ശാസ്ത്രവേദി ദ്വിദിന ക്യാമ്പ് 16നും 17നും

തിരുവനന്തപുരം: ശാസ്ത്രവേദി ദ്വിദിന സംസ്ഥാനക്യാമ്പ് ഡിസംബര്‍ 16,17 തീയതികളില്‍ തിരുവനന്തപുരം ഇന്ദിരാഭവനില്‍ നടക്കും. 16ന് രാവിലെ 10ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 17ന് ഉച്ചയ്ക്ക് ഒരുമണിക്ക് നടക്കുന്ന സമാപന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.

ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രധാനമുന്നേറ്റങ്ങള്‍, കേരളത്തിലെ സാമ്പത്തിക വെല്ലുവിളികളും പരിഹാരങ്ങളും, പരിസ്ഥിതിയും സമൂഹവും കാലാവസ്ഥാവ്യതിയാനവും ദുരന്ത ലഘൂകരണവും സില്‍വര്‍ലൈന്‍ പദ്ധതിയുടെ പ്രശ്നങ്ങളും പരിഹാരങ്ങളും തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കും.

ഡോ. അച്യുത് ശങ്കര്‍, മേരി ജോര്‍ജ്ജ്, ഉമ്മന്‍.വി.ഉമ്മന്‍, ചെറിയാന്‍ ഫിലിപ്പ്, ഡോ. എസ്.എസ്. ലാല്‍, ആര്യാടന്‍ മുഹമ്മദ്, ഡോ. കേശവ് മോഹന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ മുഖ്യപ്രഭാക്ഷണം നടത്തും. കെപിസിസി ഭാരവാഹികള്‍, ശാസ്ത്രവേദി ഭാരവാഹികള്‍ തുടങ്ങിയവര്‍ രണ്ടു ദിവസമായി നടുക്കുന്ന ക്യാമ്പില്‍ പങ്കെടുക്കും.

Related posts

Leave a Comment