Connect with us
,KIJU

Kuwait

സാരഥി കുവൈറ്റ് ഗുരുകുലം വാർഷികം നടത്തി !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റ് ഗുരുകുലം വാർഷികം സാൽമിയ എക്സലൻസ് സ്കൂളിൽ വെച്ച് നടന്നു. ഗുരുകുലം പ്രസിഡന്റ് അഗ്നിവേശ് ഷാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് അക്ഷയ് പി അനീഷ് സ്വാഗതം ആശംസിച്ചു. ഫാദർ ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സാരഥി പ്രസിഡന്റ് കെ ആർ അജി, ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, മലയാളം മിഷൻ കുവൈറ്റ് പ്രസിഡന്റ് സനൽ കുമാർ , വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത്, ട്രഷറർ ദിനു കമൽ, വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.


ഗുരുകുലം സംഘടിപ്പിച്ച പ്രവർത്തനങ്ങളെയും പരിപാടികളെയും കുറിച്ചുള്ള റിപ്പോർട്ട് അധീന പ്രദീപ് അവതരിപ്പിച്ചു. അഭിരാം അജി ഗുരുകുലം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രകാശനം ചെയ്ത കുട്ടികളുടെ സൃഷ്ടികൾ അടങ്ങിയ മാഗസിൻ ഫാദർ ഡേവിസ് ചിറമേൽ നിന്ന് ഏറ്റു വാങ്ങി.
സാരഥി കുവൈറ്റിന്റെ ഉപഹാരം ശ്രീ സുരേഷ് കെ പി ഫാദർ ഡേവിസ് ചിറമേലിന്‌ നൽകി.

Advertisement
inner ad

ഗുരുകുലത്തിന്റെ വിവിധ യൂണിറ്റുകൾ തമ്മിലുള്ള ഗുരുഷ്ടകം പാരായണ മത്സരം, സ്വര അക്ഷരങ്ങളെ അടിസ്ഥാനമാക്കി കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ വാർഷികത്തിന്റെ മുഖ്യ ആകർഷണമായിരുന്നു. കഴിഞ്ഞ വർഷം ക്ലാസുകൾ എടുത്ത അദ്ധ്യാപകരെയും യൂണിറ്റ് കോർഡിനേറ്റേഴ്‌സിനെയും പ്രസ്തുത ചടങ്ങിൽ ആദരിച്ചു .പുതിയ ഗുരുകുലം കമ്മിറ്റി രൂപീകരിക്കുകയും പ്രസിഡണ്ട് മാസ്റ്റർ അഗ്നിവേശ് സാജൻ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.

പരിസ്ഥിതിയെ കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പരിസ്ഥിതി ബോധവൽക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സാരധി കുവൈറ്റ് ജനറൽ സെക്രട്ടറി ജയൻ സദാശിവൻ സംസാരിച്ചു. ഗുരുകുലത്തിൻറെ പ്രവർത്തങ്ങൾ ചീഫ് കോർഡിനേറ്റർ സീമ രജിത് വിശദീകരിച്ചു. സാരഥി കുവൈറ്റിന്റെ അംഗങ്ങൾക്ക് വേണ്ടി ആരംഭിച്ച മ്യൂസിക് ക്ലബ്ബിന്റെ ഉൽഘാടനം വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ നിർവഹിച്ചു.

Advertisement
inner ad

ഗുരുകുലം അഡ്വൈസർ ശ്രീ മനു മോഹനൻ, മഞ്ജു പ്രമോദ്, രമേശ്‌ കുമാർ, ശീതൾ സനീഷ്,ബിനു മോൻ, ബിജു എം. പി,13 യൂണിറ്റ് കോഡിനേറ്റർസ്, അജി കുട്ടപ്പൻ,അരുൺ സത്യൻ, റിനു ഗോപി, അജിത്‌ ആനന്ദ്, രജിത്, ജിക്കി, രതീഷ് കുറുമശ്ശേരി, സൈഗാൾ സുശീലൻ, ഉണ്ണി സജികുമാർ, വാസുദേവൻ, രാംദാസ്,ലിനി ജയൻ, മോബിന സിജു,വനിതാവേദി പ്രവർത്തകർ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കുവൈറ്റ് പഴയപള്ളി നവതി ലോഗോ പ്രകാശനം ചെയ്തു !

