Connect with us
48 birthday
top banner (1)

Kuwait

ഏകദിന വ്യാവസായ പരിശീലന ക്യാമ്പ് ‘ഇഗ്നൈറ്റ് – 2023 ‘ മായി സാരഥി – എസ് സി എഫ് ഇ !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : സ്വന്തമായി നാട്ടിൽ ഒരു സംരംഭം എന്ന പല പ്രവാസികളുടേയും സ്വപ്നം മുന്നിൽ കണ്ടു അതിലേക്കു ഒരു ചുവടുവെയ്പ്പ് എന്ന നിലയിൽ സാരഥി കുവൈറ്റിന്റെ വിദ്യാഭ്യാസ സ്ഥാപനമായ ‘എസ് സി എഫ് ഇ’ അക്കാദമി യുടെ നേതൃത്വത്തിൽ 2023 നവംബർ 17 ന് മംഗഫ് ഹിൽട്ടൺ റിസ്സോർട്ടിൽ വച്ചു നടത്തിയ ഏകദിന വ്യാവസായിക പരിശീലന പരിപാടി വിജയകരമായി സമാപിച്ചു.

കേരള വ്യവസായ വകുപ്പിലെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ റ്റി എസ് ചന്ദ്രൻ, ബി എം ഡബ്ലിയു അഡ്മിനിസ്ട്രേഷൻ മാനേജർ അഡ്വ. വിനോദ് കുമാർ ടി എന്നിവർ വിവിധ വ്യവസായ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സുകൾ നടത്തി. നാട്ടിൽ സംരംഭങ്ങൾ ആരംഭിക്കുന്നതു സംബന്ധിച്ച് പ്രവാസി മനസ്സുകളിലെ പലവിധ സംശയങ്ങളെ ആധികാരികമായി ദൂരീകരിക്കുവാനും പുതിയ സംരംഭക ആശയങ്ങൾ സ്വരൂപിക്കുവാനും ഈ പരിപാടി സഹായകരമായി. സാരഥി പ്രസിഡന്റ്‌ ശ്രീ അജി കെ ആർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ വിവിധ വ്യവസായിക മേഖലകളിൽ വിജയം കൈവരിച്ചവരും, തുടക്കക്കാരും, ഇതേ മേഖലയിൽ താല്പര്യം ഉള്ളവരുമായ നൂറിൽപ്പരം അംഗങ്ങൾ പങ്കെടുത്തു.

Advertisement
inner ad

സാരഥി ട്രസ്റ്റ് ചെയർമാൻ, ശ്രീ എൻ എസ് ജയകുമാർ, സാരഥി മുൻ പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ, ഐ ബി പി സി ജോയിന്റ് സെക്രട്ടറി ശ്രീ സുരേഷ് കെ പി, കുവൈറ്റിലെ പ്രമുഖ വ്യവസായികളായ ശ്രീ മുരളി നാണു, ശ്രീ പ്രശാന്ത് ശിവാനന്ദൻ, അഡ്വ: രാജേഷ് സാഗർ, ശ്രീ സുരേഷ് ശ്രീരാഗം, ശ്രീ മണിയൻ ശ്രീധരൻ എന്നിവർ ബിസിനസ്‌ രംഗത്തെ അവരുടെ നാൾ വഴികളിലെ അനുഭവങ്ങൾ പങ്കു വെച്ചു സംസാരിച്ചു.

എട്ടോളം വിവിധ വിഭാഗങ്ങളായി ക്രമികരിച്ച പരിപാടിക്കു ട്രസ്റ്റ്‌ സെക്രട്ടറി ശ്രീ ജിതിൻ ദാസ്, വൈസ് ചെയർമാൻ ശ്രീ വിനോദ് കുമാർ സി എസ്, ശ്രീമതി ലിനി ജയൻ, ശ്രീ ഷനൂബ് ശേഖർ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കോർഡിനേറ്റർ ശ്രീ അജിത് ആനന്ദൻ നന്ദി പ്രകാശിപ്പിച്ചു.വരും ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

