Connect with us
inner ad

Featured

സാരേ ജഹാൻ സേ അച്ഛാ!

Avatar

Published

on

അമ്പിളിയെ കൈക്കുമ്പിളിലാക്കി ലോകമാകെ തിളങ്ങുകയാണ് ഇന്ത്യയുടെ ചന്ദ്രയാൻ 3. ഒന്നും രണ്ടും യാത്രകൾ വിഫലമായെങ്കിലും മൂന്നാമത്തെ കുതിപ്പിൽ നമ്മൾ ലക്ഷ്യം കണ്ടു. അതും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടത്തോടെ. പട്ടിണി രാജ്യമായിരുന്ന ഇന്ത്യയുടെ ശാസ്ത്ര കുതിപ്പിന് അടിത്തറയിട്ട പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മുതൽ നരേന്ദ്ര മോദി വരെയുള്ള മുഴുവൻ പ്രധാനമന്ത്രിമാർക്കും വിക്രം സാരാഭായി മുതൽ എസ്. സോമനാഥൻ വരെയുള്ള ഇസ്രോ മേധാവികൾക്കും അതിൽ അഭിമാനിക്കാം. ഭൂമിയുടെ നിയന്ത്രണ രേഖ മറികടന്ന് ഒരിന്ത്യക്കാരനെ ആദ്യമായി ബഹിരാകാശത്തെത്തിച്ച ഇന്ദിരാ പ്രിയദർശിനിക്ക് അല്പം കൂടുതലും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
ഇസ്രോ ചെയർമാൻ എസ്. സോമനാഥ്

ചന്ദ്രയാൻ 3നു നേതൃത്വം നൽകിയ ഇസ്രോ ചെയർമാൻ എസ്. സോമനാഥിന്റെ ചില പ്രസ്താവനകളും പ്രവൃത്തിയും നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. മലയാളിയാണു സോമനാഥ്. എംജികെ മേനോൻ, കെ. കസ്തൂരി രംഗൻ, ജി. മാധവൻ നായർ, കെ. രാധാകൃഷ്ണൻ എന്നിവരുടെ പിൻഗാമി. ചന്ദ്രയാൻ 3 വിക്ഷേപിക്കുന്നതിന് ഏതാനും ദിവസം മുൻപ് സോമനാഥ് തിരുപ്പതിയിലെ ചെങ്കലമ്മ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചിരുന്നു. വിക്ഷേപണ വിജയത്തിനു ശേഷം കഴിഞ്ഞ ഞായറാഴ്ച അദ്ദേഹം എത്തിയത് തിരുവനന്തപുരത്തെ പൗർണമിക്കാവ് ഭദ്രകാളീ ക്ഷേത്രത്തിലും. സ്ഥലനാമം കൊണ്ടെങ്കിലും ചന്ദ്രന്റെ പൂർണരൂപം പതിഞ്ഞ പൗർണമിക്കാവിലെത്തിയ സോമനാഥനെ വളഞ്ഞ പത്രപ്പടയുടെ ചോദ്യശരങ്ങളൊന്നും അദ്ദേഹത്തെ അലോസരപ്പെടുത്തിയില്ല. പക്ഷേ, മറുപടി പലരുടെയും കണ്ണു തുറപ്പിക്കുന്നതായിരുന്നു.

