ഇന്ന് ശരത് ലാലിന്റെ പിറന്നാൾ ; നീറുന്ന വേദനയോടെ സുഹൃത്തുക്കളും സഹപ്രവർത്തകരും

സൂര്യ

പ്രിയപ്പെട്ട ശരതേ..,

കൂടപ്പിറപ്പേ..

നീ ജനിച്ച ഈ ദിവസം എത്രയോ മനുഷ്യർ നിന്നെയോർത്ത് സ്നേഹത്തിന്റെ ഒരിറ്റ് കണ്ണുനീർ പൊഴിക്കുന്നുവെന്നു നിനക്കറിയുമോ? ഉറങ്ങാനാവാതെ ഒരിക്കലും കണ്ടിട്ട് പോലുമില്ലാത്ത നിന്നെയോർത്ത് വേദനിക്കുന്നുണ്ടെന്നു നിനക്ക് അറിയുമോ? ഇന്ന് സെപ്റ്റംബർ 16, കല്യോട്ടെ ശരത്തിന്റെ പിറന്നാളാണ് എന്നോർത്ത് വച്ച്‌ നിനക്ക് വേണ്ടി സ്നേഹത്തിന്റെ ഒരായിരം പുഷ്പചക്രങ്ങൾ നെയ്യാൻ,ഒരുതുള്ളി കണ്ണുനീർ വാർക്കുവാൻ , നിന്നെയെഴുതാൻ ഈ രാത്രിയിലും നിന്റെ കൂടപ്പിറപ്പുകൾ തയ്യറാവുന്നെങ്കിൽ ശരത് നീ ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിലാണ്. കൂടപ്പിറപ്പെ നിനക്ക് സ്നേഹത്തോടെ അതിലേറെ ഉള്ളുപൊള്ളുന്ന നീറ്റലോടെ ഈയുള്ളവളുടെ അക്ഷരപ്പൂക്കൾ.. നിന്നെ സ്നേഹിക്കുന്ന ഓരോ കൂടപ്പിറകളുടെയും നെഞ്ചിലാണ് ശരത് നിന്റെ തലയിൽ നീ ഏറ്റുവാങ്ങിയ 15 സെന്റീമീറ്റർ ആഴമുള്ള ആ മുറിവിനെ ഓരോ നിമിഷവും ഉള്ളുപൊള്ളിക്കുന്ന നീറ്റലാക്കി അവർ കൊണ്ടുനടക്കുന്നത്.
അവരുടെ ഓരോ മുദ്രാവാക്യങ്ങളിലും നിങ്ങൾ പ്രാണന് വേണ്ടി കരഞ്ഞ നിമിഷങ്ങളുടെ വേദനയും പിടപ്പുമുണ്ട്..
നിന്റെ പെറ്റമ്മയുടെയും കൂടപ്പിറപ്പിന്റെയും കണ്ണുനീരിന്റെ വിങ്ങലുണ്ട്.., ജീവൻവിട്ടകന്നപ്പോളും നീ ഹൃദയത്തോട് ചേർത്തു പിടിച്ച നിന്റെ മൂവർണ്ണക്കൊടിയെ നെഞ്ചോട് ചേർത്ത ആ മനുഷ്യർ ആ കൊടിക്കൊപ്പം നിങ്ങളെക്കൂടി ചേർത്തു വച്ചിട്ടുണ്ട്.

എന്റെ കൂടപ്പിറപ്പേ ഓരോ അക്ഷരങ്ങളും നിനക്കും കൃപേഷിനും വേണ്ടി എഴുതി തുടങ്ങിയതാണ്.നിന്റെ തലയോട്ടിൽ ആഴത്തിൽ പതിഞ്ഞ ആ 15 സെന്റീമീറ്റർ നീളമുള്ള മുറിവിനെ കണ്മുന്നിൽ കണ്ടുകൊണ്ടെഴുതുമ്പോൾ അക്ഷരങ്ങൾ തീയാവും,കണ്ണുനീരുപ്പ് കലർന്ന സ്നേഹമാവും,നിനക്കും കൃപേഷിനും വേണ്ടിയുള്ള സമരമാവും, എനിക്കെന്നല്ല നിന്നെയും ആ മൂവർണ്ണക്കോടിയേയും സ്നേഹിക്കുന്ന കോടിക്കണക്കിനു മനുഷ്യർക്ക്.

അങ്ങൊരു ലോകത്തിരുന്നു കൂടപ്പിറപ്പെ നീ ഈ നാടിന്റെ നിന്റെ സഹപ്രവർത്തകരുടെ സ്നേഹം കണ്ടു കണ്ണുനീരണിയുന്നുണ്ടെന്നെനിക്കറിയാം.. പിടപ്പാണ് കുഞ്ഞേ നെഞ്ചിലെ തീയും കണ്ണിലെ ഒരിറ്റു കണ്ണുനീരുമാണ് കുഞ്ഞേ….
മൂവർണ്ണക്കൊടിയെ നെഞ്ചോട് ചേർത്ത പ്രിയപ്പെട്ട ശരത്,നീ ജീവിക്കുന്നു നിന്നെ സ്‌നേഹിക്കുന്ന ഒരായിരം കൂടപ്പിറപ്പുകളിലൂടെ നീ ജീവിക്കുന്നു..
മരിക്കാതെ.. നീ ജീവിക്കുന്നു…
മരിക്കുവോളം ഓരോ പ്രവർത്തകരുടേയും ഹൃദയത്തിൽ നീ ജീവിക്കുന്നു ശരത്…

Related posts

Leave a Comment