കളിയരങ്ങ് ഓണ്‍ലൈന്‍ കലോത്സവം നല്ല മാതൃക: വി ഡി സതീശന്‍

വണ്ടൂര്‍: മഹാമാരിക്കാലത്ത് വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുന്ന ഈ കാലത്ത് കലാപരമായ കഴിവുകള്‍ അവതരിപ്പിക്കാന്‍ വേദികളില്ലാതെ പ്രയാസപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ചായത്തംഗം കെ ടി അജ്മലിന്റെ നേതൃത്വത്തില്‍ വണ്ടൂര്‍ ഡിവിഷനില്‍ നടക്കുന്ന കളിയരങ്ങ് കലോത്സവം എല്ലാ ജനപ്രതിനിധികള്‍ക്കും മാതൃകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കളിയരങ്ങ് ഓണ്‍ലൈന്‍ കലോത്സവത്തിന്റെ ഉദ്ഘാടനം ഓണ്‍ ലൈന്‍ വഴി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാപഞ്ചായത്ത് വണ്ടൂര്‍ ഡിവിഷനില്‍ പെട്ട വണ്ടൂര്‍, പോരൂര്‍, പാണ്ടിക്കാട് പഞ്ചായത്തുകളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നവ മാധ്യമങ്ങള്‍ വഴിയാണ് മത്സരം. എല്‍പി, യുപി ,ഹൈസകൂള്‍, ഹയര്‍സെക്കണ്ടറി എന്നീ നാല് വിഭാഗങ്ങളില്‍ ഓണ്‍ലൈനിലായിട്ടാണ് മത്സരം നടക്കുന്നത്. വിജയികളാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വീടുകളിലെത്തിച്ചു നല്‍കും. ഗവ, എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് മത്സരം. 24 ഇനങ്ങളിലായി
ജൂലൈ15 വരെ മത്സരങ്ങള്‍ തുടരുമെന്ന് കെ ടി അജ്മല്‍ അറിയിച്ചു.

Related posts

Leave a Comment