Published

on

കുവൈറ്റ് സിറ്റി : സെന്റ് തോമസ് ഇന്ത്യന്‍ ഓർത്തഡോക്സ്‌ പഴയ പള്ളിയുടെ നവതിയോട് അനുബന്ധിച്ചുള്ള ലോഗോ പ്രകാശനം ചെയ്തു . ജനറല്‍ കണ്‍വീനര്‍ ശ്രീ. ബാബു പുന്നൂസില്‍ നിന്ന് ഏറ്റുവാങ്ങി ഇടവക വികാരി റവ.ഫാ. ഏബ്രഹാം പി. ജെ. നവതി ലോഗോ പ്രകാശനം ചെയ്തു.

അഹ്മദി സെന്റ് പോള്‍സ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഇടവക ട്രസ്റ്റി ശ്രീ. അലക്സാണ്ടർ എ. ഏബ്രഹാം, സെക്രട്ടറി ശ്രീ. ജോൺസൺ കെ., മലങ്കര മാനേജിങ് കമ്മറ്റി അംഗം ശ്രീ. പോള്‍ വര്‍ഗീസ്, നവതി മീഡിയ കണ്‍വീനര്‍ ശ്രീ. ബൈജു ജോർജ്ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement
inner ad

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇടവകയുടെ നവതി ആഘോഷത്തില്‍ ഭവനപദ്ധതി, നിര്‍ധനരായ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം, സ്വയം തൊഴില്‍ പദ്ധതി തുടങ്ങി വിവിധ ചാരിറ്റി പ്രോജക്റ്റ്കൾ പഴയപള്ളി ഇടവക ആവിഷ്കരിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Kuwait

കല(ആർട്ട്) കുവൈറ്റ് ‘നിറം 2023’ ചിത്രരചനമത്സരം വിജയികളെ പ്രഖ്യാപിച്ചു!

Published

on

കുവൈറ്റ് സിറ്റി : ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി കല (ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നവംബര് 10-ന് “നിറം 2023” എന്ന പേരിൽ അമേരിക്കൻ ടൂറിസ്റ്റർ ന്റെ സഹകരണത്തോടെ പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 133-ആം ജന്മദിനത്തോടനുബന്ധിച്ചാണ് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി കല(ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചത്.

ഓവറോൾ ചാമ്പ്യൻഷിപ്പ്: ഒന്നാം സ്ഥാനം- ഐ.ഇ.എസ്-ഭാരതീയ വിദ്യാഭവൻ, അബ്ബാസിയ, രണ്ടാം സ്ഥാനം – ലേണേഴ്‌സ് ഓൺ അക്കാദമി, അബ്ബാസിയ, മൂന്നാം സ്ഥാനം- ഫഹാഹീൽ അൽ-വത്തനി ഇന്ത്യൻ പ്രൈവറ്റ് സ്‌കൂൾ, അഹമ്മദിയും നേടി. കല(ആര്ട്ട്) കുവൈറ്റിന്റെ സ്ഥാപകാംഗവും ഉപദേഷ്ടാവും ആയിരുന്ന ശ്രീ. സി. ഭാസ്കരന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ഭാരതീയ വിദ്യാഭവൻ അബ്ബാസിയ കരസ്ഥമാക്കി.

Advertisement
inner ad

ചിത്രരചനയിൽ എൽ കെ ജി മുതൽ 12 ആം ക്ലാസ് വരെയുള്ള ക്ലാസ്സുകളിൽ നിന്ന് 4 ഗ്രൂപ്പുകളിലായി പങ്കെടുത്ത മത്സരത്തിൽ ഗ്രൂപ്പ് ‘എ’ (എൽകെജി-1) ഒന്നാം സമ്മാനം റെയ്ന എലിസബത്ത് ഫിലിപ്പ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ജൂനിയർ സാൽമിയ, രണ്ടാം സമ്മാനം- കൈരവി പട്ടേൽ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ജൂനിയർ സാൽമിയ, സിയ ഷേണായി, ഇന്ത്യൻ സ്‌കൂൾ ഓഫ് എക്‌സലൻസ്, മൂന്നാം സമ്മാനം- അൽതിയ മറിയം സോബിൻ, ജാക്ക് & ജിൽ ഭവൻസ്, മംഗഫ്, അഖിലേഷ് ജയകുമാർ, ലേണേഴ്സ് ഓൺ അക്കാദമി, അബ്ബാസിയ.ഗ്രൂപ്പ് ‘ബി’ (2–4) ഒന്നാം സമ്മാനം- പാർഥിവ് കൈലാസ്, ലേണേഴ്‌സ് ഓൺ അക്കാദമി, രണ്ടാം സമ്മാനം- ധ്യാൻ കൃഷ്ണ, സ്മാർട്ട് ഇന്ത്യൻ സ്‌കൂൾ, കുവൈറ്റ്, മൂന്നാം സമ്മാനം- സരസ്വത റോയ്, ഫഹാഹീൽ അൽ-വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ, അഹമ്മദി.

