Connect with us
48 birthday
top banner (1)

Kuwait

സാരഥി കുവൈറ്റ്‌ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റ്‌ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് 18- മത് കൗൺസിൽ യോഗം സംഘടിപ്പിച്ചു, പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാരഥി കുവൈറ്റിന്റെ ഭാഗമായി, ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ‘എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റ്’ ന്റെ 18-മത് കൗൺസിൽ യോഗം 2024 മെയ് 31-നു വെള്ളിയാഴ്ചയാണ് നടന്നത്. ട്രസ്റ്റ് ചെയർമാൻ ജയകുമാർ എൻ. എസ്. യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ വൈസ് ചെയർമാൻ സി എസ് വിനോദ് ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ സാരഥി സെന്റർ ഫോർ എക്സലൻസ് (എസ് സി എഫ് ഇ) മികച്ച പിന്തുണ നൽകിയതിലൂടെ കഴിഞ്ഞ വർഷം കൂടുതൽ പ്രവർത്തന മികവ് നേടിയെടുത്തു എന്ന് പറയുകയുണ്ടായി. ഈ നേട്ടത്തിന് പിന്നിൽ കോഴ്സ് ഡയറക്ടർ കേണൽ എസ്. വിജയൻ (റിട്ട.), ചെയർമാൻ അഡ്വ. അരവിന്ദാക്ഷൻ എന്നിവർ നയിക്കുന്ന അർപ്പിതമനസ്സോടു കൂടിയ ടീമിന്റെ പൂർണ്ണ പിന്തുണയാണ് അദ്ദേഹം വിശദീകരിച്ചു. സാരഥി കുവൈറ്റ് പ്രസിഡന്റ് അജി കെ. ആർ. യോഗം ഉദ്ഘാടനം ചെയ്തു. സാരഥി ട്രസ്റ്റ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു സംസാരിക്കുകയും കൂടാതെ മികച്ച പ്രവർത്തനം നടപ്പിൽ വരുത്തിയ എസ് സി എഫ് ഇ ടീമിനോടുള്ള നന്ദിഅറിയിക്കുകയും ചെയ്തു. ട്രസ്റ്റ് സെക്രട്ടറി ജിതിൻദാസ് വാർഷിക റിപ്പോർട്ടും, ട്രഷറർ ലിവിൻ രാമചന്ദ്രൻ ധനകാര്യറിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം രണ്ടു റിപ്പോർട്ടുകളും ഏകകണ്ഠമായി പാസ്സാക്കുകയും ചെയ്തു.

Advertisement
inner ad

ട്രസ്റ്റ് പ്രവർത്തനങ്ങൾക്ക് വിവിധ ഘട്ടങ്ങളിൽ പിന്തുണ നൽകി പ്രവർത്തിച്ച അജിത് ആനന്ദ് (ഇഗ്നൈറ്റ് – 2023), മനു കെ. മോഹൻ (സ്പാർക്ൾ – 2024), ബിന്ദു സജീവ് (മീഡിയ വിംഗ് കോഓർഡിനേഷൻ) , പ്രശാന്ത് കെ (എ ഐ ആൻഡ് റോബോട്ടിക് കോഓർഡി നേറ്റർ) എന്നിവർക്ക് ആദരസൂചകമായി മെമെന്റോകൾ സമ്മാനിച്ചു. കഴിഞ്ഞ പ്രവർത്തനവർഷം ഏറ്റവും അധികം പിന്തുണ നൽകി പ്രവർത്തിച്ച യൂണിറ്റിനുള്ള ആദരവ് ഫഹാഹീൽ യൂണിറ്റിനു നൽകുകയുണ്ടായി. ട്രസ്റ്റ് പ്രവർത്തനങ്ങൾക്ക് ആശംസ അർപ്പിച്ചു കൊണ്ട് സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനു കമൽ, എസ് സി എഫ് ഇ ഡയറക്ടർ കേണൽ എസ്. വിജയൻ, പേട്രൺ സുരേഷ് കൊച്ചത്ത്എന്നിവർക്ക് പുറമെ സിജി പ്രദീപ് (വൈസ് ചെയർപേഴ്സൺ, സി. എസ്. ബാബു (ആഡ്വൈസറി ബോർഡ്, , സുരേഷ് കെ. (ചെയർമാൻ, 25-ആം വാർഷിക ആഘോഷം), സജീവ് നാരായണൻ (മുൻ പ്രസിഡന്റ്, സാരഥി കുവൈറ്റ്) എന്നിവരും സംസാരിച്ചു.ബിനുമോൻ എം. കെ (ജോയിന്റ് സെക്രട്ടറി, സാരഥി ട്രസ്റ്റ്) സ്വാഗതം ആശംസിക്കുകയും, ലിവിൻ രാമചന്ദ്രൻ ട്രസ്റ്റ്) നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. സുരേഷ് വെളളപ്പള്ളി, സജീവ് കുമാർ, അനിത്കുമാർ എന്നിവർ ചേർന്നു പ്രസീഡിയം കൈകാര്യം ചെയ്തു.

