Connect with us
48 birthday
top banner (1)

Kuwait

സാരഥി പ്രതീതാത്മക തീർത്ഥാടനം

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റ് സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു സാൽമിയ പ്രാദേശിക സമിതിയുടെ നേതൃത്വത്തിൽ പ്രതീതാത്മക ശിവഗിരി തീർത്ഥാടനം സംഘടിപ്പിച്ചു. 12 – മത് പ്രതീകാത്മക തീർത്ഥാടനം ഫെബ്രുവരി 16 ന് രാവിലെ 8.30 മുതൽ സാൽമിയ ഇന്ത്യൻ മോഡൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ആണ് സംഘടിപ്പിച്ചത് .തീർത്ഥാടന ഘോഷയാത്ര കൂടാതെ ശിവഗിരി തീർത്ഥാടനചരിത്രവും ഗുരുവിന്റെ ക്ഷേത്ര പ്രതിഷ്ഠകളും ഉൾപ്പെടുത്തി നടത്തിയ ചിത്രപ്രദർശനംശ്രദ്ധേയമായി. ഗുരുദേവ കൃതികളായ ദൈവദശകം, പിണ്ഡനന്ദി എന്നിവയെ ആസ്പദമാക്കി ചിത്രകാരൻ സുനിൽ കുളനട വരച്ച ചിത്രങ്ങളുടെ പ്രദർശനവും, ഗുരുദേവ സാഹിത്യമത്സരങ്ങൾ, ഗുരുദേവ പ്രശ്‌നോത്തരി, ദൈവദശകം അഞ്ചു ഭാഷകളിലായുള്ള അവതരണം, തീർത്ഥാടന സ്മരണിക പ്രകാശനം എന്നിവയും ശരിക്കും തീർത്ഥാടനത്തിന്റെ അനുഭവം പകർന്നു. ആഗോള ഗുരുദേവ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിക്കൽ, പ്രഭാഷണം എന്നീ വിപുലമായ പരിപാടികളും തീർത്ഥാടനത്തോട് അനുബന്ധിച്ച് നടക്കുകയുണ്ടായി.

യൂണിറ്റ് കൺവീനർ സജീവ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. എം എം ബഷീർ മുഖ്യാഥിതി ആയിരുന്നു. സാരഥി പ്രസിഡന്റ് അജി കെ .ആർ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ജിക്കി സത്യദാസ് സ്വാഗതവും, സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനു കമൽ, സിൽവർ ജൂബിലി കമ്മീറ്റി ചെയർമാൻ സുരേഷ് കെ, ട്രസ്റ്റ് വൈസ് ചെയർമാൻ വിനോദ് ചീപ്പാറയിൽ, വനിതാവേദി വൈസ് ചെയർപേഴ്‌സൺ രശ്മി ഷിജു, വനിതാവേദി യൂണിറ്റ് കൺവീനർ ദീപ സൈഗാൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Advertisement
inner ad

രണ്ടു വേദികളിൽ ആയി സംഘടിപ്പിച്ച വിവിധ ഗുരുദേവ സാഹിത്യ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി സാൽമിയ യൂണിറ്റ് ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. മത്സരങ്ങളിൽ മംഗഫ് ഈസ്റ്റ്, റിഗ്ഗയ് യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ശിവഗിരി തീർത്ഥാടനത്തിന്റെ മഹത്വം വിളിച്ചോതിയ പരിപാടി ഹൃദ്യമായി. സാൽമിയ യൂണിറ്റ് ട്രഷറർ ശ്രീ സുദീപ് സുകുമാരൻ നന്ദി അറിയിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

മെഡക്‌സ്‌ മെഡിക്കൽ ഗ്രൂപ്പ് സർവേ ടീം ഇന്ത്യൻ എംബസി സന്ദർശിച്ചു!

Published

on

കുവൈറ്റ് സിറ്റി : മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ്, കോവിഡ് സർവേയുടെ ഭാഗമായി ഇന്ത്യൻ എംബസി സന്ദർശിച്ചു. പി. എ. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് മുലക്, ദവീന്ദർ പഞ്ച് (സെക്കന്റ് സെക്രട്ടറി) എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സർവേയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ മെഡക്‌സ് നഴ്സിംഗ് സുപ്രണ്ടന്റ് കൂടിയായ ടീം ലീഡർ അക്വിഫ് ലാൽ കെ.എം എംബസി അധികൃതർക്ക് വിശദീകരിച്ചു.

