Connect with us
48 birthday
top banner (1)

Kuwait

സാരഥി കുവൈറ്റ്‌ ആരോഗ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ്‌ സിറ്റി : ആധുനിക സമൂഹത്തെ ബാധിച്ചിരിക്കുന്ന ക്യാൻസർ എന്ന മഹാവ്യാധിയെ സംബന്ധിച്ച അറിവുകൾ പങ്കുവയ്ക്കുന്നതിനും ചർച്ച ചെയ്യുന്നതിനും സാരഥി കുവൈറ്റ്‌ കഴിഞ്ഞ ദിവസം അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ വച്ച് ആരോഗ്യ സുരക്ഷ – ഒരു ഓർമ്മപ്പെടുത്തൽ പരിപാടിയുടെ രണ്ടാം ഭാഗം നടത്തി. കുവൈറ്റ് ക്യാൻസർ കൺട്രോൾ സെൻറർ പൾമനോളജി വിഭാഗം ഡോക്ടർ യാസർ പെരിങ്ങാട്ട് തൊടിയിൽ ആണ് സെമിനാർ അവതരിപ്പിച്ചത്. 250 ലധികം പേര് പങ്കെടുത്ത പരിപാടിയിൽ ക്യാൻസറിനെ സംബന്ധിച്ച് അത്യന്താധുനിക ചികിത്സാരീതികളും, അറിവുകളും, അസുഖം മുൻകൂട്ടി കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകതയും, മനുഷ്യ ജീവിതത്തിൽ ക്യാൻസർ സ്ക്രീനിങ്ങിന്റെ ആവശ്യകതയും ഡോക്ടർ യാസർ എടുത്തു പറഞ്ഞു. ഒട്ടേറെ പേർ ചോദ്യോത്തര വേളയിലെ ചർച്ചകളിൽ പങ്കെടുത്തു.

തുടർന്ന് അൽ സബാഹ് ഹോസ്പിറ്റൽ ഐ. സി. യു. നഴ്സിംഗ് ഇൻ ചാർജ്ജും ബേസിക് ലൈവ് സേവ് ബി. എൽ .എസ് ( ബേസിക് ലൈഫ് സേവ്) – എ.സി.എൽ. എസ്. ( അഡ്വാൻസ്ഡ് കാർഡിയാക് ലൈഫ് സേവ് ) ട്രെയിനറുമായ ശ്രീ വിജേഷ് വേലായുധൻ വളരെ പ്രാധാന്യത്തോടെ അവബോധ ക്ലാസ്സ് നടത്തി . മനുഷ്യ ജീവിതത്തിൽ സംഭവിക്കാറുള്ള വിവിധതരം അടിയന്തര സാഹചര്യങ്ങൾ വിശദീകരിക്കുകയും അത്തരം സാഹചര്യങ്ങളിൽ സാധാരണ ജനങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന അടിയന്തിര ചികിത്സാരീതികളും അവതരിപ്പിക്കുകയും അംഗങ്ങളെ പരിശീലിപ്പിക്കുകയും ചെയ്തു.

Advertisement
inner ad

യൂണിറ്റ് കൺവീനർ ശ്രീ സനീഷ് ശിവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സാരഥി വൈസ് പ്രസിഡൻറ് ശ്രീ ബിജു ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. റിഗ്ഗയ് യൂണിറ്റ് വനിതാ വേദി സംഘടിപ്പിച്ച പരിപാടിയ്ക്ക് ഹിമ ഷിബു നേതൃത്വം നൽകുകയും വനിതാവേദി ഭാരവാഹികൾ ഏകോപനം ചെയ്യുകയും ചെയ്തു. സാരഥി ട്രസ്റ്റ്‌ അംഗത്വം സെക്രട്ടറി മുരുകദാസ് വിതരണം ചെയ്യുകയും സാരഥി കുവൈറ്റിന്റെ പ്രൊഫൈൽ സാരഥിയം ജനറൽ കൺവീനർ സുരേഷ് ബാബു പ്രകാശനം ചെയ്യുകയും ചെയ്തു. സാരഥി സെക്രട്ടറി റിനു ഗോപി, ജോ ട്രഷറർ അരുൺ സത്യൻ, ട്രസ്റ്റ് വൈസ് ചെയർമാൻ വിനോദ് ചീപ്പാറയിൽ, വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത്, തുടങ്ങിയവർ കൂടാതെ വിവിധ സാരഥി യൂണിറ്റുകളിൽ നിന്നും ഭാരവാഹികളും പങ്കെടുത്തു. ഷീന സുനിൽ, പ്രശാന്തി, ബീന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കുവൈറ്റ് അഗ്നിശമനസേനാ പരിശീലനം നേടി മെഡക്സ് മെഡിക്കൽ കെയർ ടീം!