ഇസ്രോ ചെയർമാൻ ഡോ. എസ്. സോമനാഥ് പൗർണമിക്കാവ് ക്ഷേത്ര ദർശനത്തിൽ

ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടല്ലേ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. അതേ എന്നുത്തരം പറഞ്ഞ സോമനാഥ് ഒന്നുകൂടി പറഞ്ഞു. രണ്ടും തമ്മിൽ കൂട്ടിക്കുഴയ്ക്കരുത്! ശാസ്ത്രവും ആധ്യാത്മികതയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ശാസ്ത്രം നമ്മുടെ കർമമാണ്. വിശ്വാസം അതിലേക്കുള്ള ആന്തരികമായ ഊർജവും. അറിവും അശ്രാന്ത പരിശ്രമവും മുൻഗാമികൾ ബാക്കിവച്ചുതന്ന അനുഭവജ്ഞാനവും മുതലാക്കിയാണ് ചന്ദ്രയാൻ 3 വിജയപഥം പ്രവേശിച്ചത്. അതിന് അറിവ് മാത്രം പോരാ. അജ്‍ഞാതമായ ബാഹ്യ ശക്തി കൂടി വേണം. അതു തിരിച്ചറിയാൻ തന്റെയും സഹപ്രവർത്തകരുടെയും ആന്തരികശക്തി കൂട്ടാനാണ് അമ്പലത്തിൽ പോയത്. ആധ്യാത്മികതയും ശാസ്ത്രവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രണ്ടും ജീവിതത്തിന് വളരെ പ്രധാനമെന്നും സോമനാഥ് പറഞ്ഞു. വിശ്വാസങ്ങളെ വെറും മിത്തുകളായി വ്യാഖ്യാനിക്കുന്നവർക്കുള്ള മറുപടി കൂടി അതിൽ അന്തർലീനമായുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു

ചന്ദ്രയാൻ 3ന്റെ വിജയം ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്. പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു തുടങ്ങിവച്ച ബഹിരാകാശ പദ്ധതിയുടെ സുപ്രധാന നാഴികക്കല്ല്. 1962ൽ ഡോ. വിക്രം സാരാഭായിയിയുടെ ശുപാർശപ്രകാരം ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫൊർ സ്പെയ്സ് റിസേർച്ചിന്റെ പിൻഗാമിയായി പിറന്ന ഇന്ത്യൻ സ്പെയ്സ് ആൻഡ് റിസേർച്ച് ഓർഗനൈസേഷൻ (ഇസ്രോ) ആണ് പിൽക്കാലത്തെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെല്ലാം നയിച്ചത്. നെഹ്റു മുതലിങ്ങോട്ടുള്ള മുഴുവൻ പ്രധാനമന്ത്രിമാർക്കും നമ്മുടെ ശാസ്ത്രസമൂഹത്തിനും അതിൽ തുല്യ പങ്കുണ്ട്. അതിനു വിരുദ്ധമായി ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങളെല്ലാം 2014 നു ശേഷം സംഭവിച്ചതാണെന്ന ബിജെപി പ്രചാരണം ഒന്നുകിൽ അല്പത്തം. അല്ലെങ്കിൽ അവരുടെ അറിവില്ലായ്മ. റേഷൻ വാങ്ങാൻ നിവൃത്തിയില്ലാത്ത രാജ്യത്ത് എന്തിനാണ് റോക്കറ്റ് പരീക്ഷണമെന്നു ചോദിച്ച പഴയ ജനസംഘത്തിന്റെ പുതിയ പതിപ്പാണ് ഭാരതീയ ജനതാ പാർട്ടിയെന്ന അറിയാത്തവരല്ല ഇന്ത്യയിൽ ജീവിക്കുന്നത്.