Advertisement
inner ad

സാരഥി ട്രസ്റ്റ് 2024 -2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ജിതിൻ ദാസ് സി.ജി (ചെയർമാൻ), ഷനൂബ് ശേഖർ (വൈസ് ചെയർമാൻ), ബിന്ദു സജീവ് (സെക്രട്ടറി), അജിത് ആനന്ദ് (ജോയിന്റ് സെക്രട്ടറി), റെജി സി.ജെ. (ട്രഷറർ), ശ്രീരാജ് (ജോയിന്റ് ട്രഷറർ) എന്നിവർ ചുമതലയേറ്റു.ജിജി കരുണാകരൻ, പ്രവീൺ എം. എം, സതീഷ് പ്രഭാകരൻ, വിപിൻ നാഥ്, പുഷ്പദാസ് എന്നിവരാണ് ട്രസ്റ്റി ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

മംഗഫിലെ തീ പിടുത്തത്തിൽ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് അനുശോചനം!

Published

on

കുവൈറ്റ് സിറ്റി: മംഗഫിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീ പിടുത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി പ്രമുഖ ആതുര സേവനദാതാക്കളായ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ്. ഇകഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചക്ക് നടന്ന ചടങ്ങിൽ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് മാനേജ്‌മന്റ് പ്രതിനിധികളും ഡോക്ടർമാരും മറ്റു ജീവനക്കാരും പങ്കെടുത്തു. ഇൻഷുറൻസ് മാനേജർ ശ്രീ. അജയ് വിശ്വനാഥൻ അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ ഓപ്പറേഷൻ ഹെഡ് ശ്രീ. ജുനൈസ് കോയിമ, ഓപ്പറെഷൻ മാനേജർ ശ്രീ. മുഹമ്മദ് ഷബീർ, എഛ് ആർ മാനേജർ ശ്രീ. ജസീലുദ്ധീൻ എന്നിവർ പങ്കെടു ത്തു. മംഗഫിലുണ്ടായ ദുരന്തം അങ്ങേ അധികം വേദനാജനകമാണന്നും കുവൈറ്റിൽ ചൂട് കൂടി വരുന്ന ഈ സാഹചര്യത്തിൽ എല്ലാവരും മതിയായ മുൻകരുതൽ എടുക്കണമെന്നും മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് & സി ഇ ഒ ശ്രീ. മുഹമ്മദലി വി.പി അനുശോചന സന്ദേശത്തിൽ അഭ്യർത്ഥിച്ചു.

Advertisement
inner ad
Continue Reading

Kuwait

കുവൈത്ത് എലത്തൂർ അസോസിയേഷൻ വിദ്യഭ്യാസ അവാർഡ് വിതരണം ചെയ്തു.