Published

on


കുവൈറ്റ് സിറ്റി : കുവൈറ്റ് അഗ്നി ശമനസേനാ വിഭാഗത്തിന്റെ പ്രെത്യേക പരിശീലനമാർജ്ജിച്ച് ടീം മെഡക്സ് മെഡിക്കൽ കെയർ.
കുവൈറ്റ് ആരോഗ്യ മേഖലയിൽ അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന മെഡക്സ് മെഡിക്കൽ കെയർന്റെ ഫഹാഹീൽ ഔട്‍ലെറ്റിൽ ആണ് അഗ്നിമനസേനാ വിഭാഗം ക്യാപ്റ്റൻ അഹമ്മദ് മൻസൂർ ബൗഷാഹ്രി, ക്യാപ്റ്റൻ മുഹമ്മദ് വാഹിദ് അസിരി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. അടിയന്തിര സാഹചര്യത്തിൽ ഭയ വിഹ്വലരാവാതെ സമചിത്തതയോടെ നേരിടുന്നതിനുള്ള പരിശീലനമാണ് വിവിധ മാനേജർ, മാനേജ്‌മന്റ് പ്രതിനിധികൾ, ഡോക്ടർമാർ, നഴ്സ്‌മാർ, പറ മെഡിക്കൽ സ്റ്റാഫ്‌, മറ്റു ജീവനക്കാർ എന്നിവർക്ക് ലഭിച്ചത്.

അത്യധികം ഉയർന്ന താപ നിലയുള്ള ഈ സമയത്ത് ഇത്തരം പരിശീലനങ്ങളും ബോധവൽക്കരണങ്ങളും ജീവനക്കാർക്ക് നൽകേണ്ടത് അനിവാര്യമാണെന്നും, സ്വന്തം സുരക്ഷയോ ടൊപ്പം മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രാപ്പ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈറ്റ് അഗ്നിമനസേനാ വിഭാഗത്തിന്റെ സഹകരണത്തോടെ ഈ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചെതെന്നും മാനേജ്‌മന്റ് അറിയിച്ചു.

Advertisement
inner ad
Continue Reading

Kuwait

വോയ്സ് കുവൈത്ത് അനുശോചന യോഗം സംഘടിപ്പിച്ചു!

Published

on

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മംഗഫ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരെ അനുസ്മരിച്ചു കൊണ്ട് അനുശോചന യോഗം സംഘടിപ്പിച്ചു. ചെയർമാൻ പി.ജി.ബിനുവിന്റെ നേതൃത്വത്തിൽ മൗന പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ചു. ഓർഗനൈസിംങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.

Advertisement
inner ad

രക്ഷാധികാരി ഷനിൽ വെങ്ങളത്ത്,കേന്ദ്ര കമ്മിറ്റി അംഗം ദിലീപ് തുളസി, ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ.ജി.മോഹൻ, ഫഹാഹീൽ യൂനിറ്റ് ട്രഷറർ പി.എം.രാധാകൃഷ്ണൻ, വനിതാവേദി പ്രസിഡന്റ് സരിത രാജൻ, വനിതാവേദി ട്രഷറർ അനീജ രാജേഷ്, വനിതാവേദി സെക്രട്ടറി അജിത.എം.ആർ എന്നിവർ അനുശോചന മർപ്പിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി സുജീഷ്പി ചന്ദ്രൻ സ്വാഗതവും കേന്ദ്ര ട്രഷറർ ബിപിൻ.കെ.ബാബു നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading

Kuwait

വിദേശ തൊഴിൽ തട്ടിപ്പ് : രണ്ടു മാസത്തിനകം നടപടി വേണമെന്ന്ഹൈക്കോടതി!

Published

on


കുവൈറ്റ് സിറ്റി : വിദേശ തൊഴിൽ തട്ടിപ്പ് കേസുകളിൽ ശക്തമായ നടപടി വേണമെന്ന പ്രവാസി ലീഗൽ സെല്ലിന്റെ നിവേദനത്തിൽ സംസ്ഥാന സർക്കാർ രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് കേരളം ഹൈക്കോടതി ഉത്തരവിട്ടു. വിദേശ പഠനത്തിനായി വിദ്യാർത്ഥികളെ അയക്കുന്നതിന്റെയും വിദേശ കുടിയേറ്റങ്ങളുടെയും മറവിൽ വ്യാപകമായ തട്ടിപ്പുകൾ അരങ്ങേറുകയാണ്. ഈ പശ്ചാത്തലത്തിൽ പ്രവാസി ലീഗൽ സെൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിരുന്നത്. നിവേദനത്തിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് ജസ്റ്റിസ് ടി ആർ രവിയുടെ ഉത്തരവ്. ഹൈക്കോടതിയുടെ ഉത്തരവാവ് പ്രവാസി സമൂഹത്തിനു ആശ്വാസകരമാണെന്നു പ്രവാസി ലീഗൽ സെൽ കുവൈറ്റ് ഭാരവാഹികളായ ബിജു സ്റ്റീഫൻ, ഷൈജിത്, ചാൾസ് ജോർജ് എന്നിവർ അറിയിച്ചു.

Continue Reading

Featured