ഡോ. വിക്രം സാരാഭായി

രാകേഷ് ശർമ എന്ന ഇന്ത്യയുടെ ഒരേ ഒരു ബഹിരാകാശ സഞ്ചാരിയെ മറന്നു കൊണ്ടു വേണം അങ്ങനെയൊരു പ്രസ്താവന നടത്തേണ്ടതെന്നും ബിജെപിക്കാർ മറക്കരുത്. 2014നും മുപ്പതു വർഷം മുൻപാണ് രാകേഷ് ശർമ എന്ന ഇന്ത്യയുടെ വ്യോമസേനാ പൈലറ്റ് ബഹരാകാശത്തേക്കു കുതിച്ചത്, 1984 ഏപ്രിൽ 3ന്. അന്നത്തെ സോവ്യറ്റ് ബഹിരാകാശ പദ്ധതിയായ സോയൂസ് ടി 11 റോക്കറ്റിൽ ഗുരുത്വാകർഷണ പരിധി വിട്ട് ശൂന്യാകാശത്തെത്തിയ രാകേഷ് ശർമ ഏഴു ദിവസവും 21 മണിക്കൂറും അവിടെ ചെലവഴിച്ചു. രാജ്യം അപ്പാടെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിന്ന ദിവസങ്ങളായിരുന്നു അത്. സാങ്കേതിക സൗകര്യങ്ങളില്ലാതിരുന്ന കാലത്ത് സമർഥനായ ഒരു പൈലറ്റിനെ ഇല്ലാതാക്കാനാണ് പദ്ധതി എന്നുവരെ ആരോപണമുയർന്നു. പക്ഷേ, ശർമ തന്നെ അതെല്ലാം പുച്ഛിച്ചു തള്ളി. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്വപ്ന പദ്ധതിയായിരുന്നു ബഹിരാകാശത്ത് ഒരു ഇന്ത്യക്കാരനെ എത്തിക്കുക എന്നത്.

ഇന്ദിരാ ഗാന്ധി

അന്ന് ബഹിരാകാശത്തിരുന്ന രാകേഷ് ശർമയോട് താഴെ ഇസ്രോ ആസ്ഥാനത്തിരുന്ന് ഇന്ദിരാ ഗാന്ധി ചോദിച്ചു: താങ്കൾ ഭൂമിയിൽ പരിശീലനം നേടി. ഇപ്പോൾ ബഹിരാകാശത്തിരുന്ന് ഭൂമിയെ കാണുന്നു. അവിടെയിരുന്നു നോക്കുമ്പോൾ നമ്മുടെ രാജ്യം എങ്ങനെ കാണുന്നു?
രാകേഷ് ശർമയുടെ മറുപടി ഇങ്ങനെയായിരുന്നു: സാരേ ജഹാൻ സേ അച്ഛാ!! (ഭൂമിയിലേക്ക് ഏറ്റവും മനോഹരം). അതിനെക്കാൾ വലിയൊരു പരമാനന്ദം ഇന്ത്യൻ ബഹിരാകാശപഠിതാക്കൾക്ക് വേണ്ട.

രാകേഷ് ശർമ

ഇസ്രോയുടെ ബഹിരാകാശ പരീക്ഷണങ്ങളെല്ലാം ഉജ്വല വിജയങ്ങളാണ്. ഓട്ടോ റിക്ഷ ഓടിക്കുന്ന ചെലവിൽ ചൊവ്വയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹം എത്തിച്ച് ലോകത്തിന്റെ കൈയടി നേടിയവരാണ് ഇസ്രോ. സൂര്യന്റെ താപനിലയും അന്തരീക്ഷ സ്ഥിതിയും അറിയാനുള്ള ആദിത്യ എൽ 1 കഴിഞ്ഞ ദിവസം കുതിച്ചുയർന്നു. വ്യാഴവും ശുക്രനുമൊക്കെ ഇസ്രോയുടെ നോട്ടപ്പുള്ളികളാണ്. ഇന്നല്ലെങ്കിൽ നാളെ നമ്മൾ അവിടെയെല്ലാം എത്തുക തന്നെ ചെയ്യും. നിലവിൽ ബഹിരാകാശ ഗവേഷണത്തിൽ ഭൂമിയിലെ രാജാക്കന്മാരാണ് ഇന്ത്യ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുപ്പതിൽപ്പരം ഉപഗ്രഹങ്ങളെ ഒരേ സമയം നിശ്ചിത ഭ്രമണപഥത്തിലെത്തിച്ച് റെക്കോഡ് സ്ഥാപിച്ചിട്ടുണ്ട് ഇസ്രോ.

