‘സാറാസ്’ ; ഭൂരിപക്ഷ ചിന്താഗതിയുടെ നേർക്കാഴ്ച.

Sara’s Movie Malayalam Review

പ്രിയങ്ക ഫിലിപ്പ് :

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത് ആമസോൺ പ്രൈമിലൂടെ റിലീസ് ആയ ചിത്രമാണ് സാറാസ്. അന്ന ബെൻ, സണ്ണിവെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ഈ ചിത്രം സമകാലിക സമൂഹത്തിന്റെ നേർകാഴ്ച കൂടിയാണ്. ഫിലിംമേക്കർ ആകാൻ ആഗ്രഹിക്കുന്ന സാറാ എന്ന പെൺകുട്ടിയുടെ ജീവിതം മനോഹരമായി അവതരിപ്പിക്കാൻ അന്നയ്ക്കും സിനിമയ്ക്കുമായിട്ടുണ്ട്. സാറയുടെ ജീവിതത്തിന്റെ 2 മേഖലകളിലൂടെ സിനിമ കടന്നുപോകുന്നുണ്ട്. സാറയെ കേന്ദ്രകഥാപാത്രമാക്കി സിനിമ മുൻപോട്ടു പോകുന്നു എങ്കിലും അവതരണത്തിന്റെ എല്ലാ തലങ്ങളിലും സാറയുടെ കഥാപാത്രത്തിന് പൂർണ്ണത നൽകാനും കൂട്ടുനിൽകാനും സണ്ണി വെയിനിന്റെ ജീവന് കഴിഞ്ഞിട്ടുണ്ട്. പ്രമേയവും മേക്കിങ്ങും മികവുറ്റതായി. സാറയും ജീവനും ചിലകാരണങ്ങളാൽ കുടുംബജീവിതത്തിലും തൊഴിൽ സ്ഥലങ്ങളിലും അഭിമുഖീകരിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ കൃത്യമായി കാണിച്ചു തരുന്നുണ്ട്! ബെന്നി പി നായരമ്പലം – അന്ന ബെൻ കോമ്പിനേഷൻ അച്ഛൻ മകൾ ബന്ധം കൂടുതൽ മനോഹരമാക്കാൻ സംഹായിച്ചു. മല്ലിക സുകുമാരൻ, ധന്യ, സിദ്ധീഖ് എന്നിവരും അവരുടെ വേഷങ്ങൾ നന്നായി അവതരിപ്പിച്ചു. ചില സീനുകളിൽ ചെറിയ എക്സ്പ്രഷനുകളിലൂടെ പോലും ഇമോഷനുകൾ കാണുന്നവരിലേക്ക് എത്തിക്കാൻ അഭിനേതാക്കൾക്കായിട്ടുണ്ട്. ആർട്ടും പശ്ചാത്തല സംഗീതവും ഛായാഗ്രഹണവുമൊക്കെ സംവിധാനത്തിനൊപ്പം മികച്ചു നിന്നും. വളച്ചുകെട്ടലുകൾ ഇല്ലാതെ നേരിട്ട് തന്നെ കാര്യങ്ങൾ പറയാൻ സിനിമ ശ്രദ്ധിക്കുന്നതായി കാണാം.
ഷാൻ റഹ്മാന്റെ സംഗീതത്തിനൊപ്പം സൂരജ് സന്തോഷിന്റെയും വിനീത് ശ്രീനിവാസന്റെയും ദിവ്യാ വിനീതിന്റെയും ശബ്ദം കൂടെയായപ്പോ പാട്ടുകളും മികച്ചതായി. സിനിമയുടെ എല്ലാ ഭാഗങ്ങളും നല്ല നിലവാരം പുലർത്തുന്നുണ്ട്. ഇക്കാലത്ത് സംഭവിക്കേണ്ട ഒരു സിനിമ തന്നെയാണ് സാറാസ്. സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല.

Related posts

Leave a Comment