സർഫറാസ് ഖാൻ ഉശിരൻ ഫോമിൽ, റൺമഴ വിസ്മയം

ബെംഗളൂരു: രഞ്ജി ട്രോഫിയിൽ വിസ്മയ ഫോമിലാണ് മുംബൈയുടെ സർഫറാസ് ഖാൻ ബാറ്റ് വീശുന്നത്. 2021-22 സീസണിലെ എട്ട് ഇന്നിംഗ്സുകളിൽ 137.85 ശരാശരിയിൽ 937 റൺസ് ഇരുപത്തിനാലുകാരനായ താരം അടിച്ചെടുത്തു. ഫൈനലിൽ മധ്യപ്രദേശിനെതിരെയും മൂന്നക്കം തികച്ചതോടെ സീസണിൽ നാല് സെഞ്ചുറികളായി. സീസണിൽ വിസ്മയ ഫോമിൽ ബാറ്റ് വീശുന്ന സർഫറാസിനെ പ്രശംസ കൊണ്ടുമൂടുകയാണ് വിൻഡീസ് ഇതിഹാസവും കമൻറേറ്ററുമായ ഇയാൻ ബിഷപ്പ്.

‘ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 81 ആണ് സർഫറാസ് ഖാൻറെ ബാറ്റിംഗ് ശരാശരി. വെറും 24 മത്സരങ്ങൾ‌ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. എങ്കിലും അവിസ്മരണീയ നേട്ടമാണിത്’ എന്നാണ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ഇയാൻ ബിഷപ്പിൻറെ പ്രശംസ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഗംഭീര റെക്കോർഡാണ് സർഫറാസ് ഖാനുള്ളത്. 35 ഇന്നിംഗ്സിൽ ഏഴ് വീതം സെഞ്ചുറികളും അർധസെഞ്ചുറികളും താരം പേരിലാക്കി. 81.06 ശരാശരിയിൽ 2351 റൺസാണ് താരത്തിൻറെ സമ്പാദ്യം.

Related posts

Leave a Comment