പാമ്പുകളെ പിടികൂടാൻ ഇനിമുതൽ മൊബൈൽ ആപ്പ്

കോന്നി: പാമ്പുകളെ പിടികൂടാൻ ഇനിമുതൽ വനംവകുപ്പിന്റെ ‘സർപ്പ’ ആപ്പ്. ജനവാസ മേഖലയിൽ ഇറങ്ങുന്ന പാമ്പുകളെ പിടികൂടാനായി വനം വകുപ്പ് തയ്യാറാക്കിയ സർപ്പ ആപ്പ് ഉപയോഗിച്ച് നിരവധി പാമ്പുകളെയാണ് പിടികൂടിയത്. കോന്നി വനംവകുപ്പ് ഡിവിഷന് കീഴിൽ ആണ് സംഭവം.കോ​ന്നി ഡി​വി​ഷ​ന​ൽ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സി​നോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തിക്കുന്ന ഫോറസ്റ്റ് സ്ട്രൈക്കിംഗ് ഫോഴ്സിലെ പാമ്പു പിടുത്തത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർക്കാണ് പാമ്പിനെ പിടികൂടാൻ ഉള്ള ചുമതല നൽകിയിരിക്കുന്നത്. ജനുവരി മാസം പകുതി വരെ സംസ്ഥാനത്ത് പിടികൂടിയ 1577 പാമ്പുകളിൽ 1137 പാമ്പുകളെയും പിടികൂടിയത് സർപ്പ ആപ്പ് ഉപയോഗിച്ചാണ്. പാമ്പ് ശല്യം ഉള്ള പ്രദേശം ആപ്പിൽ അടയാളപ്പെടുത്തിയാൽ ആ പ്രദേശത്തെ അംഗീകൃത പാമ്പുപിടുത്തക്കാരന്റെ നമ്പർ ലഭിക്കുന്നതാണ്. തുടർന്ന് ഗൂഗിൾ മാപ്പിലെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുകയും പാമ്പുകളെ സുരക്ഷിതമായി തിരിച്ച് അവയുടെ ആവാസ വ്യവസ്ഥയിലേക്ക് തന്നെ തിരിച്ചയക്കുകയും ചെയ്യും. പാമ്പുകടിയേറ്റാൽ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയുടെ നമ്പർ, അടിയന്തര സാഹചര്യത്തിൽ വിളിക്കേണ്ട നമ്പർ, പരിശീലനം ലഭിച്ച വരുടെയും ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും നമ്പർ തുടങ്ങിയവയും ആപ്പിൽ ലഭ്യമാണ്. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

Related posts

Leave a Comment