നടി ശരണ്യ അന്തരിച്ചു ; കോവിഡിനൊപ്പം ന്യുമോണിയ കൂടി ബാധിച്ചിരുന്നു

തി​രു​വ​ന​ന്ത​പു​രം: അ​ര്‍​ബു​ദ രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്ന സീ​രി​യ​ല്‍ ന​ടി ശ​ര​ണ്യ ശ​ശി അ​ന്ത​രി​ച്ചു. കോ​വി​ഡും ന്യൂ​മോ​ണി​യ​യും ബാ​ധി​ച്ച ശ​ര​ണ്യ കു​റ​ച്ചു ദി​വ​സ​മാ​യി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

മേ​യ് 23-നാ​ണ് താ​രം കോ​വി​ഡ് ബാ​ധി​ത​യാ​യ​ത്. പി​ന്നാ​ലെ നി​ല വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഐ​സി​യു​വി​ലേ​ക്കും വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്കും മാ​റ്റി. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

2012-ല്‍ ​ത​ല​ച്ചോ​റി​ല്‍ ബാ​ധി​ച്ച അ​ര്‍​ബു​ദ​ത്തോ​ട് പോ​രാ​ടി​യ ശ​ര​ണ്യ​യു​ടെ ജീ​വി​തം ഏ​വ​ര്‍​ക്കും മാ​തൃ​ക​യാ​യി​രു​ന്നു. നി​ര​വ​ധി ത​വ​ണ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യി​ട്ടും ജീ​വി​ത​ത്തെ പു​ഞ്ചി​രി​യോ​ടെ​യാ​ണ് ശ​ര​ണ്യ നേ​രി​ട്ടി​രു​ന്ന​ത്.

ന​ടി സീ​മ ജി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ളാ​ണ് ക​ടു​ത്ത സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലും ശ​ര​ണ്യ​യ്ക്ക് താ​ങ്ങാ​യി​രു​ന്ന​ത്. അ​ടു​ത്തി​ടെ സു​ഹൃ​ത്തു​ക്ക​ള്‍ ചേ​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കി​യി​രു​ന്നു.

Related posts

Leave a Comment