കൊച്ചി : കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത്ത് ലാലും കൃപേഷും കൊല്ലപ്പെട്ടത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് സിബിഐ കോടതിയിൽ പറഞ്ഞു. ശരത്ത് ലാലിന്റെ ജനകീയതയും പ്രധാന പ്രതിയായ പീതാംബരനുമായി ഉണ്ടായ തർക്കവും ആണ് കൊലയിലേക് എത്തിച്ചത്. കേസിൽ മുൻ എംഎൽഎ ഉൾപ്പെടെ 24 ഓളം പ്രതികൾ ഉണ്ടെന്നും സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.
പെരിയ രാഷ്ട്രീയ കൊലപാതകം തന്നെ ; മുൻ എംഎൽഎ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ പ്രതികൾ ; ശരത്ത് ലാലിന്റെ ജനകീയത കൊലയ്ക്ക് കാരണമായി
