Kuwait
സാരഥികുവൈറ്റ് വിദ്യാരംഭം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റിന്റെ നേതൃത്വത്തിൽ വിദ്യാരംഭം 2024 കുവൈറ്റിലെ രണ്ട് മേഖലകളിലായി ഒക്ടോബർ 13 നു രാവിലെ നടന്നു. മംഗഫ് മേഖലയിൽ വെച്ചു നടന്ന വിദ്യാരംഭത്തിൽ സാരഥി പ്രസിഡന്റ് അജി കെ ആറിന്റെയും കേന്ദ്ര വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്തിന്റെയും സാന്നിദ്ധ്യത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. സാരഥി ഗുരുകുലം അദ്ധ്യാപകരായ സുധിന സലിംകുമാർ, സ്വപ്ന അജിത് എന്നിവർ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിച്ചു.
അബ്ബാസിയ മേഖലയിൽ നടന്ന വിദ്യാരംഭ ചടങ്ങുകൾക്ക് സാരഥി ഗുരുദർശനവേദി ചീഫ് കോർഡിനേറ്റർ സൈഗാൾ സുശീലൻ നേതൃത്വം വഹിച്ചു. ഗുരുകുലം അദ്ധ്യാപിക മൊബിന സിജു കുരുന്നുകൾക്ക് അക്ഷരം കുറിപ്പിച്ചു. വിദ്യാരംഭചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം സാരഥിയുടെ സ്നേഹോപഹാരം സമ്മാനിച്ചു. അക്ഷരലോകത്തേയ്ക്ക് ചുവട് വെച്ച എല്ലാ കുട്ടികൾക്കും സാരഥി പ്രസിഡന്റ് അജി കെ ആർ ആശംസ അറിയിച്ചു. വിദ്യാരംഭ ചടങ്ങുകൾ നടത്താൻ സഹായിച്ച സാരഥി യൂണിറ്റ് ഭാരവാഹികൾ, വനിതാ വേദി ഭാരവാഹികൾ, ഗുരുദർശന വേദി ഏരിയ കോർഡിനേറ്റേഴ്സ്, ഗുരുദർശന വേദി ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, കുട്ടികളെ ആദ്യാക്ഷരം കുറിപ്പിക്കാൻ തയ്യാറെടുപ്പിച്ച മാതാപിതാക്കൾ, മുഖ്യ കാർമികർ ആയ റിനീഷ് ബാബു, ദിലീപ് തുടങ്ങി പങ്കെടുത്ത എല്ലാവർക്കും ഗുരുദർശന വേദി ചീഫ് കോർഡിനേറ്റർ സൈഗാൾ സുശീലൻ നന്ദി അറിയിച്ചു.
Kuwait
വിദേശികളുടെ താമസരേഖ കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭാ സമിതിയുടെ അംഗീകാരം
കുവൈറ്റ് സിറ്റി : വിസ കച്ചവടവും മനുഷ്യ കടത്തും തടയുക ലക്ഷ്യമിട്ട് വിദേശികളുടെ താമസരേഖ സംബന്ധിച്ചുള്ള പുതിയ കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭാ സമിതി അംഗീകാരം നൽകിയാതായി മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. കരട് നിയമത്തിൽ വിദേശികളുടെ പ്രവേശനം, രാജ്‌ജ്യത്ത് പ്രവേശിച്ചാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കൽ,വിദേശികളുടെ താമസരേഖ, വിസ കച്ചവടവും അനുബന്ധ കുറ്റകൃത്യങ്ങളും, നാടുകടത്തുന്നതിനുള്ള നിയമങ്ങൾ, വിദേശികളെ പുറത്താക്കൽ, പിഴകളും പൊതു വ്യവസ്ഥകളും എന്നിങ്ങനെ വിശദമായ 7 അധ്യായങ്ങൾ ഉൾപ്പെടുന്നു.നിയമത്തിൽ 36 ആർട്ടിക്കിളുകളും അടങ്ങിയിരിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ടത് എൻട്രി വിസയ്‌ക്കോ റസിഡൻസ് പെർമിറ്റിനോ കീഴിലുള്ള ഒരു വിദേശിയുടെ റിക്രൂട്ട്‌മെൻ്റ് ചൂഷണം ചെയ്‌ത് വിസ വ്യാപാരം ചെയ്യുന്നത് നിരോധിക്കുകയും വിസ പുതുക്കുന്നതിന് ഏതെങ്കിലും തരത്തിൽ തുക ആനുകൂല്യമായി കൈപ്പറ്റുന്നത് കർശനമായി വിലക്കുകയും ചെയ്യുന്നു എന്നുള്ളതാണ്.
