നയതന്ത്ര സ്വർണക്കടത്ത്: സരിത്ത് ഉൾപ്പെടെ നാല് പ്രതികൾ ജയിൽ മോചിതരായി

നയതന്ത്രസ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് ജയിൽ മോചിതനായി. മറ്റ് പ്രതികളായ റമീസ്, ജലാൽ, മുഹമ്മദ് ഷാഫി എന്നിവരും ജയിൽ മോചിതരായി. പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലായിരുന്നു പ്രതികൾ. നയതന്ത്ര സ്വർണ്ണക്കടത്തിൽ കസ്റ്റംസ് ആദ്യം അറസ്റ്റ് ചെയ്ത പ്രതിയാണ് സരിത്ത്. ഒരു വർഷവും നാല് മാസവും പിന്നിടുമ്പോഴാണ് ജയിൽ മോചനം. രാജ്യം കണ്ട ഏറ്റവും ബൃഹത്തും അധികാരകേന്ദ്രങ്ങൾക്കു നേരിട്ടു പങ്കാളിത്തമുള്ളതുമായ സ്വർണക്കടത്ത് കേസിലെ പ്രതികളാണ് ഇപ്പോൾ ജയിൽ മോചിതരായിരിക്കുന്നത്.

യുഎഇയുമായുള്ള രാജ്യാന്തര ബന്ധത്തിന്റെ മറപിടിച്ചാണ് വിദേശ കോൺസുലേറ്റ് ഉദ്യോ​ഗസ്ഥർ, സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവയുൾപ്പെട്ട അതീവ ​ഗുരുതരമായ കേസ് ഇപ്പോൾ ഇല്ലാതാക്കുന്നത്. സംസ്ഥാന സർക്കാരിനെ സഹായിക്കുന്ന കേന്ദ്ര സർക്കാരും കേന്ദ്ര സർക്കാരിനു മുന്നിൽ കീഴടങ്ങി സംസ്ഥാന സർക്കാരും കൈകോർത്തപ്പോൾ ഒരു വർഷം മുന്നൂറിലധികം കിലോ​ഗ്രാം സ്വർണം സുരക്ഷിതമായി കടത്തിക്കൊണ്ട് പോയ കേസ് പൂർണമായും അട്ടിമറിക്കപ്പെട്ടു.

Related posts

Leave a Comment