തനിമ വടംവലി 13നു വെള്ളിയാഴ്ച്ച : ഷൈഖ്‌ ഖാലിദ്‌ അബ്ദുള്ള അൽ നാസർ അൽ സബാഹ്‌ മുഖ്യാതിഥി

Published

on

കുവൈറ്റ് സിറ്റി : തനിമ കുവൈറ്റ് സൻസീലിയ എവർ റോളിംഗ്‌ ട്രോഫിക്ക്‌ വേണ്ടിയുള്ള 18ആം ദേശീയ വടംവലി മത്സരം ഡിസംബർ 13നു അബ്ബാസിയ ഇന്ത്യൻ സെണ്ട്രൽ സ്കൂളിലെ ഓപൺ ഫ്ലഡ്‌ ലൈറ്റ്‌ സ്റ്റേഡിയത്തിൽ നടക്കും . ഉച്ചക്ക്‌ 1:00മുതൽ വൈകീട്ട്‌ 8:00മണി വരെ ‘രാജു സക്കറിയ നഗർ’ നടക്കുന്ന ഓണത്തനിമയിൽ അമീരി പ്രോട്ടോക്കോൾ തലവൻ ബഹു: ഷൈഖ്‌ ഖാലിദ്‌ അബ്ദുള്ള അൽ നാസർ അൽ സബാഹ്‌ മുഖ്യാതിഥിയായിരിക്കും. മത്സരവേദി മുൻ കായികതാരവും കുവൈത്ത്‌ സംരംഭകനുമായ സുരേഷ് കാർത്തിക്‌ കാണികൾക്കായ്‌ സമർപ്പിക്കും. തദവസരത്തിൽ വിദ്യാർത്ഥികൾക്കുള്ള ഡോ: അബ്ദുൽ കലാം പേൾ ഓഫ്‌ ദി സ്കുൾ അവാർഡ്‌ ദാനവും നടക്കും. 20ഇൽ പരം ടീമുകൾ മാറ്റുരയ്ക്കുന്ന വടംവലി മമാങ്കത്തിലേക്ക്‌ എല്ലാ കായികപ്രേമികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Continue Reading

Kuwait

കുട പുതിയകുട ഭാരവാഹികളെ തിരഞ്ഞെടുത്തു

Published

on

കുവൈറ്റ് സിറ്റി : ജില്ല അസോസിയേഷനുകളുടെ കോഡിനേഷൻ കമ്മിറ്റിയായ കേരള യുനൈറ്റഡ് ഡിസ്ട്രിക് അസോസിയേഷൻ (കുട) ഇക്കഴിഞ്ഞ ശനിയാഴ്ച്ച അബ്ബാസ്സിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ വച്ച് വാർഷിക ജനറൽ ബോഡിമീറ്റിംഗ് ചേർന്ന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കൺവീനർ സേവ്യർ ആൻ്റെണി സ്വാഗതം ആശംസിച്ച ചടങ്ങിന് ജനറൽ കൺവീനർ അലക്സ് മാത്യു പുത്തൂർ അധ്യക്ഷം വഹിച്ചു. കൺവീനർ നജീബ് പി.വി അനുശോചന പ്രമേയം അവതരിപ്പിച്ചു. വാർഷിക പ്രവർത്തന റിപ്പോർട്ട് കൺവീനർ ഹമീദ് മധൂരും സാമ്പത്തിക റിപ്പോർട്ട് ബിനോയി ചന്ദ്രനും അവതരിപ്പിച്ചു.

