ശരത്ത് ലാൽ കൃപേഷിന്റെയും മാതാപിതാക്കളുടെ നീതിതേടിയുള്ള യാത്രയിൽ വിജയം

കൊച്ചി: കാസർഗോഡ് പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത്ലാൽ (24) എന്നിവർ 2019 ഫെബ്രുവരി 17നു രാത്രി 7.45നാണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ അക്രമി സംഘം കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കേസിൽ ഒന്നാം പ്രതിയായ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനാണ് ആദ്യം അറസ്റ്റിലായത്. സംഭവം നടന്ന് മൂന്നാം ദിവസമായിരുന്നു അറസ്റ്റ്. പിറ്റേ ദിവസം സജി സി.ജോർജ് എന്നയാളും അറസ്റ്റിലായി. 2019 ഫെബ്രുവരി 21നാണു കേസ് ക്രൈംബാഞ്ചിനു വിട്ടത്. തുടർന്ന് അഞ്ചുപേരെ കൂടി അറസ്റ്റ് ചെയ്തു. പിന്നീട് ഏരിയ സെക്രട്ടറിയെയും ലോക്കൽ സെക്രട്ടറിയും അറസ്റ്റ് ചെയ്ത ക്രൈംബാഞ്ച് മേയ് 20നു ഹൊസ് ദുർഗ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിലേക്കു ജൂലൈ 17നു മാറ്റി. കേസിൽ സിബിഐ അന്വേഷണം വേണമെന്ന കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ആവശ്യത്തിൽ 2019 സെപ്റ്റംബർ 30നാണു ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുകൂല വിധി പുറപ്പെടുവിച്ചത്. ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതി റദ്ദാക്കി. തുടർന്ന് ഒക്ടോബർ 24നാണു സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.അന്വേഷണം സിബിഐക്കു വിട്ടതിനെതിരെ സംസ്ഥാന സർക്കാർ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചില്ല. കേസ് ഡയറി ഹാജരാക്കാൻ നിർദേശം നൽകിയ കോടതി, കഴിഞ്ഞ വർഷം ജനുവരിയിൽ പത്ത് പ്രതികളുടെ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു.കേസ് സിബിഐക്കു വിട്ട സിംഗിൾ ബെഞ്ചിന്റെ വിധി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡിവിഷൻ ബെഞ്ച് ശരിവച്ചു. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ഹൈക്കോടതി വിധി ശരിവച്ചു. ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളുടെ ഹർജി കൂടി കേട്ടുകൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചത്.

Related posts

Leave a Comment