ശാസ്താംകോട്ട വേങ്ങ ആറാട്ടുകുളത്തിന് സമീപം വീട്ടിലേക്ക് ബോംബേറ്, നാടു നടുങ്ങി,മൈനാഗപ്പള്ളിയില്‍ പൊലീസ് പരിശോധന

ശാസ്താംകോട്ട. വേങ്ങ ആറാട്ടുകുളത്തിന് സമീപം വീട്ടിലേക്ക് ബോംബേറ്, നാടു നടുങ്ങി.
വേങ്ങ ശശിമന്ദിരത്തില്‍ രാധാമണിയമ്മയുടെ വീടിനുനേര്‍ക്ക് രാത്രി രണ്ടുമണിക്കാണ് അക്രമം നടന്നത്. തുടര്‍ന്നയായ രണ്ട് സ്‌ഫോടനമാണ് ഉണ്ടായത്. നടുങ്ങി ഉണര്‍ന്ന വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ രണ്ടുപേര്‍ ഓടിപ്പോകുന്നത് കണ്ടു.

നടന്നത് മാരകശേഷിയുള്ള സ്‌ഫോടനമാണ്. വീടിന്റെ മുന്‍ കതക് പൊളിഞ്ഞ നിലയിലാണ്. രാധാമണിയമ്മയും രണ്ട് ആണ്‍മക്കളുമാണ് ഇവിടെ താമസം. ശശിധരന്‍പിള്ള നേരത്തേ മരിച്ചു.
പൊലീസ് അന്വേഷണത്തില്‍ രാധാമണിയമ്മയുടെ മകന്‍ ശ്യാമിന് കോളജില്‍ നിന്നും ചിലയുവാക്കളുടെ ഭീഷണിയുണ്ടായിരുന്നതായി വിവരമുണ്ട്.

Related posts

Leave a Comment