ആഭ്യന്തര മന്ത്രാലയത്തിൻ്റെ അനുമതിയില്ലാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാൻ അനുവദിക്കുന്നതിനോ അല്ലെങ്കിൽ അവരുടെ കുടിശ്ശിക ന്യായരഹിതമായി തടഞ്ഞുവയ്ക്കുന്നതിനോ റിക്രൂട്ട്മെൻ്റ് സമയത്ത് വ്യക്തമാക്കിയിട്ടുള്ളതല്ലാതെ വിദേശികളെ നിയമിക്കുന്നതിൽ നിന്ന് തൊഴിലുടമകളെവിലക്കുന്നു. മാത്രമല്ല, ഒരു വിദേശി തൻ്റെ തൊഴിലുടമയുടെയോ യോഗ്യതയുള്ള അധികാരികളുടെയോ അനുമതിയില്ലാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. എതു സാഹചര്യങ്ങളിലും കാലഹരണപ്പെട്ടതോ സാധുവായ താമസരേഖ ഇല്ലാത്തതോ ആയ ഒരു വിദേശിയെ അഭയം നൽകുന്നതിനോ ജോലിക്കെടുക്കുന്നതിനോ അല്ലെങ്കിൽ രാജ്യത്ത് നിയമപരമായ താമസാവകാശമില്ലാത്ത വ്യക്തികളെ പാർപ്പിക്കുന്നതിനോ ഈ നിയമം വിലക്കുന്നു. വിസിറ്റ് വിസയിലോ താൽക്കാലിക വിസയിലോ രാജ്‌ജ്യത്ത് പ്രവേശിക്കുന്ന ഒരാൾ കാലാവധിക്ക് മുൻപ് രാജ്ജ്യം വിടുന്നില്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിലെ അധികാരിയെ അറിയിക്കണം’ എന്നത് ബന്ധപ്പെട്ട സ്‌പോൺസറുടെ ഉത്തരവാദിത്വമാകുന്നു എന്ന് ഈ നിയമം നിഷ്‌കർഷിക്കുന്നു.
Kuwait
‘ഖുർത്വുബ ഫൗണ്ടേഷൻ’ പ്രഥമ കുവൈത്ത് സർക്കിൾ കമ്മിറ്റി നിലവിൽ വന്നു
കുവൈത്ത് സിറ്റി: ബീഹാറിലെ കിഷങ്കഞ്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖുർത്വുബ ഫൗണ്ടേഷന്റെ കുവൈത്ത് സർക്കിൾ കമ്മിറ്റി നിലവിൽ വന്നു. ഫർവാനിയ ഫ്രണ്ട്ലൈൻ ഹാളിൽ നടന്ന പ്രഥമ കൺവെൻഷൻ കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്‌തു. ഇസ്മായിൽ ഹുദവി അദ്ധ്യക്ഷനായിരുന്നു. ഖുർത്വുബ ഫൗണ്ടേഷൻ സ്ഥാപകനും, ഡയറക്ടറുമായ ഡോ. സുബൈർ ഹുദവി ചേകന്നൂർ പ്രവർത്തനങ്ങൾ വിശദീകരിച്ച് മുഖ്യപ്രഭാഷണം നടത്തി. 23 ഏക്കർ വിസ്തൃതിയില്‍ ബഹുമുഖങ്ങളായ സംവിധാനങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇത്തരം സംവിധാനങ്ങളിലൂടെ ദീർഘവീക്ഷണവും, കാഴ്ചപ്പാടും, മാറ്റത്തിന്‍റെ മനക്കരുത്തുമുള്ള സമൂഹത്തെ സേവിക്കുന്ന സോഷ്യല്‍ എഞ്ചിനിയേഴ്സിനെ വാർത്തെടുക്കുകയാണ് ഖുർത്വുബയുടെ ലക്ഷ്യമെന്ന് സുബൈർ ഹുദവി പറഞ്ഞു.