Advertisement
1000x200 PX MALAYALI DCTR MDX-02-02
രാജീവ് ഗാന്ധി

ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ മനുഷ്യമസ്തിഷ്കത്തോടൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന നിർമിത ബുദ്ധിയുടെ സേവനവും പ്രധാനമാണ്. ഉത്തരാധുനിക ശാസ്ത്ര സാങ്കേതികതയുടെ സൃഷ്ടിയാണ് എഐ എന്ന നിർമിത ബുദ്ധി. വഴിക്കണ്ണു മുതൽ ആകാശപാത വരെ ഈ മാന്ത്രിക കണ്ണിന്റെ വരുതിയിലാണ്. ഈ കണ്ണുകൾ കണ്ടെത്താനുള്ള അത്യാധുനിക ശാസ്ത്ര സാങ്കേതിക രംഗത്തേക്ക് ഇന്ത്യയെ കൈപിടിച്ചു നയിച്ചത് രാജീവ് ഗാന്ധി എന്ന യുവ പ്രധാനമന്ത്രിയാണ്. 1985 ൽ അദ്ദേഹം തുടങ്ങിവച്ച ഐടി വിപ്ലവമാണ് ഇന്നത്തെ ഇന്ത്യയുടെ ശാസ്ത്ര കുതിപ്പിനെല്ലാം നിമിത്തമായത്.

റേഷൻ വാങ്ങാൻ പണമില്ലാത്തവരാണ് ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ട് രസിക്കുന്നതെന്നു പരിഹസിച്ച പഴയ ജനസംഘക്കാരുടെ പിന്മുറക്കാരാണ് ഈ നേട്ടങ്ങളെല്ലാം 2014നു ശേഷം വന്നതാണെന്ന് ഊറ്റം കൊള്ളന്നത്. പണിയെത്തിക്കൂ കൈകളിലാദ്യം, എന്നിട്ടാകാം കംപ്യൂട്ടർ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ പണ്ടത്തെ ഡിവൈഎഫ്ഐ നേതാക്കളും കി‌ടപ്പുമുറിയിൽ ഇപ്പോൾ പഴയ കംപ്യൂട്ടറിന്റെ പുതിയ പതിപ്പുകൾ കെട്ടിപ്പിടിച്ചുറങ്ങുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
നരേന്ദ്ര മോദി

ഏതായാലും ഒരു കാര്യത്തിൽ സന്തോഷമുണ്ട്. ചരിത്രത്തിന്റെ ഓരോ ഏടുകളും മായിക്കുകയോ മാറ്റി എഴുതുകയോ ചയ്യുന്ന ഇന്നത്തെ അധികാര കേന്ദ്രങ്ങൾ, പണ്ഡിറ്റ് നെഹ്റു തുടങ്ങിവച്ച ശാസ്ത്രീയ മുന്നേറ്റങ്ങൾക്കു വഴിമുടക്കിയില്ല എന്ന കാര്യത്തിൽ. അന്തരീക്ഷത്തിലേക്കു റോക്കറ്റ് വിട്ടു കളിക്കുന്നതല്ല ബഹിരാകാശ ഗവേഷണം എന്ന് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞത് ചെറിയ കാര്യമല്ല. വിദ്യാഭ്യാസത്തിനും കാലാവസ്ഥ പ്രവചിക്കാനം മഴമുന്നറിയിപ്പ് നൽകാനും കൊടുങ്കാറ്റ് നിർണയിക്കാനും ശത്രുക്കളുടെ നീക്കങ്ങൾ മനസിലാക്കാനും വിളവിറക്കാനും വിളവെടുക്കാനും വില നിശ്ചിക്കാനുമെല്ലാം ബഹിരാകാശ പേടകങ്ങളുണ്ട്. ഇന്ന് ബസും ട്രെയിനും വിമാനങ്ങളും പോലെയാകും നാളെ മനുഷ്യന് ബഹിരാകാശ പേടകങ്ങൾ. ഈ നൂറ്റാണ്ടവസനാത്തോടെ അതു യാഥാർഥ്യമാകും. ആദ്യം ടൂറിസ്റ്റുകൾക്കും പിന്നീട് സാധാരണക്കാർക്കും.