പുതിയ പ്രവർത്തന വർഷ ഭാരവാഹികളായി ജനറൽ കൺവീനർ പത്തനംതിട്ട ജില്ലാ അസോസിയേഷൻ (പിഡിഎ) മാർട്ടിൻ മാത്യു, കൺവീനർമാരായി തിരുവനന്തപുരം റെസി. അസോസിയേഷൻ (ട്രാക്ക്) എം.എ.നിസാം, എറണാകുളം ജില്ലാ അസോസിയേഷൻ (ഇഡിഎ) തങ്കച്ചൻ ജോസഫ്, പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്ക്) സക്കീർ പുതുനഗരം, വയനാട് ജില്ലാ അസോസിയേഷൻ (കെ ഡബ്ല്യൂഎ) ജിനേഷ് ജോസ്, കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) സന്തോഷ് പുനത്തിൽ എന്നിവരെ യോഗം തിരഞ്ഞെടുത്തു. പ്രവാസികളുടെ ഇടയിൽ ഏറെ ആത്മാർഥമായി പ്രവർത്തിക്കാൻ ജില്ലാ സംഘടനകൾക്ക് കഴിയുന്നുണ്ട് എന്നും കുവൈറ്റിലെ മലയാളി സമൂത്തിൻ്റെ പൊതു വിഷയങ്ങളിൽ വിവിധ ജില്ലാ നേത്യത്ത്വങ്ങളുടെ പൊതു അഭിപ്രായം രൂപപ്പെടുത്താൻ കുട കോഡിനേഷന് സാധിക്കുന്നുണ്ട് എന്നും യോഗം വിലയിരുത്തി. ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട് നിലവിലെ കമ്മിറ്റി നടത്തിയ ഇടപെടലുകളെ പങ്കെടുത്ത ജില്ലാ നേതാക്കൾ അഭിനന്ദിച്ചു. അറുപതിൽപരം ജില്ലാ നേതാക്കൾ പങ്കെടുത്ത വാർഷിക ജനറൽ ബോഡി മീറ്റിംഗിന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കൺവീനർ മാർട്ടിൻ മാത്യു നന്ദി രേഖപ്പെടുത്തി.

Continue Reading

Kuwait

ഇന്ത്യ-കുവൈത്ത് സ്റ്റാർട്ടപ്പ് സിനർജീസ്സ് കോൺഫറൻസ്

Published

on

കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസി ഗൾഫ് യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (ജി യു എസ് ടി), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ (ഐ സി എ ഐ )-കുവൈറ്റ് ചാപ്റ്റർ എന്നിവയുടെ സഹകരണത്തോടെ ഇന്ത്യ-കുവൈത്ത് സ്റ്റാർട്ടപ്പ് സിനർജീസ് കോൺഫറൻസ് സംഘടിപ്പിച്ചു. ഡിസംബർ 8 ന് പ്രശസ്തമായ GUST യൂണിവേഴ്സിറ്റിയിലാണ് കോൺഫറൻസ് നടന്നത്. ഇന്ത്യൻ അംബാസഡർ ബഹു. ഡോ. ആദർശ് സ്വൈക സ്വാഗത പ്രസംഗത്തിൽ, ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാര ബന്ധങ്ങളെ പരാമർശിക്കുകയും പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള എംബസിയുടെ തുടർച്ചയായ ശ്രമങ്ങൾഊന്നിപ്പറയുകയും ചെയ്തു. 2023ലും 2024ലും എംബസി സംഘടിപ്പിച്ച ഇന്ത്യ-കുവൈത്ത് ഇൻവെസ്റ്റ്‌മെൻ്റ് കോൺഫറൻസിൻ്റെ രണ്ട് പതിപ്പുകളിൽ ഇൻവെസ്റ്റ് ഇന്ത്യ, നാഷണൽ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എൻഐഐഎഫ്), കോൺഫെഡ റേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. (എഫ് ഐ സി സി ഐ കൂടാതെ ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെൻ്റർ അതോറിറ്റിയും (ഐ എഫ് എസ് സി എ ) – ജി ഐ എഫ് ടി സിറ്റിഎന്നീ സ്ഥാപനങ്ങൾ നിക്ഷേപ വ്യവസ്ഥയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുകയുണ്ടായി. 1,40,000-ലധികം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുള്ള ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഇന്ത്യ ഉയർന്നുവന്നതായി അദ്ദേഹം പറഞ്ഞു. 2024 ഒക്ടോബറിലെ കണക്കനു സരിച്ച് ഇന്ത്യയിൽ 118 യൂണികോണുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, അവയുടെ മൊത്തത്തിലുള്ള മൂല്യം 350 ബില്യൺ ഡോളറാണ്. ഈ സ്റ്റാർട്ടപ്പുകൾ 1.55 ദശലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവ സരങ്ങൾ സൃഷ്ടിക്കുക വഴി ജിഡിപിയുടെ 15% നേട്ടമെന്നതാണ്. ഐടി വ്യവസായം, ഹെൽത്ത് കെയർ & ലൈഫ് സയൻസസ്, വിദ്യാഭ്യാസം. യുവജനങ്ങൾക്ക് വലിയ ധനസഹായ അവസരങ്ങളും സർക്കാർ പിന്തുണയും കൊണ്ട് അഭിവൃദ്ധി പ്രാപിക്കുന്ന, മിഡിൽ ഈസ്റ്റ് മേഖലയ്ക്ക് സാധ്യതയുള്ള നവീകരണ കേന്ദ്രമായി വളർന്നിരിക്കുന്ന കുവൈറ്റിലെ സംരംഭകത്വ സാധ്യതകളെ കുറിച്ച് അംബാസഡർ സൂചിപ്പിച്ചു.

