സതി : സൗദിയിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ ഒക്ടോബർ 7 നു റിലീസ്

നാദിർ ഷാ റഹിമാൻ

റിയാദ് : ഇന്ത്യൻ പ്രവാസികൾ സൗദി അറേബ്യയിൽ ചിത്രീകരിച്ച ആദ്യ സിനിമയായ “സതി” ഒക്ടോബർ 7 നു ഇന്ത്യൻ സമയം വൈകിട്ട് 6 ന് വിവിധ OTT പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ വാർത്താ സമ്മേനത്തിൽ അറിയിച്ചു.

ഗോപൻ എസ് കൊല്ലം സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ആതിര ഗോപൻ ആണ് .ഡ്യൂൺസ് മീഡിയയുടെ ബാനറിൽ ലിൻഡ ഫ്രാൻസിസും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഫ്രാൻസിസ് ക്ലമന്റ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനറായി ബെന്നി മാത്യുവും ആന്റണി റെവെൽ ആണ് പ്രൊഡക്ഷൻ മാനേജർ.

ഒരു സ്ത്രീ ആയതിന്റെ പേരിൽ മാത്രം വിവിധ സാഹചര്യങ്ങളിൽ അഭിമുഘീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളിൽ തളർന്നു പോകാതെ പ്രതിസന്ധികളെ നേരിട്ട് സ്ത്രീശക്തിയുടെ പര്യായമായി മാറി തനിക്കു നേരെ ഉണ്ടായ നെറികേടുകളോട് ശക്തമായി പ്രതികരിക്കുന്ന സ്ത്രീയുടെ ജീവിതമാണ് ഇതിവൃത്തം .

ഗ്രീഷ്മ ജോയി,നജാത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിഷ്ണു വിജയൻ, അശോക് മിശ്ര, ഇന്ദു ബെന്നി, മുരളി, മൗന മുരളി, ശർമിള ശ്രീനിവാസ് എന്നിവരാണ് മറ്റു അഭിനേതാക്കൾ . ക്യാമറ രാജേഷ് ഗോപാൽ , നൃത്തസംവിധാനം വി-ഫ്രീക് , രശ്മി വിനോദ്
,ഗാന രചന – ദിനേശ് ചൊവ്വാണ, ജോജി കൊല്ലം ,സംഗീതം – സനിൽ ജോസഫ്, സത്യജിത് സുബുൽ, ജോജി കൊല്ലം.

സതി സിനിമയുടെ പ്രീമിയർ പ്രദർശനം സെപ്റ്റംബർ 30 നു ഇന്ത്യൻ എംബസി ഹാളിൽ നടന്നു. മുഖ്യാതിഥികളായി ഇന്ത്യൻ അംബാസഡർ ഔസാഫ് സയീദ്, സൗദിയിലെ പ്രമുഖ സിനിമാ പ്രവർത്തകനായ റാബിയ അൽ നാസർ എന്നിവർ സന്നിഹിതരായ പ്രീമിയറിൽ ചിത്രത്തിലെ അഭിനേതാക്കൾ, അണിയറപ്രവർത്തകർ, ക്ഷണിക്കപ്പെട്ട പ്രേക്ഷകർ എന്നിവരും പങ്കെടുത്തു.

ഏപ്രിൽ മാസത്തിൽ നടത്തിയ പൂജയോടെ ആരംഭിച്ച ‘സതി’ ഏകദേശം ആറു മാസം എടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. സൗദിയുടെ പരിമിതമായ സാഹചര്യത്തിലും, ഏറ്റവും മേന്മയുള്ള ദൃശ്യങ്ങളിലും അവതരണത്തിലും ഈ സിനിമ ജനങ്ങളിലേക്കെത്തിക്കുക എന്ന വെല്ലുവിളിയാണ് ഇതിന്റെ പ്രവർത്തകർ വിജയകരമായി പൂർത്തീകരിച്ചതെന്നു ഈ ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച മുഴുവൻ കലാകാരന്മാർക്കും കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ടു ഫ്രാൻസിസ് ക്ലെമന്റ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ചിത്രസംയോജനം – ഗോപൻ ഡിക്ലാപ്പ്സ് , ഗോപ്രോ – അന്‍ഷാദ് ഫിലിം ക്രാഫ്റ്റ് , കാസ്റ്റിംഗ് പാര്‍ട്ണര്‍ – വിഷ്ണു വിജയന്‍ , ശബ്ദമിശ്രണം – ജോസ് കടമ്പനാട്, മേക്കപ്പ് – മൗന മുരളി, ആര്‍ട്ട് – മനോഹർ അപ്പുകുട്ടൻ, നാസര്‍ കുരുക്കല്‍, ഫോട്ടോഗ്രാഫി : സന്തോഷ് ലെസ്‍മാൻ , പി ആര്‍ ഒ – ജോജി കൊല്ലം, കാമറ അസ്സിസ്റ്റന്റ്സ് – കുട്ടപ്പായി കുഞ്ചിസ്, അശ്വിൻ മനോഹർ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ . നിന്നടക്കമുള്ള 160 പേരുണ്ട്.

Related posts

Leave a Comment