മുഖ്യ രക്ഷാധികാരി: സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ, രക്ഷാധികാരികൾ: മുസ്തഫ കാരി, കെ.ബഷീർ, മുഹമ്മദലി ഫൈസി, അബ്ദുൽ ഹക്കീം മൗലവി, റസാഖ് അയ്യൂർ, ഫൈസൽ ഹാജി. ചെയർമാൻ: എം.കെ. റഫീഖ്, ജനറൽ കൺവീനർ: ഇഖ്ബാൽ മാവിലാടം. വർക്കിംഗ് കൺവീനർമാർ:മിസ്ഹബ് മാടമ്പില്ലത്ത്, അസ്ഹർ ചെറുമുക്ക്. ട്രഷറർ:എം.ആർ.നാസർ. വൈസ് ചെയർമാന്മാർ: ഇസ്മായിൽ ഹുദവി, റഷീദ് സംസം, ടി.വി.ലത്തീഫ്, കുത്തുബുദീൻ ഉദുമ. കൺവീനർമാർ: മുജീബ് മൂടാൽ, ഹസ്സൻ തഖ്’വ, റഫീഖ് ഒളവറ, നാസർ പുറമേരി എന്നിവരാണ് ഖുർത്വുബ ഫൗണ്ടേഷൻ പ്രഥമ കുവൈത്ത് സർക്കിൾ കമ്മിറ്റി ഭാരവാഹികൾ. കൺവെൻഷനിൽ വിവിധ മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് മുസ്തഫ കാരി (കെഎംസിസി), മുഹമ്മദലി ഫൈസി, അബ്ദുൾ ഹക്കീം മൗലവി (കെ.ഐ.സി.) കെ. ബഷീർ (കെ.കെ.എം.എ.) ഇസ്മായിൽ ഹുദവി (ഹാദിയ) എം.കെ. റഫീഖ് (മാംഗോ ഹൈപ്പർ) എം.ആർ. നാസർ, റസാഖ് അയ്യൂർ, ടി.വി. ലത്തീഫ്, റഷീദ് സംസം, ഫൈസൽ ഹാജി എന്നിവർ സംസാരിച്ചു. ഇഖ്ബാൽ മാവിലാടം സ്വാഗതവും, മുജീബ് മൂടാൽ നന്ദിയും പറഞ്ഞു.
Kuwait
എം.ടി. പത്മയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി
കുവൈറ്റ് സിറ്റി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.ടി.പത്മയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി നാഷണൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. 1991 മുതൽ 1995 വരെ കെ.കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ്, ഗ്രാമീണ വികസന, റജിസ്ട്രേഷൻ വകുപ്പ് മന്ത്രിയും 1987ലും 1991ലും കൊയിലാണ്ടിയിൽനിന്നുള്ള എംഎൽഎയുമായിരുന്നു ശ്രിമതി എം ടി പത്മ. 14 വർഷത്തോളം കോഴിക്കോട് വിവിധ കോടതികളിൽ അഭിഭാഷകയായിരുന്നു.ഏറെനാളായി മകൾക്കൊപ്പം മുംബൈയിലാ യിരുന്നു താമസം. മൃതദേഹം നാളെ കോഴിക്കോട്ട് എത്തിക്കു ന്നതാണ്. ശ്രിമതി എം ടി പത്മയുടെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login