കൂടിക്കാഴ്ചയിൽ മെഡക്‌സ്‌ മെഡിക്കൽ ഗ്രൂപ്പ് ജനറൽ മാനേജർ ഇമ്തിയാസ് അഹമ്മദ്, ഓപ്പറേഷൻസ് ഹെഡ് ജുനൈസ് കോയമ്മ, പി. എ. ജിൻസ് അജു, ഇൻഷുറൻസ് മാനേജർ അജയ്കുമാർ വിശ്വനാഥൻ, മാർക്കറ്റിംഗ് മാനേജർ ലാമ ഇബ്രാഹിംഎന്നിവർക്ക് പുറമെ മറ്റു മാർക്കറ്റിംഗ് ടീമംഗങ്ങളും പങ്കെടുത്തു. കോവിഡ് മഹാമാരിയെ തുടർന്ന് ജനങ്ങൾക്കുണ്ടായ ബുദ്ധിമകളും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ആസ്പദമാക്കിയാണ് കുവൈത് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെയുള്ള ജനകീയ സർവ്വേ മെഡക്‌സ് ഗ്രുപ്പ് നടത്തുന്നത്. കുവൈറ്റിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് 30 ദിവസം കൊണ്ട് സർവേ പൂർത്തീകരിക്കാനാണ് മെഡക്‌സ് ലക്ഷ്യമിടുന്നത്.

Advertisement
inner ad
Continue Reading

Kuwait

കെ.കെ.എം.എ. ‘മർഹബ യാ ശഹ്റു റമദാൻ’ സംഘടിപ്പിച്ചു

Published

on

കുവൈത്ത് സിറ്റി : “വിശുദ്ധ റമദാനിനെ വരവേൽക്കാൻ വൈജ്ഞാനികവും ആത്മീയവൃമായ മുന്നൊരുക്കം അനിവാര്യമാണ്. വിശ്വാസപരവും, ആത്മീയവും, ശാരീരികവും, സാമ്പത്തികവും സാംസ്കാരികവുമായി മുസ്ലിം സമൂഹത്തിനെ സ്ഫുടം ചെയ്തെടുക്കുന്ന സൃഷ്ടാവിൻ്റെ പാഠശാലയാണ് വിശ്വാസികൾക്ക് വിശുദ്ധ റമളാൻ” കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ മത കാര്യ വിഭാഗം കുവൈറ്റ്‌ ശർക്കിലെ അവാദി മസ്ജിദ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘മർഹബ യാ ശഹ്റ് റമദാൻ’ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ വാഗ്മി അഷ്‌റഫ്‌ ഏകരൂൽ അഭിപ്രായപ്പെട്ടു. ലോക ജനസഖ്യയിലെ ഒരു മുഖ്യഘടകം പൂർണ്ണമായും വ്രതത്തിലേക്കും ജീവ കാരുണ്യ മേഖലയയിലേക്കും ശ്രദ്ധ യൂന്നുന്നതിലൂടെ അതിൻ്റെ വെളിച്ചവും, തെളിച്ചവും ലോക സമാധാനത്തിന് വലിയ സംഭാവനകളാണ് നൽകുന്നത്. സ്വർഗ്ഗ വാതിലുകളിലൂടെ കടന്ന് പോകുവാൻ നൻമ മുറുകെ പിടിച്ച് കൊണ്ട് ഈ അവസരം ഉപയോഗിക്കുകയാണ് വിശ്വാസികൾ ചെയ്യേണ്ടത് എന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.

മനുഷ്യർക്ക് ജീവിതത്തിൽ സകല മേഖലയിലും കൃത്യമായ മാർഗ്ഗദർശനം നൽകുന്ന അല്ലാഹു വിൻ്റെ അന്ത്യവേദമായ വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമെന്നതാണ് ഈ മാസത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഖുർആന്റെ അവതരണം കൂടിയാണ് , ഇസ്ലാമിക സംവിധാനവും കാഴ്ചപ്പാടുകളും ലോക ജനതക്ക് ഒരു പാഠ വിഷയമാണെന്ന് സദസിനോട് സംവദിച്ചു കൊണ്ട് കുവൈറ്റിലെ പ്രമുഖ പണ്ഡിതൻ ഉസ്താദ് അവാദി ഇമാം ശൈഖ് ബഹാവുദീൻ അഭിപ്രായപ്പെട്ടു. കെ. കെ. എം. എ. ആക്ടിങ് പ്രസിഡന്റ്‌ കെ.സി.റഫീഖ് അധ്യക്ഷത വഹിച്ചു, ചെയർമാൻ എ.പി. അബ്ദുൽ സലാം ഉൽഘാടനം നിർവഹിച്ചു. മത കാര്യ വിഭാഗം വർക്കിംഗ്‌ പ്രസിഡന്റ്‌ സംസം അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. കേന്ദ്ര നേതാക്കളായ വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ, ജനറൽ സെക്രട്ടറി ബി.എം.ഇക്ബാൽ, ട്രഷറർ മുനീർ കുനിയ മറ്റു കേന്ദ്ര, സോണൽ, ബ്രാഞ്ച് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. കമ്മ്യൂണിക്കേഷൻ സെക്രട്ടറി കെ.സി. അബ്ദുൽ കരീം ക്രോഡീകരിച്ചു. വർക്കിംഗ്‌ പ്രസിഡന്റ്‌ ഒ.പി. ശറഫുദ്ധീൻ ഖുർആൻ പാരായണം നടത്തി. അഡ്മിൻ സെക്രട്ടറി സുൽഫിക്കർ.എം.പി സദസിന് നന്ദി പറഞ്ഞു.

