പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ വാഹനം സ്റ്റേഷനിൽ നിന്നും കാണാതായി

കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസ് എട്ടാം പ്രതിയുടെ പ്രതിയുടെ വാഹനം കാണാതായി. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് ആണ് കാണാതായത്. പനയാല്‍ വെളുത്തോളിയിലെ എ. സുബീഷിന്റെ (29) കെ.എല്‍. 60 എല്‍ 5730 ബൈക്കാണ് കാണാതായത്. ഇരട്ടക്കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ഫൊറന്‍സിക് പരിശോധനയുയുമായി സി.ബി.ഐ. മുന്നോട്ടുപോകുന്നതിനിടയിലാണ് സുബീഷിന്റെ ബൈക്ക് കാണാതായത്.

കേസിലെ എട്ടാംപ്രതിയായ സുബീഷിന്റെ ബൈക്കാണ് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായിരിക്കുന്നത്. ബൈക്ക് കാണാതായതായി പൊലീസ്‌ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകിരിച്ചിട്ടില്ല. എന്നാല്‍ ബൈക്ക് കണ്ടെത്തുന്നതിനായി പൊലീസ്‌ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

കൊലനടന്ന ദിവസം കേസിലെ സുബീഷ് ഉപയോഗിച്ചത് ഈ ബൈക്കാണ്. 2019 മേയ് 17നാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വാഹനം കസ്റ്റഡിയിലെടുത്തത്. കാസര്‍കോട് സി.ജെ.എം കോടതിയില്‍ ഹാജരാക്കിയതിന് ശേഷം വാഹനം ബേക്കല്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. സുബീഷ് കൊലയ്ക്ക് ശേഷം വിദേശത്തേക്ക് കടന്നിരുന്നു.

Related posts

Leave a Comment