ജനാധിപത്യത്തിൽ വിയോജിപ്പുകൾക്ക് ഇടമില്ലാതാക്കുന്ന ‘മോദിത്വം’ ഇന്ത്യക്ക് അപകടം ചെയ്യുന്നുവെന്ന് ശശി തരൂർ എം പി

ജനാധിപത്യത്തിൽ വിയോജിപ്പുകൾക്ക് ഇടമില്ലാതാക്കുന്ന ‘മോദിത്വം’ ഇന്ത്യക്ക് അപകടം ചെയ്യുന്നുവെന്ന് ശശി തരൂർ എം പി.യൂത്ത് കോൺഗ്രസ്സിന്റെ “India United” ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ “Democracy In Peril” എന്ന വിഷയത്തിൽ യുവാക്കളുമായി സംവദിക്കുകയായിരുന്നു തരൂർ.
മാധ്യമ പ്രവർത്തകൻ Dr.അരുൺകുമാർ മോഡറേറ്ററായി.

തിരുവനന്തപുരത്തും കാസർഗോഡും പദയാത്ര പൂർത്തിയായി.14 ജില്ലകളിലും വർഗ്ഗീയതക്കും ഫാസിസത്തിനുമെതിരായ ക്യാമ്പയിന്റെ ഭാഗമായി വിഷയ വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പരയുണ്ട്.
14 ഐക്യ സമ്മേളനങ്ങളും 140 ഐക്യ സദസ്സുകളും 1000 പ്രാദേശിക പദയാത്രകളും “India United “ ക്യാമ്പയിനിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് സംഘടിപ്പിക്കുന്നുണ്ട്.
ഒക്ടോബർ 2 മുതൽ നവംബർ 14 വരെ നടക്കുന്ന പ്രചരണത്തിൽ ഒരു ലക്ഷം വീടുകളിൽ ഗാന്ധി-നെഹ്‌റു സ്‌മൃതിയും സ്ഥാപിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ,എംഎൽഎമാരായ റോജി എം ജോൺ, സി ആർ മഹേഷ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ എസ് ശബരിനാഥ്, റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ള നേതാക്കൾ നേതൃത്വം നൽകി.

Related posts

Leave a Comment