സിപിഎം ക്രിമിനലുകൾ അരുംകൊല ചെയ്ത ശരത്ത്ലാലിന്റെ ജന്മദിനം നാളെ ; ചിത്രം പങ്കുവച്ച് സഹോദരി

കാസറഗോഡ് : പെരിയയിൽ ശരത്ത് ലാലും കൃപേഷും സിപിഎം ക്രിമിനലുകളുടെ വെട്ടേറ്റു മരിച്ചത് കേരള മനസ്സാക്ഷിയെ ആകെ ഞെട്ടിച്ച സംഭവമാണ്. കേരളസമൂഹം ഒട്ടാകെ കൊലപാതകത്തെ വൈകാരികമായി സമീപിക്കുകയും ചെയ്തു. പ്രദേശത്തെ യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടതിന്റെ പേരിലാണ് സിപിഎം ഗുണ്ടകൾ ഈ ചെറുപ്പക്കാരെ ഇല്ലാതാക്കിയത്. കൊലപാതകത്തിനുശേഷം പ്രതികൾക്ക് സംരക്ഷണം ഒരുക്കുവാനും പ്രതികളുടെ കുടുംബങ്ങളിൽ ഉള്ളവർക്ക് സർക്കാർ ആശുപത്രിയിൽ താത്കാലിക നിയമനം നടത്തുവാനും സിപിഎം ഇടപെട്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേരളത്തിലെ പോലീസ് ഈ കൊലപാതകങ്ങളുടെ അന്വേഷണം അട്ടിമറിക്കാൻ പലതവണ ശ്രമിക്കുകയും ഏറ്റവുമൊടുവിൽ ഈ കേസ് സിബിഐക്ക് കോടതി ഇടപെടൽ മൂലം വിടുകയും ആയിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്ന് കൊലപാതകികൾ ഉപയോഗിച്ച തൊണ്ടിമുതലായി ബൈക്ക് പോലും നഷ്ടപ്പെട്ടിരുന്നു.

നാളെ ശരത് ലാലിന് ഇരുപത്തിയേഴാം പിറന്നാളാണ്. പ്രദേശത്തെ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ചേട്ടൻ ആയിരുന്നു ശരത്.ജവഹർ ബാലജനവേദിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായും നിലനിന്നിരുന്ന ചെറുപ്പക്കാരുടെ വേർപാടിന്റെ ദുഃഖം ഇന്നും ആ നാടിനെ വിട്ടു പോയിട്ടില്ല.ശരത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സഹോദരി അമൃത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം ഏറെ വൈകാരികതയോടെ ആണ് പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്.

Related posts

Leave a Comment