ഇസ്രോ ചെയർമാൻ ഡോ. എസ്. സോമനാഥ് ക്ഷേത്ര ദർശനത്തിൽ

പൗർണമിക്കാവ് അമ്പലമുറ്റത്തു നിന്നുകൊണ്ട് എസ്. സോമനാഥ് പറഞ്ഞ മറ്റൊരു വാചകം കൂടി മനസിൽ മായാതെ മാറ്റൊലിക്കൊള്ളുന്നു. മനുഷ്യനെപ്പോലെ ഭൂമിക്കും ആയുസുണ്ട്. എന്നെങ്കിലുമൊരിക്കൽ ഭൂമി നശിക്കും. അപ്പോഴേക്കും സുരക്ഷിതമായി ജീവിക്കാനുള്ള മറ്റൊരിടം മനുഷ്യൻ കണ്ടെത്തിയിരിക്കും. അതിലേക്കുള്ള ഇന്ത്യക്കാരന്റെ ആദ്യ പരീക്ഷണ വിജയമാണ് ചന്ദ്രയാൻ 3.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

‘ഇത്രയ്ക്ക് അടിമയാകരുത്’; പി വി അൻവറിനെതിരെ പ്രതിഷേധം ശക്തം

Published

on

കൊച്ചി: രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച സിപിഎം നേതാവും എംഎൽഎയുമായ പി വി അൻവറിനെതിരെ പ്രതിഷേധം ശക്തം. അങ്ങേയറ്റം നീചമായ പരാമർശമാണ് രാഹുൽഗാന്ധിക്കെതിരെ അൻവർ നടത്തിയത്. ഡിഎന്‍എ പരിശോധിച്ച് രാഹുലിൻ്റെ പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി വി അന്‍വറിന്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു. ‘നെഹ്‌റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാവുമോ? നെഹ്‌റു കുടുംബത്തിന്റെ ജനറ്റിക്‌സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് ആ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍’ എന്നായിരുന്നു പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോൾ അൻവർ പറഞ്ഞത്. അൻവറിന്റെ പരാമർശം താങ്കൾക്ക് വേദനയുണ്ടാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. വളരെ മോശം പരാമർശം ആണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും അൻവറിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്.

Continue Reading

Featured

മമ്മൂട്ടിയെ സന്ദർശിച്ച്, നഗരത്തിന്റെ ഹൃദയത്തുടിപ്പറിഞ്ഞ് ഹൈബി ഈഡൻ

Published

on

കൊച്ചി: എറണാകുളം നഗരത്തിലായിരുന്നു യൂഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡന്‍റെ ഇന്നലത്തെ തെരഞ്ഞെടുപ്പ് പ്രചാരണം. രാവിലെ തന്നെ നടൻ മമ്മൂട്ടിയെ വീട്ടിലെത്തി കണ്ട ശേഷമാണ് ഹൈബി ഈഡൻ പ്രചാരണം തുടങ്ങിയത്. രമേശ് പിഷാരടിയും മമ്മൂട്ടിയുടെ വസതിയിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ചും സാധ്യതകളെ കുറിച്ചുമൊക്കെ മമ്മൂട്ടി ചോദിച്ചറിഞ്ഞു. വിജയാശംസകൾ നേർന്നാണ് മമ്മൂട്ടി ഹൈബിയെ യാത്രയാക്കിയത്.രാവിലെ തേവര ഫെറിയിൽ നിന്നാരംഭിച്ച തുറന്ന വാഹനത്തിലെ പര്യടനത്തിന് നൂറുകണക്കിന് പ്രവർത്തകർ ഇരുചക്രവാഹനങ്ങളിൽ അകമ്പടിയേകി. തേവര, രവിപുരം മേഖലകളിൽ വൻ ജനക്കൂട്ടമാണ് ഹൈബി ഈഡനെ സ്വീകരിക്കാനെത്തിയത്. മുപ്പതോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയശേഷമാണ് ഉച്ചവരെയുള്ള പ്രചാരണം എറണാകുളം സൗത്തിൽ സമാപിച്ചത്. ഉച്ചയ്ക്ക് ശേഷം മനോരമ ജംഗ്‌ഷനിൽ നിന്ന് സ്‌ഥാനാർഥി പര്യടനം പുനഃരാരംഭിക്കുമ്പോഴും പ്രവർത്തകരും സ്‌ഥാനാർഥിയും ഉന്മേഷവാന്മാരായിരുന്നു.