Advertisement
inner ad
Continue Reading

Kuwait

മന്നത്ത് പത്മനാഭൻ നവോഥാനത്തിനായി യത്നിച്ച മഹത് വ്യക്തി : കെ. ജയകുമാർ ഐ എ എസ്

Published

on

കുവൈറ്റ് സിറ്റി : എൻ.എസ്സ്‌.എസ്സ്. കുവൈറ്റിന്റെ 148 -മത് മന്നം ജയന്തി ആഘോഷങ്ങൾ ഹവ്വലി പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. മുൻ കേരള ചീഫ് സെക്രട്ടറിയും പ്രശസ്ത കവിയും, ഗാനരചയിതാവും, സാഹിത്യകാരനുമായ ശ്രീ.കെ.ജയകുമാർ ഐ എ എസ് മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി ശ്രീ.അനീഷ് പി. നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ശ്രീ എൻ. കാർത്തിക് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. നീതി നിഷേധിക്കപ്പെട്ടവരുടെ അവകാശസംരക്ഷണത്തിനായി സമുദായത്തിനും അതീതമായി പടപൊരുതിയ മന്നത്താചാര്യന്‍ തലമുറകള്‍ക്ക് ആചാര്യനാണെന്ന് മുഖ്യാതിഥി യായെത്തിയ കെ.ജയകുമാര്‍ പറഞ്ഞു. മന്നത്ത് പത്മനാഭൻ ജാതിഭേദമന്യേ കേരള നവോഥാനത്തിനായി പ്രയത്നിച്ച വ്യക്തിയാണെന്നും, നായർ സമുദായത്തിന് മാത്രമല്ല , സമൂഹത്തിലെ എല്ലാവരും മാതൃക ആക്കേണ്ട ഒരു യുഗപുരുഷനാണ് എന്നും അദ്ദേഹം തന്റെ മുഖ്യ പ്രഭാഷണത്തിൽകൂട്ടിച്ചേർത്തു.

കുവൈറ്റിലെ കലാ, സാംസ്കാരിക, വാണിജ്യ , സാങ്കേതിക , ജീവകാരുണ്യ മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തികൾക്കുള്ള മന്നം എക്സലൻസ് അവാർഡുകൾ ചടങ്ങിൽ സമർപ്പിച്ചു. സാങ്കേതിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് ‘മാർക്ക് ടെക്നോളോജിസ് കമ്പനി’ സി.ഇ.ഒ. ഡോ സുരേഷ് സി പിള്ളക്കും വാണിജ്യ / ജീവകാരുണ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് മഹാത്ത ജനറൽ ട്രേഡിങ് കമ്പനി സി.ഇ.ഒ. ശ്രീമാൻ രാജീവ് എസ് പിള്ളക്കും, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താൻ ലാഭേച്ഛ ഇല്ലാതെ നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾക്ക് ഡോ. മിനി കുര്യനും അവാർഡിന് അർഹരായി. 10ാo തരത്തിലും, 12ാ൦ തരത്തിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.

സുനിൽ പറക്കപ്പാടത്ത് (ഫീനിക്സ് ഗ്രുപ്പ്), വി പി മുഹമ്മദ് അലി (മെഡക്‌സ്) എന്നിവർക്ക് പുറമെ രക്ഷാധികാരി കെ. പി. വിജയ കുമാർ, വനിതാ സമാജം കൺവീനർ ശ്രിമതി ദീപ്തി പ്രശാന്ത്, വെൽഫെയർ കമ്മിറ്റി കൺവീനർ പ്രബീഷ് എം. പി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീ ഹരി വി പിള്ളയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മന്നം ജയന്തി 2025 സ്മരണിക ചടങ്ങിൽ പ്രകാശനം ചെയ്തു. വനിതാസമാജം അംഗങ്ങളുടെ കയ്യെഴുത്തു വാർഷിക പതിപ്പായ ‘ആഗ്നേയ’യും പ്രകാശനം ചെയ്തു. ട്രഷറർ ശ്യാം ജി. നായർ നന്ദി രേഖപ്പെടുത്തി. പ്രശസ്ത പിന്നണി ഗായകനും ഫിലിം ഫെയർ അവാർഡ് ജേതാവുമായ ആലാപ് രാജുവും ബാൻഡും നയിച്ച – ‘ധ്രുപദ് 205’ എന്ന സംഗീത നിശ അരങ്ങേറി. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 വിജയിയായ അരവിന്ദ് നായരും, ഫൈനലിസ്റ് നന്ദ ജയദേവനും ഒപ്പം തെന്നിന്ത്യയിലെ പ്രശ്സ്ത പിന്നണി ഗായകരായ ശ്രീകാന്ത് ഹരിഹരനും, അപർണ ഹരികുമാറും അണിനിരന്ന സംഗീത നിശ ഏവരെയും ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു.

Advertisement
inner ad
Continue Reading

Featured