Published

on

കുവൈറ്റ് സിറ്റി: കുവൈത്ത് എലത്തൂർ അസോസിയേഷൻ എസ്.എസ്.എൽ.സി & പ്ലസ് ടു പരീക്ഷകളിൽ വിജയം കൈവരിച്ച കെ.ഇ.എ അംഗങ്ങളുടെ കുട്ടികൾക്ക് വിദ്യഭ്യാസ അവാർഡ് 2024, മെമന്റൊയും ക്യാഷ്‌ അവാർഡും ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ എലത്തൂർ എം ഐ മദ്രസ ഹാളിൽ വെച്ചു വിതരണം ചെയ്തു.അസോസിയേഷൻ ജനറൽ സെക്രട്ടറി ഹബീബ് എടയക്കാട് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് യാക്കൂബ് എലത്തൂർ അദ്ധ്യക്ഷതവഹിച്ചു. എലത്തൂർ പോലിസ് സബ് ഇൻസ്പെക്ടർ വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു.

Advertisement
inner ad

കോഴിക്കോട് കോർപ്പറേഷൻ ഒന്നാം വാർഡ് കൗൺസിലർ മനോഹരൻ മാങ്ങാറിയിൽ പരിപാടിക്ക് ആശംസകൾ നേർന്നു. കുവൈത്ത് എലത്തൂർ അസോസിയേഷൻ രക്ഷാധികാരി ഇ കെ അബ്ദുൾ റസാക്ക്, എലത്തൂർ മഹല്ല് മുതവല്ലി നിസാർ കെ എം, സലീം ഹാജി മാളിയക്കൽ, ഉനൈസ്, കെ ഇ എ കോർഡിനേറ്റർമാരായ ഫിറോസ് എൻ, ഷെഫീഖ് കെ.പി, ഹാസിഫ് എസ് എം കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഭാരവാഹികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരും വിദ്യാഭ്യാസ അവാർഡ് വിതരണത്തിൽ പങ്കെടുത്തു. അമീൻ അബ്ദുൾ അസീസിന്റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിൽ കഴിഞ്ഞ ദിവസം കുവൈത്തിൽ തീപിടുത്ത ദുരന്തത്തിൽ മരണപ്പെട്ട സഹോദരങ്ങളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. അവാർഡ് വിതരണ കമ്മിറ്റി ചെയർമാൻ അർഷദ് ഹംസ ആയിരുന്നു പരിപാടികൾ നിയന്ത്രിച്ചത്. മുഹമ്മദ്‌ അസ്‌ലാം നന്ദിപ്രകാഷി പ്പി ച്ചു.

Continue Reading

Kuwait

ദുഃഖ സ്മരണയിൽ എൻ ബി ടി സി അനുശോചന സമ്മേളനം !

Published

on


കുവൈറ്റ് സിറ്റി : 49 പേരുടെ ജീവൻ പൊലിഞ്ഞ ദൗർഭാഗ്യകരമായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എൻ ബി ടി സി കോർപറേറ് ഓഫീസ് കോൺഫറൻസ് ഹാളിൽ അനുശോചന യോഗം ചേർന്നു. വിവിധ വിഭാഗത്തിൽ നിന്നുള്ള മാനേജ്‍മെന്റ് പ്രതിനിധികളും എൻ ബി ടി സി ജീവനക്കാരും കൂടാതെ ഇന്ത്യൻ – ഫിലിപ്പിനോ നയതന്ത്ര പ്രതിനിധികളും അനുശോചന യോഗത്തിൽ സംബന്ധിച്ചു. വികാര നിർഭരമായ അന്തരീക്ഷത്തിൽ മൗന പ്രാർത്ഥനക്കു ശേഷം അഡ്മിൻ ആൻഡ് എഛ്.ആർ. ജന.മാനേജർ ശ്രീ എൻ മനോജ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു.ഇമാനുവേല്‍ മര്‍ത്തോമ ചര്‍ച്ച് വികാരി റവ. ഫാ. കെ സി ചാക്കോ, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ശ്രീ മനസ് രാജ് പട്ടേൽ, ഫിലിപ്പൈൻസ് എംബസിയിൽ നിന്നുള്ള വെൽഫെയർ ഓഫീസർ ശ്രീ ഇമ്മാനുവേൽ സാന്റിയാഗോ സി ഡയസ്, എം ആർ ടി കേസ് ഓഫീസർ ശ്രിമതി അയ്ഷ വി അൽ ബാക്കിത്, എം ബി ടി സി (ഹെഡ്) ഡി എം ഡി ശ്രി കെ ജി ഗീവർഗീസ്, എൻ ബി ടി സി (യു എസ്) വൈസ് പ്രസിഡന്റ് ശ്രീ സുശീൽ മാത്യു, ഓപ്പറേഷൻസ് ജോയിന്റ് കോർപ്പറേറ്റ് ഡയറക്ടർ ശ്രി ബെൻ പോൾ, ഗ്രൂപ് സി എഫ് ഓ ശ്രി അനിന്ദ ബാനർജി, തുടങ്ങിയവരും അനുശോചന സന്ദേശം നൽകി.