ഇന്ത്യയെ വീണ്ടെടുക്കാൻ വോട്ട് വിനിയോഗിക്കണമെന്നും എംപി എന്ന നിലയിലുള്ള പ്രവർത്തനങ്ങളും മണ്ഡലത്തിൽ തുടക്കമിട്ട നൂതനമായ പദ്ധതികളും വിലയിരുത്തണമെന്നും വോട്ടർമാരോട് സ്‌ഥാനാർഥിയുടെ അഭ്യർഥന. സംസ്‌ഥാന സർക്കാർ തുടർച്ചയായി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ഹൈബി കുറ്റപ്പെടുത്തി. പൂക്കളും ഷാളുകളുമൊക്കെയായി എത്തിയ പ്രവർത്തകരുടെയും അമ്മമാരുടെയും കുട്ടികളുടേയുമെല്ലാം സ്വീകരണം ഏറ്റുവാങ്ങിയാണ് ഹൈബി ഈഡൻ ഓരോ സ്വീകരണ കേന്ദ്രവും പിന്നിട്ടത്. പുല്ലേപ്പടിയിലും കതൃക്കടവിലുമെല്ലാം വാദ്യ മേളങ്ങളോടെയാണ് സ്‌ഥാനാർഥിയെ നാട്ടുകാർ സ്വീകരിച്ചത്. പത്മ ജംഗ്‌ഷനിലും നോർത്ത് ഓട്ടോ സ്റ്റാൻഡിലുമെല്ലാം ഓട്ടോറിക്ഷ തൊഴിലാളികളടക്കം ഹൈബി ഈഡന് പിന്തുണ പ്രഖ്യാപിച്ചെത്തി. കതൃക്കടവിൽ സ്വീകരണ യോഗം സമാപിക്കുമ്പോഴേക്കും ഉത്‌സവ പ്രതീതിയിലായിരുന്നു നാട്ടുകാരും പ്രവർത്തകരും

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

ഷാഫി പറമ്പിലിനെതിരെ സൈബർ അധിക്ഷേപം; സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്

Published

on

കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിന്‍റെ പേരില്‍ സിപിഎം പ്രാദേശിക നേതാവിനെതിരെ പൊലീസ് കേസ്. യൂത്ത് ലീഗ് പ്രവര്‍ത്തകൻ അനസ് നല്‍കിയ പരാതിയില്‍ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പികെ അജീഷിനെതിരെയാണ് കേസ്. പേരാമ്പ്ര പോലീസാണ് കേസെടുത്തിരിക്കുന്നത്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഷാഫി പറമ്പിലിനെതിരെ മാത്രമല്ല, മുസ്ലിം സമുദായത്തിനെതിരായ അധിക്ഷേപ പരാമര്‍ശവും അജീഷ് നടത്തിയെന്നാണ് പരാതി. ഫേസ്ബുക്കിലെ കുറിപ്പാണ് കേസിനാധാരമായത്. കെകെ ശൈലജയെ അപകീര്‍ത്തിപ്പെടുത്തുംവിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ആക്രമണങ്ങളുമുയര്‍ന്നിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ തന്നെയാണ് ഷാഫിക്കെതിരെ അജീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

Continue Reading

Featured