ഗ്രൂപ്പ് ‘സി’ (5–7) ഒന്നാം സമ്മാനം- സമാന്ത സ്മിത്ത് സുനിൽ, ലേണേഴ്‌സ് ഓൺ അക്കാദമി, രണ്ടാം സമ്മാനം- റിതുൽ മാത്യു ജെറി, യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ, അബ്ബാസിയ, മൂന്നാം സമ്മാനം- സോഹ ഖാനും, ഐഇഎസ്-ഭാരതീയ വിദ്യ ഭവൻ, റോസൻ പി ബിനോജ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ. ഗ്രൂപ്പ് ‘ഡി’ (8–12) ഒന്നാം സമ്മാനം- യൂനിസ് ഡിൻജെൻ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സീനിയർ സാൽമിയ, രണ്ടാം സമ്മാനം- ആൻ നിയ ജോസ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സീനിയർ സാൽമിയ, മൂന്നാം സമ്മാനം- ഖൻസ ഇഫ്രത്ത്, ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ, മംഗഫ്, അനന്യ രാജേഷ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ. കളിമൺ ശില്പ നിർമ്മാണം (7-12) ഒന്നാം സമ്മാനം- സഞ്ജയ് സുരേഷ്, ലേണേഴ്‌സ് ഓൺ അക്കാദമി, രണ്ടാം സമ്മാനം- ഒനേഗ വില്യം, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സീനിയർ സാൽമിയ, മൂന്നാം സമ്മാനം- ആര്യനന്ദ രവി, യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ.

Advertisement
inner ad

2300-ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 80 പേർക്ക് മെറിറ്റ് പ്രൈസുകളും 230 പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മാനാർഹർക്കെല്ലാം സർട്ടിഫിക്കറ്റുകളും മെഡലുകളും മെമെന്റോയും കൂടാതെ ഒന്നാം സമ്മാനർഹർക്ക് സ്വർണ്ണനാണയവും നൽകുന്നുണ്ട്. ആർട്ടിസ്റ്റ്മാരായ ശശി കൃഷ്ണൻ, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ, രാജീവ് എന്നിവർ നേതൃത്വം നൽകിയ പാനൽ ആയിരുന്നു വിധികർത്താക്കൾ. റിസൾട്ട് മുഴുവനായി www.kalakuwait.net എന്ന വെബ്സൈറ്റിലും മറ്റു വെബ്പോർട്ടലുകളിലും ലഭ്യമാണ്.

Advertisement
inner ad
Continue Reading

Kuwait

പൽപക് മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി !

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പാലക്കാട് നിവാസികളുടെ സംഘടനയായ പൽപ്പക് (പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ്) മെട്രൊമെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഫഹാഹീൽ ബ്രാഞ്ച് സൂപ്പർ മെട്രോയിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. വിവിധ മേഖലകളിലെ പ്രശസ്തരും പ്രമുഖരുമായ ഡോക്ടർമാരുടെ സേവനം മെട്രോയുടെ ഫഹാഹീൽ ബ്രാഞ്ചിൽ മെഡിക്കൽ ക്യാമ്പിനായിലഭ്യമാക്കിയിരുന്നു.

Advertisement
inner ad


പാലക്കാട് അസോസിയേഷന്റെ എല്ലാ അംഗങ്ങൾക്കും മെട്രോമെഡിക്കൽ ഗ്രൂപ്പിന്റ ഫാമിലി ക്ലബ് ഹെൽത്ത് പ്രിവിലേജ് കാർഡ് ലഭ്യമാക്കുമെന്നും ,മെട്രോയുടെ എല്ലാ സെൻറ്ററുകളിലും ഈ ഹെൽത്ത്കാർഡുപയോഗിച്ച് പ്രത്യേക കിഴിവുകൾ ലഭിക്കുമെന്നും മെട്രോ മാനേജ്മന്റ് അറിയിച്ചു. പ്രവാസജീവിതത്തിൽ കുവൈറ്റിലെ അശരണരായ ജനങ്ങൾക്ക്
ഉപകാരപ്രദമായരീതിയിൽ തങ്ങളുടെ സേവനങ്ങൾ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് മെട്രോ മാനേജ്മെന്റ് തദവസരത്തിൽ അറിയിച്ചു.

Advertisement
inner ad
Continue Reading

Featured