News
‘സദ്‌വ’ റിയാദിന് പുതിയ ഭാരവാഹികൾ
റിയാദ്: സൗദി അറേബ്യൻ ഡ്രൈവേഴ്സ് വെൽഫയർ അസോസിയേഷൻ (സദ്‌വ) ഏഴാമത് വാർഷിക ജനറൽ ബോഡിയും സാംസ്‌കാരിക സമ്മേളനവും, സംഗീത വിരുന്നും സംഘടിപ്പിച്ചു.
റിയാദ് എക്സിറ്റ് 18 ലെ അൽവലീദ് ഇസ്തിറാഹയിൽ നടന്ന ജനറൽ ബോഡിയിൽ വൈ: പ്രസിഡൻ്റ് സുബൈർ മുക്കം അധ്യക്ഷത വഹിച്ചു. അശ്റഫ് ആയ്യൂർ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു, ട്രഷറർ ജബ്ബാർ മുക്കം സാമ്പത്തിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു,
2022-23 കാലഘട്ടത്തിൽ സംഘടനയിൽ നിന്നും മരണപ്പെട്ട രണ്ട് അംഗങ്ങളുടെ കുടുംബങ്ങൾക്കായി മുപ്പത് ലക്ഷം രൂപ കൈമാറി.
പരിക്കുപറ്റി ചികിത്സയിൽ കഴിയുന്നവർക്ക് അടിയന്തിര ചികിത്സാ സഹായമായി മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപയും, മരണപ്പെട്ടവരുടെ ആശ്രിതർ, പരിക്ക് പറ്റി ജോലിക്ക് പോകാൻ സാധിക്കാത്തവരടക്കം പതിനൊന്നോളം അംഗങ്ങളുടെ കുടുംബങ്ങൾക്ക് മാസത്തിൽ നാലായിരം രൂപ പ്രകാരം വർഷത്തിൽ അഞ്ച് ലക്ഷത്തോളം രൂപയും കൈമാറുകയുണ്ടായി. മെംബർമാർക്ക് വായ്പാ സഹായമായി ഒരു ലക്ഷത്തി ഇരുപതിനായിരം റിയാലും നൽകാൻ സാധിച്ചു.
സദ്‌വയുടെ 2023-24 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, റഷീദ് വാവാട് (പ്രസിഡൻ്റ്) ഒ.വി ആബിദ് കൊടുവള്ളി (ജ:സെക്രട്ടറി) ഷംസു മുക്കം (ട്രഷറർ) തഫ്സീർ കൊടുവള്ളി, ജബ്ബാർ മുക്കം, നയീം നിലമ്പൂർ (രക്ഷാധികാരികൾ) കാസിം മുക്കം, ഷമീർ എക്സ്പ്രസ്, അഷ്റഫ് ആയ്യൂർ (വൈ: പ്രസിഡൻ്റുമാർ) പ്രമോദ് ന്യൂ മാഹി, ഷമീർ പാലത്ത്, അസ്ക്കർ സി.ടി (സെക്രട്ടറിമാർ) മുസ്തഫ സി.ടി, സിദ്ധിഖ് പടനിലം, ഗഫൂർ പി.പി, (സബ് ട്രഷറർ) സുബൈർ മുക്കം (ചീഫ് കോർഡിനേറ്റർ) അശ്റഫ് മാനിപുരം (ഫിനാൻസ് കൺട്രോളർ) സാലിഹ് ഓമശ്ശേരി (പ്രോഗ്രാം കോർഡിനേറ്റർ) മുനീർ ജിദ്ധ (മീഡിയ കോർഡിനേറ്റർ) കൂടാതെ നാൽപത്തി രണ്ട് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു, റിയാസ് ചാത്തന്നൂർ, പ്രമോദ് ന്യൂ മാഹി, സക്കീർ വാവാട് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.സെക്രട്ടറി നയീം നിലമ്പൂർ സ്വാഗതവും, ഗഫൂർ പി.പി നന്ദിയും പറഞ്ഞു.
സാംസ്കാരിക സമ്മേളനം കെഎംസിസി വെൽഫയർ വിംഗ് ചെയർമാൻ സിദ്ധിഖ് തുവ്വൂർ സാംസ്കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ജബ്ബാർ മുക്കം ആമുഖ പ്രസംഗം നടത്തി. , വൈ: പ്രസിഡൻ്റ് ഷാജഹാൻ കൂടരഞ്ഞി അധ്യക്ഷനായി, ശിഹാബ് കൊട്ടുകാട്, നവാസ് വെള്ളിമാട്കുന്ന്
(ഒ.ഐ.സി.സി), സുധീർ കുമ്മിൾ (നവോദയ) നൗഷാദ് ആലുവ (റിയാദ് ടാക്കീസ്) ഡൊമിനിക് സാവിയോ (റിയാദ് ഹെൽപ്പ് ഡെസ്ക്ക്) എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. അപകടത്തിൽ മരണപ്പെട്ട സദ്‌വ അംഗങ്ങളുടെ മരണാനന്തര നടപടികൾക്ക് സഹായങ്ങൾ നൽകിയ നവാസ് ജലീൽ, ഷഫീഖ് റുവൈദ, ഹുസൈൻ, അൻസാർ അൽ ഗാത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സജിൻ നിഷാൻ അവതാരകനായിരുന്നു. റഷീദ് വാവാട് സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ സാലിഹ് ഓമശ്ശേരി നന്ദിയും പറഞ്ഞു.
