ശാസ്താംകോട്ട കോളേജിൽ ഇടത് അധ്യാപകരുടെ ഒത്താശയിൽ നോമിനേഷൻ തള്ളിയ സംഭവം ; കെ എസ്‌ യു കോടതിയെ സമീപിച്ചു

കൊല്ലം : ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ അകാരണമായി കെഎസ്‌യു സ്ഥാനാർഥിയുടെ നോമിനേഷൻ തള്ളിയ സംഭവത്തിൽ കെ എസ് യു നേതൃത്വം ഹൈക്കോടതിയെ സമീപിച്ചു. ഫെബ്രുവരി 15 ന് നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ആണ് ഒരു മിനിറ്റ് വൈകി എന്നാരോപിച്ച് കെഎസ്‌യു യു യു സി സ്ഥാനാർത്ഥിയായ സുഹാന പാർവീണിന്റെ നോമിനേഷൻ തള്ളുന്നത്.

ഇടത് അധ്യാപക സംഘടനയിൽപ്പെട്ട അധ്യാപകർ മനപ്പൂർവമായി നോമിനേഷൻ തള്ളിയതാണെന്ന ആക്ഷേപവുമായി കെഎസ്‌യു യൂണിറ്റ് കമ്മിറ്റി അന്നേ രംഗത്തുവന്നിരുന്നു.യു യു സി ഒഴികെയുള്ള മുഴുവൻ സീറ്റുകളിലും കെഎസ്‌യു ഉജ്വല വിജയം നേടിയിരുന്നു.

Related posts

Leave a Comment