News
സാരഥി ഹെൽത്ത് ക്ലബ് – സ്നേഹസ്പർശം 2023 നടത്തി !

സാരഥി ഹെൽത്ത് ക്ലബ് – സ്നേഹസ്പർശം 2023 നടത്തി !
കൃഷ്ണൻ കടലുണ്ടി
കുവൈറ്റ് സിറ്റി : സാരഥി ഹെൽത്ത് ക്ലബിൻ്റെ നേതൃത്വത്തിൽ സ്നേഹസ്പർശം 2023 സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ സാരഥി ഹെൽത്ത് ക്ലബ് അംഗങ്ങൾ കുടുംബത്തോടൊപ്പം പങ്കെടുത്തു.ആതുര സേവനരംഗത്ത് ഇരുപത് വർഷത്തിലധികം പ്രവർത്തിച്ച ഹെൽത്ത് ക്ലബ് അംഗങ്ങളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി.
സാരഥി ഹെൽത്ത് ക്ലബ് ചീഫ് കോർഡിനേറ്റർ ശ്രീമതി.പ്യാരി ഓമനക്കുട്ടന്റെ അധ്യക്ഷതയിൽ നടന്ന പരിപാടികൾ സാരഥി വൈസ് പ്രസിഡന്റ് ശ്രീ.സതീഷ് പ്രഭാകരൻ ഔദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ.ബിജു സി.വി., അഡ്വൈസറി ബോർഡ് അംഗം ശ്രീ.ശശിധരപണിക്കർ, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി. പ്രീത സതീഷ്, ട്രസ്റ്റ് ചെയർമാൻ ശ്രീ.ജയകുമാർ എൻ.എസ്, സെക്രെട്ടറി ജിതിൻദാസ്, ക്രൈസിസ് ചീഫ് കോർഡിനേറ്റർ ശ്രീ. സനൽ കുമാർ സത്യൻ എന്നിവർ ഹെൽത്ത് ക്ലബ് അംഗങ്ങളുടെ വിവിധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ട് സംസാരിച്ചു.
അംഗങ്ങളുടെ കലാപരിപാടിക ൾ, ഗാനമേള എന്നിവയും അരങ്ങേറി. പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ.വിജേഷ് വേലായുധൻ സ്വാഗതം ആശംസിച്ച പരിപാടി ഷൈജു പള്ളിപ്പുറം, ശ്രീ. മനു. കെ. മോഹനൻ, ശ്രീമതിമാരായ ഉഷ അജി , റാണി വാസുദേവ്, സതീഷ്, വിനോദ് ചീപ്പാറയിൽ,എന്നിവർ കോർഡിനേറ്റ് ചെയ്തു.
Kerala
ഇന്നു യൂത്ത് കോൺഗ്രസ് മാർച്ച്, പ്രതിഷേധം കടുപ്പിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരേ നിയമസഭയിലും പുറത്തും സമരം ശക്തമാക്കാൻ യുഡിഎഫ്. ഇന്നു കൂടുന്ന യുഡിഎഫ് ഉന്നത തല യോഗത്തിൽ സമരത്തിനു ധാരണയാകും. എന്നാൽ ഹർത്താൽ പോലുള്ള സമരം ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
ബജറ്റിലെ നടുവൊടിക്കുന്ന പ്രഖ്യാപനങ്ങൾക്കെതിരായ പ്രതിഷേധം കനക്കുന്നതിനിടെ നിയമസഭയിൽ ഇന്ന് ബജറ്റ് ചർച്ച തുടങ്ങും. ചോദ്യോത്തരവേള മുതൽ പ്രതിഷേധത്തിനാണ് തീരുമാനം. ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ് ഇന്ന് നിയമസഭയിലേക്ക് മാർച്ചും നടത്തും.
തുടർ സമരപരിപാടികൾ തീരുമാനിക്കാൻ രാവിലെ 11ന് നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവിൻറെ മുറിയിൽ യുഡിഎഫ് യോഗം ചേരും. ജനരോഷം കണക്കിലെടുത്ത് പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കാനാണ് സർക്കാർ നീക്കം. ബുധനാഴ്ച ബജറ്റ് ചർച്ചയുടെ മറുപടിയിലാകും ധനമന്ത്രിയുടെ പ്രഖ്യാപനം. ബജറ്റിലൂടെ സർക്കാർ കൈക്കൊണ്ട ജനദ്രോഹ നടപടിക്കെതിരെ ശക്തമായ തുടർസമരം നടത്തുമെന്ന് യുഡിഎഫ് കൺവീനർ എം. എം. ഹസൻ. തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് നേതൃ യോഗത്തിൽ സമര രീതി തീരുമാനിക്കുമെന്നും ഹസൻ അറിയിച്ചു. ജനങ്ങളെ ഇതുപോലെ കൊള്ളയടിക്കുന്ന ബജറ്റ് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ജനരോഷത്തിൽ എൽഡിഎഫ് സർക്കാർ മണ്ണാങ്കട്ട പോലെ അലിഞ്ഞ് ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
Featured
ഫെബ്രുവരി 7ന് കോണ്‍ഗ്രസ്
കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും

കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്.ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ടി.യു.രാധാകൃഷ്ണന് പറഞ്ഞു.
Featured
ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും

സുഡാൻ: ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാർപാപ്പയുടെ പ്രതികരണം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശന വിവരം അറിയിച്ചത്.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 weeks ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured2 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured3 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi3 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login