കോൺഫറൻസ് ഇന്ത്യയിലെയും കുവൈത്തിലെയും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമുകളിൽ നിന്നുള്ള പ്രമുഖ സ്പീക്കർമാരെയും നേതാക്കളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള വേദിയായി. കോടിക്കണക്കിന് ഡോളറിൻ്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ സിഎഫ്ഒ ശ്രീ രാഹുൽ ബോത്ര, സീ ബിസിനസ് മാനേജിംഗ് എഡിറ്റർ അനിൽ സിംഗ്വി, ഇൻഫ്ലക്ഷൻ പോയിൻ്റിലെ സഹസ്ഥാപകനും സിഇഒയുമായ ശ്രീ വിനയ് ബൻസാൽ എന്നിവരായിരുന്നു ഇന്ത്യയിൽ നിന്നുള്ള പ്രസംഗകർ.ഈ ദിശയിലുള്ള കുവൈറ്റ് ൻറെ വീക്ഷണം നൽകിയത് കുവൈറ്റ് ഡിജിറ്റൽ സ്റ്റാർട്ടപ്പ് കാമ്പസ്, യൂത്ത് പബ്ലിക് അതോറിറ്റി കൺസൾട്ടൻ്റായ എഞ്ചി. അബ്ദുൾ വഹാബ് അൽ സൈദാൻ, വികസന കൺസൾട്ടൻസി സേവന ദാതാവായ കുവൈറ്റ് ഹോളിസ്റ്റിക് സ്ഥാപകനും മാനേജിംഗ് പാർട്ണറുമായ ശ്രീ അബ്ദുൾറഹ്മാൻ അൽദുഐജ് എന്നിവരാണ്. ഇന്ത്യയിലെയും കുവൈറ്റിലെയും സമീപകാല സ്റ്റാർട്ടപ്പുകൾ അവരുടെ തനതായ മേഖലകളിൽ ട്രെയിൽ ബ്ലേസർമാരായി മാറിയതിൻ്റെ ഉദാഹരണങ്ങളും പഠനങ്ങളും സ്പീക്കർമാർ എടുത്തുപറഞ്ഞു. ചോദ്യോ ത്തര സെഷനിൽ സ്പീക്കറുമായി സംവദിക്കാൻ അതിഥികൾക്ക് അവസരം നൽകി. കോൺഫറൻസിൽ പ്രമുഖ പ്രൊഫഷണലുകളും ബിസിനസുകാരും, ജി യു എസ് ടി യിലെ എം ബി എ വിദ്യാർത്ഥികളും, കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും പങ്കെടുത്തു. കുവൈറ്റിലെയും ഇന്ത്യയി ലെയും ബിസിനസ്, പ്രൊഫഷണൽ കമ്മ്യൂണിറ്റികളെ രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര നിക്ഷേപ ബന്ധങ്ങളുടെ സമ്പുഷ്ടീകരണത്തിനായി പ്രയോജനപ്പെടു ത്താനുള്ള എംബസ്സിയുടെ നിതാന്ത ശ്രമങ്ങളുടെ ഫലമാണ് ഇത്തരം കോൺഫറൻസുകൾ.

Continue Reading

Featured