കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരിച്ചത് സൗദിയില്‍

റിയാദ് : വിദേശ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച്‌ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരിച്ചത് സൗദിയിലെന്നു റിപ്പോർട്ട്. കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ നല്‍കിയ കണക്കിലാണ് ഈ കാര്യം വ്യക്തമാക്കിയത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3570 ഇന്ത്യക്കാരുടെ കോവിഡ് മരണങ്ങളില്‍ 1154 എണ്ണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സൗദിയിലെന്നാണ് കണക്ക്. 894 പേര്‍ മരണപ്പെട്ട യുഎഇയാണ് ഇന്ത്യക്കാരുടെ കൊവിഡ് മരണങ്ങളില്‍ രണ്ടാമത്. കുവൈറ്റില്‍ 546ഉം ഒമാനില്‍ 384ഉം ഖത്തറില്‍ 106ഉം ഇന്ത്യക്കാരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതിനകം 70 വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടു. ഇവിടങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും നല്‍കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്.

Related posts

Leave a Comment