Advertisement
inner ad

മറ്റു മാനേജർ മാരും നൂറു കണക്കിന് എൻബിടിസി ജീവനക്കാരും മരണപ്പെട്ടവരുടെ ചായ ചിത്രങ്ങൾക്ക് മുൻപിൽ പുഷ്‌പാർച്ചന അർപ്പിക്കുകയുണ്ടായി. ദുരന്തത്തിൽ പെട്ട് ആശുപത്രിയിലായിരുന്നു മുഴുവൻ പേരും പൂർണ്ണാരോഗ്യത്തിലേക്കു തിരിച്ചു വരുന്നതായും പതിനഞ് പേര് മാത്രമാണ് ഇപ്പോൾ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉള്ളതെന്നും മാനേജ്‍മെന്റ് അറിയിച്ചു. ദുരന്തത്തെ അതിജീവിച്ചവർക്ക് ആവശ്യമായ കൗൺസിലിംഗ് നൽകി വരുന്നതായും മരണപ്പെട്ടവരുടെ ആശ്രിതർക്ക് മാത്രമല്ല പരിക്കേറ്റവരെ കൂടാതെ ദുരന്തം അനുഭവിക്കേണ്ടി വന്ന മുഴുവൻ തൊഴിലാളികൾക്കും സാമ്പത്തിക സഹായങ്ങളും മറ്റു സേവനങ്ങളും കമ്പനി നൽകുന്നതാണ്. ഗുരുതരമായി പരിക്കേറ്റു ചികിത്സയിലുള്ളവരെ പരിചരിക്കുന്നതിനായി ഉറ്റ ബന്ധുക്കളെ കുവൈറ്റിൽ എത്തിക്കുന്നതിനുള്ള വിസ നടപടികളും പുരോഗമിക്കുകയാണ്. സാമ്പത്തിക സഹായങ്ങൾ കൂടാതെ മരണമടഞ്ഞവരുടെ കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആശ്രിത നിയമനത്തിനും കമ്പനി പ്രതിജ്ഞാബദ്ധമാണ്. അന്ത്യകർമ്മങ്ങൾക്കായി അടിയന്തിരമായി ഇരുപത്തി അയ്യായിരം രൂപ ഓരോ കുടുംബത്തിലും എത്തിച്ചിരുന്നു. 8 ലക്ഷം രൂപയുടെ അടിയന്തിര സഹായവും കമ്പനി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇൻഷുറൻസ് വഴി അടിസ്ഥാന ശമ്പളത്തിന്റെ 48 മടങ് ശരിയായ ആശ്രിത അവകാശ രേഖകൾ സമർപ്പിക്കുന്നതോടെ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ലഭിക്കുന്നതാണ്. ജീവനക്കാരെ ഒരു കുടുംബത്തിന്റെ കണ്ണിയിൽ ചേർക്കുന്ന രീതിയാണ് എൻ ബി ടി സി പൊതുവെ അവലംബിക്കാറുള്ളത് – മാനേജ്‍മെന്റ് വിശദീകരിച്ചു.

Advertisement
inner ad
Continue Reading

Featured