറേബ്യയെ ഹൃദയത്തിൽ ആഴത്തിൽ പതിപ്പിച്ചു. മക്കളായ ഫൈഹ ഷമീമിനും ഫിർസ ഷമീമിനും സൗദി ജീവിതത്തിനോടും സംസ്കാരത്തിനോടുമാണ് പ്രിയം കൂടുതൽ. പഠിച്ചതും വളർന്നതും സൗഹൃദം പടുത്തതും ഈ മണ്ണിൽ ആയതുകൊണ്ട് കൂടിയാണ് അങ്ങനെ.

Advertisement
inner ad

ജമ്മുകാശ്‌മീരിൽ ആതുരശുശ്രൂഷ, ജീവകാരുണ്യ രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന കുടുംബങ്ങളാണ് ഇരുവരുടേതും. സൗജ്യന്യ ചികിത്സയും മരുന്നും ഉൾപ്പടെ നിർധനരായവരെ സാഹായിക്കുന്ന ഒട്ടനവധി പദ്ധതികൾക്ക് ഇവിടെ നിന്നുകൊണ്ട് തന്നെ ഡോ. ഷമീം ഇപ്പോഴും നേതൃത്വം കൊടുക്കുന്നുണ്ട്. അത് തുടരുമെന്നും മികച്ച സംവിധാനത്തോടെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുമെന്നും ഇരുവരും പറഞ്ഞു.

സൗദി പൗരത്വം ലഭിക്കുന്നതോടെ ഇന്ത്യൻ പൗരത്വം നഷ്‌ടപ്പെടുമെന്നത് സ്വാഭാവിക നടപടിയാണ്. എന്നാലും അത് ഹൃദയത്തിൽ ഒരു വിങ്ങൽ ബാക്കിയാക്കുന്നുണ്ട്. ലോകം ഒറ്റൊരു നാടായി ചുരുങ്ങിയിരിക്കുന്നതിനാൽ ജന്മദേശമായി അകലേണ്ട സാഹചര്യം ഒന്നുമില്ലല്ലോ എന്നതാണ് ആശ്വാസമെന്ന് ഡോ. ഷെറീൻ പറഞ്ഞു. സൗദി അറേബ്യയിലെ മലയാളികളിൽ വലിയൊരു വിഭാഗം ചികിത്സ സൗകര്യത്തിന് ആശ്രയിക്കുന്ന സഫ മക്ക മെഡിക്കൽ ഗ്രൂപ്പിൽ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ പ്രവാസി സമൂഹത്തിനും ദമ്പതികളുടെ ഈ നേട്ടം ആഹ്ലാദം പകരുന്നതായി. ഡോ. ഷമീമിനും ഭാര്യ ഡോ. ഷിറീനുമൊപ്പം മക്കളായ ഫൈഹ ഷമീം, ഫിർസ ഷമീം എന്നിവർക്കും പൗരത്വം ലഭിച്ചു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

കെഎസ്‌യു കലക്ട്രറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
പത്തോളം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published

on

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ച നടപടി സര്‍ക്കാര്‍ പിന്‍വലിക്കുക,വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനുള്ള തീരുമാനം പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ എസ് യു ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കലക്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പത്തോളം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനു ശേഷമാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ പൊലീസ് കഴുത്തിനു പിടിച്ചു തള്ളി ബലമായി ബസ്സില്‍ കയറ്റാന്‍ ശ്രമിച്ചത് നേതാക്കള്‍ ചോദ്യം ചെയ്തു. ഇതോടെ പൊലീസുമാി ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പൊലീസ് ബസ്സില്‍ കെ എസ് യുവിന്റെ കൊടി നാട്ടുകയും ചെയ്തു. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഇവരെയും പൊലീസ് ബലമായി നീക്കം ചെയ്തു.

Continue Reading

Idukki

ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

Published

on

കാന്തല്ലൂര്‍: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചെമ്പക്കാട് സ്വദേശി ബിമല്‍(57) എന്നയാളാണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമൽ ഉൾപ്പെടെയുള്ള ഒമ്പതംഗ സംഘം. ഇക്കൂട്ടത്തിൽ രണ്ട സ്ത്രീകളും ഉണ്ടായിരുന്നു. സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടാകുന്നത്. ആനയുടെ മുന്നിൽ അകപ്പെട്ട ബിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവര്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ബിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

News

അഴിമതിക്കും ദുർഭരണവും; ഫോർട്ട്കൊച്ചി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി

Published

on

കൊച്ചി: കൊച്ചിൻ കോർപ്പറേഷന്റെ അഴിമതിക്കും ദുർഭരണത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ ഫോർട്ട്കൊച്ചി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി കോർപ്പറേഷൻ ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സോളി ജോസഫ് മാങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു കെപിസിസി സെക്രട്ടറി ശ്രീ.തമ്പി സുബ്രഹ്മണ്യം ധർണ്ണ ഉദ്‌ഘാടനം ചെയ്തു. ഡിസിസി ജനറൽ സെകട്ടറി കെ എം റഹിം മുഖ്യപ്രഭാഷണം നടത്തി. കൊച്ചി നോർത്ത് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ടി പി ജാനേഷ്കുമാർ, ഗോപാലകൃഷ്ണൻ, പി എസ് സമദ്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് ബാബു എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി ഡി വിൻസെന്റ്, പി ബി ഷംസു, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് ബി, പി എ ശശി, ബ്ലോക്ക് എക്സിക്യൂട്ടീവുമാരായ സി പി ആന്റണി, ടി എ ജോൺ, ഷിഹാബ് കെ എസ്, മഹിളാ കോൺഗ്രസ്സ് ഭാരവാഹികളായ ബീന പോൾ, സരിത ജോൺസൺ, സിന്ധു മോഹൻ എന്നിവരും സതീശൻ, ബെൻസൺ ആന്റണി (ബിജു),സുബ്രമണ്യൻ, അനിൽകുമാർ, വില്യംസ്, കെ എം ജെൻസൺ എന്നിവരും സംബന്ധിച്ചു.

Continue Reading

Featured