Connect with us
48 birthday
top banner (1)

Kuwait

സാരഥി കുവൈറ്റ് ലീഡേഴ്‌സ് മീറ്റ് നടത്തി!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റ് ഇക്കഴിഞ്ഞ ദിവസം ലീഡേഴ്‌സ് മീറ്റ് നടത്തി. എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളും ഉന്നത സാരഥി നേതാക്കളും നേതൃത്വം നൽകിയ പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് ശ്രീ കെ.ആർ. അജി നിർവ്വഹിച്ചു.
ചടങ്ങിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര വനിതാ വേദി അംഗങ്ങളും യൂണിറ്റ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും പ്രതിജ്ഞ ചൊല്ലി ചുമതല ഏറ്റെടുത്തു.

സുരേഷ് കെ, രാജേഷ് സാഗർ, വിനീഷ് വിശ്വംഭരൻ, സജീവ് നാരായണൻ, ജയകുമാർ എൻ എസ് എന്നിവർ നേതൃയോഗത്തിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.സാരഥി കുവൈറ്റിന്റെ മഹത്തായ ഭൂതകാലം, ഒരു സാരഥിയൻ ആയതിൽ അഭിമാനിക്കേണ്ടതിന്റെ പ്രാധാന്യംഎന്നിവ ചർച്ച വിഷയമായി. അക്കൗണ്ട് പ്രവർത്തന രീതികൾ, സോഷ്യൽ മീഡിയ ഉപയോഗം, ടീം ബിൽഡിംഗ്എന്നിവയും 2030 ലക്ഷ്യമാക്കി പ്രവർത്തങ്ങളെ കുറിച്ച് ഭാരവാഹികളുടെ അഭിപ്രായങ്ങളും ചർച്ചാവിധേയമായി. ഇന്ററാക്ടീവ് സ്പീക്കറായ ശ്രീ. രൂപേഷ് രവി പങ്കെടുത്തവർക്ക് പ്രചോദനാത്മക സന്ദേശം നൽകി. നിരവധി അന്താരാഷ്‌ട്ര ജേണലുകളിൽ എഴുതിയിട്ടുള്ള വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം.

Advertisement
inner ad

നിരവധി നേതാക്കളുടെ വൈവിധ്യപൂർണ്ണമായ സമാഗമം ശ്രദ്ധേയമായി. ട്രസ്റ്റ് സെക്രട്ടറി ജിതിൻ ദാസ് പരിപാടികൾ ഏകോപിപ്പിച്ചു, ബിനു, മുരുകദാസ്, ബിജു ഗംഗാധരൻ, റിനു ഗോപി, അരുൺ സത്യൻ, ജയകുമാർ എൻ.എസ്, ബിജു എം.പി, അജി കുട്ടപ്പൻ, മനു മോഹനൻ, സുരേഷ് ബാബു, സനീഷ് ശ്രീധരൻ, സനീഷ് ശിവൻ, അനീഷ്. മാധവൻ, ഷിബു സുകുമാരൻ കമൽകൃഷ്ണ, പ്രീതി പ്രശാന്ത്, ഷൈനി രഞ്ജിത്ത്, നയന അനീഷ്, ഷാനി അജിത്, ആശാ അനിൽ എന്നിവർ നേതൃത്വം നൽകി. ട്രഷറർ ദിനു കമലിന്റെ നന്ദി പ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Global

ഇസ്റാഅ് – മിഅ്റാജ് ; കുവൈത്തിൽ മൂന്ന് ദിവസത്തെ പൊതു അവധി

ജനുവരി 30 മുതൽ ഫെബ്രുവരി 1 വരെ

Published

on

കുവൈത്ത് സിറ്റി: ഇസ്റാഅ് – മിഅ്റാജ് പ്രമാണിച്ച് കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് കമ്മീഷനാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി 30 വ്യാഴാഴ്ച മുതല്‍ ഫെബ്രുവരി 1 ശനിയാഴ്ച വരെയാണ് അവധി. ജനുവരി 27 തിങ്കളാഴ്ചയാണ് ഇസ്റാഅ് – മിഅ്റാജ് എങ്കിലും കുവൈത്തി മന്ത്രിസഭാ തീരുമാനപ്രകാരം അവധി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പൊതു സ്ഥാപനങ്ങളും അടച്ചിടും. ഫെബ്രുവരി രണ്ടിനാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

Continue Reading

Kuwait

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) കുവൈറ്റ്‌ നിലവിൽ വന്നു

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഇന്ത്യൻ നഴ്സിംഗ് സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ യു എൻ എ കമ്മിറ്റി നിലവിൽ വന്നു. ഫഹാഹീൽ തക്കാര റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് സഞ്ജിത്ത് പോൾ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യു എൻ എ കുവൈറ്റ് ഘടകം പ്രഥമ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. രമ്യ ആക്സിനോവ് സ്വാഗതം ആശംസിച്ചു.

ഭാരവാഹികൾ: സഞ്ജിത്ത് പോൾ-പ്രസിഡന്റ്, രമ്യ ആക്സിനോവ് ജനറൽ സെക്രട്ടറി, ഫാരിസ് കല്ലൻ (ട്രഷറർ), ശ്രീരാഗ് നാവായത്ത്, താര മനോജ് (വൈസ് പ്രസിഡന്റുമാർ), ധന്യരാജ് തരകത്ത്, ടിന്റു പ്രകാശ് (ജോയിന്റ് സെക്രട്ടറിമാർ), ഷുഹൈബ് മുഹമ്മദ് (ജോയിന്റ് ട്രഷറർ), ജിനീഷ് ഫിലിപ്പ് (നാഷണൽ കോഓർഡിനേറ്റർ)എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പർമാരായി ജോഷി ജോസഫ്, നിഹാസ് വാണിമേൽ, രേഖ ടിഎസ്, റമീസ് തെക്കേക്കര ,ശിൽപ കെഎസ്, ജാവേദ് ബിൻ ഹമീദ്എന്നിവരെയുമാണ് തെരെഞ്ഞെടുത്തത്. ചർച്ചയിൽ ഒരു വർഷത്തേക്കുള്ള കർമ്മപരിപാടികൾക്കുള്ള രൂപരേഖ തയ്യാറാക്കി. മെയ് മാസം നഴ്സിംഗ് ദിനാചരണത്തിന്റെ ഭാഗമായി നഴ്സസ് കുടുംബത്തിന്റെ മെഗാ ഇവന്റ് നടത്തുവാനും തീരുമാനിച്ചു. ട്രഷറർ ഫാരിസ് കല്ലൻ നന്ദി പ്രകാശിപ്പിച്ചു.

Advertisement
inner ad
Continue Reading

Kuwait

ഒഐസിസി കുവൈറ്റിന് വേണ്ടി അന്ത്യോപചാരം അർപ്പിച്ചു.

Published

on

കുവൈറ്റ് സിറ്റി / ആലപ്പുഴ : ഒഐസിസി നാഷണൽ കമ്മറ്റി മുൻ വൈസ് പ്രസിഡന്റ് ചാക്കോ ജോർജ് കുട്ടിയുടെ ഭാര്യ ആനി ജോർജിന്റെ നിര്യാണത്തിൽ ഒഐസിസി നാഷണൽ കമ്മറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്. പിള്ള, മുൻ ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയേൽ, മുൻ നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി പ്രേംസൺ കായംകുളം എന്നിവർ ഒഐസിസി കുവൈറ്റിന് വേണ്ടി അന്ത്യോപചാരം അർപ്പിച്ചു

Continue Reading

Featured