അൻസാർ കൊച്ചിൻ, ഷഹാബ് ഷാ, സ്മൃതി എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഫൈസൽ വാഴക്കാട്, ഹുസൈൻ കെസി, ഇസ്മായിൽ എടക്കാട്, ഹാമിദ്, അഫ്സർ കൂമ്പാറ, മുനീർ കൂമ്പാറ, റഫീഖ് ടി.പി, ഷാഫി കൊടുവള്ളി, മുസ്തഫ തിരുവമ്പാടി, മുസ്തഫ സി.ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Global
ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന വാർത്തകള്‍ തള്ളി ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്
ഭൂമിയില്‍ നിന്ന് പുറപ്പെട്ടപ്പോഴുള്ള അതേ ഭാരം തന്നെയാണ് തനിക്കുള്ളതെന്ന് സുനിത പറഞ്ഞു. ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റിയെ ചെറുക്കാനുള്ള കഠിനമായ വ്യായാമങ്ങള്‍ പിന്തുടരുന്നതു കൊണ്ടാണ് ശരീരത്തില്‍ രൂപമാറ്റമുണ്ടായതെന്നും വീഡിയോ സന്ദേശത്തില്‍ സുനിത പ്രതികരിച്ചു.
ജൂണ്‍ മുതല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുകയാണ് സുനിത. അടുത്തിടെ നാസ പുറത്തുവിട്ട ചിത്രത്തില്‍ സുനിതയുടെ ശരീരം മെലിഞ്ഞ് കവിളുകള്‍ വളരെ ഒട്ടിയ നിലയിലായിരുന്നു. ഇതോടെ സുനിതയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അഭ്യൂഹം ഉയരുകയായിരുന്നു.
Kerala
സിപിഎമ്മിന്റെ പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്ന സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്
പത്തനംതിട്ട: പത്തനംതിട്ട സിപിഎമ്മിന്റെ പേജില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്ന സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ പരാതി എസ്പിക്ക് ലഭിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി സൈബര്‍ സെല്ലിന് കൈമാറുമെന്ന് പത്തനംതിട്ട എസ്പി നേരത്തെ അറിയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് സൈബര്‍ പൊലീസ് പറയുന്നത്. സംഭവത്തില്‍ ഫേസ്ബുക്കിനോട് വിശദീകരണം തേടും. ഹാക്കിംഗ് നടന്നതായി ബോധ്യപ്പെട്ട ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
‘പാലക്കാട് എന്ന സ്‌നേഹ വിസ്മയം’ എന്ന് അടിക്കുറിപ്പോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ സിപിഎമ്മിന്റെ പേജില്‍ പ്രത്യക്ഷപ്പെട്ടത്. 63,000 ഫോളോവേഴ്‌സ് ഉള്ള പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ സിപിഎമ്മിന്റെ ഔദ്യോഗിക പേജല്ലെന്നും, സിപിഎമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടെന്നുമായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ ആദ്യ പ്രതികരണം. സംഭവം ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ദൃശ്യങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. പേജിന്റെ അഡ്മിന്മാരില്‍ ഒരാള്‍ തന്നെയാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്ന വിവരം പുറത്തുവന്നശേഷവും പേജ് ഹാക്ക് ചെയ്‌തെന്ന പരാതി ആവര്‍ത്തിക്കുകയാണ് സിപിഎം.
വീഡിയോ എഫ്ബി പേജില്‍ വന്നതിന് പിന്നാലെ അഡ്മിന്‍ പാനലിലും അഴിച്ചുപണി നടന്നിരുന്നു. അഡ്മിന്‍ പാനലിലുള്ളവരെ മാറ്റികൊണ്ടായിരുന്നു അഴിച്ചപണി. വീഡിയോ അപ്‌ലോഡ് ചെയ്തത് അഡ്മിന്‍മാരില്‍ ഒരാള്‍ തന്നെയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
Kerala
സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സംഘര്‍ഷം: അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടു
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ സംഘര്‍ഷത്തില്‍ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടു. മൂന്നംഗ സമിതിയെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. നവാമുകുന്ദ, മാര്‍ ബേസില്‍ സ്‌കൂളുകളോട് വിശദീകരണം തേടും. വിദ്യാഭ്യാസ വകുപ്പിന്റെ റിവ്യൂ മീറ്റിങ്ങിലാണ് തീരുമാനം.
കായികമേളയുടെ സമാപനത്തില്‍ പൊയിന്റിനെച്ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു. നവമുകുന്ദ, മാര്‍ ബേസില്‍ സ്‌കൂളുകളിലെ കായികാധ്യാപകരും കുട്ടികളുമാണ് പ്രതിഷേധിച്ചത്. ഗ്രൗണ്ടില്‍ തുടങ്ങിയ പ്രതിഷേധം സ്റ്റേജിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.
ഒരറിയിപ്പുമില്ലാതെ സ്പോര്‍ട്സ് സ്‌കൂളിനെ മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ പെടുത്തുകയും രണ്ടാം സ്ഥാനത്തിന്റെ പുരസ്‌കാരം നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് മൂന്നും നാലും സ്ഥാനത്തേക്ക് തള്ളപ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലേക്ക് കടന്നത്.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login