ശനിയാഴ്ച പ്രവൃത്തി ദിവസം; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുന്നത് ഉൾപ്പെടെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു വരുത്താനൊരുങ്ങി സർക്കാർ. ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. കോവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ ഓഫീസുകളിൽ നിർത്തിവെച്ചിരുന്ന കാർഡ് വഴിയുള്ള പഞ്ചിങ് പുനരാരംഭിക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള അനുമതി നൽകുന്നതും ആലോചിക്കുന്നുണ്ട്. കോവിഡ് വ്യാപനം സംസ്ഥാനത്ത് കുറഞ്ഞുവരികയാണെന്നാണ് ആരോഗ്യ വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് ഇളവുകൾ ആലോചിക്കുന്നത്.

Related posts

Leave a Comment