Connect with us
48 birthday
top banner (1)

Kuwait

ബഹുമുഖ പരിപാടികളോടെ സുവർണ്ണ ജൂബിലിക്ക് തുടക്കം കുറിച്ച് ‘സാരഥീയം 2023’!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : സാരഥി കുവൈത്തിന്റെ വാർഷികാഘോഷമായ സാരഥീയം 2023 കുവൈത്ത് ഖൈത്താൻ കാർമൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ സാരഥി കുവൈത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയും ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം നടത്തുകയും ചെയ്തു.


ദൈവദശക ആലാപനത്തോടെ തുടങ്ങിയ സാരഥീയത്തിന് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഹരിത് കേതൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. കുവൈറ്റ് സമൂഹത്തിൽ സാരഥിയുടെ നേട്ടങ്ങളെ പ്രശംസിച്ച അദ്ദേഹം തുടർന്നും സാരഥിയ്ക്കു നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടെ എന്ന് ആശംസിച്ചു. പ്രസിഡന്റ് കെ ആർ അജി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കൺവീനർ സുരേഷ് ബാബു സ്വാഗതം ആശംസി ച്ചു. ബി ഇ സി സി.ഇ.ഒ. മാത്യൂസ് വർഗ്ഗീസ് സാരഥി കുവൈത്തിന്റെ സുപ്രധാന നാഴികക്കല്ലായ സിൽവർ ജൂബിലി ലോഗോ ജൂബിലി ചെയർമാൻ സുരേഷ് കെ യ്ക്ക് നൽകി പ്രകാശനം ചെയ്തു. സാരഥി കുവൈത്തിന്റെഇത് വരെയുള്ള പ്രവർത്തനങ്ങളും ഭാവിയിലേക്കുള്ള കാഴ്ചപ്പാടും ഉൾക്കൊള്ളുന്ന ഒരു വീഡിയോ അവതരണവും നടന്നു. എംബസി സെക്കന്റ് സെക്രട്ടറി ശ്രി ഹരിത് കേതൻ സാരഥീയം 2023 സുവനീർ അജി കുട്ടപ്പന് നൽകി പ്രകാശനം ചെയ്തു.

Advertisement
inner ad

ചടങ്ങിൽ ജനറൽ സെക്രട്ടറി ജയൻ സദാശിവൻ,ഈവന്റ് സ്പോൺസർ ക്രൗൺ ഇലക്‌ട്രിക് ബോട്ട്‌സ് ആൻഡ് ഷിപ്പ്‌സ് എം ഡി പ്രശാന്ത് ശിവദാസൻ എന്നിവർ സാരഥിയുടെ വളർച്ചക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികൾക്ക് അനുമോദനം അറിയിച്ചു . ട്രസ്റ്റ് ചെയർമാൻ ജയകുമാർ എൻ.എസ്, പേട്രൺ സുരേഷ് കൊച്ചത്ത്, ബില്ലവ സംഘ പ്രസിഡന്റ് സുഷമ മനോജ്, വനിതാ വേദി ചെയർ പേഴ്സൺ പ്രീതി പ്രശാന്ത്, ഗുരുകുലം പ്രസിഡന്റ് അഗ്നിവേശ് ഷാജൻ എന്നിവർ ആശംസകൾ അറിയിച്ചു.
2022-23 കാലയളവിൽ പത്തു പന്ത്രണ്ട് ക്ലാസുകളിൽ ഉയർന്ന വിജയം കൈവരിച്ച സാരഥി അംഗങ്ങളുടെ കുട്ടികൾക്ക് മെമന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. സാരഥീയം 2023 ന്റെ വിജയത്തിനായി വിലമതിക്കാനാകാത്ത പിന്തുണയും പ്രതിബദ്ധതയും അറിയിച്ച സ്‌പോൺസർമാർക്കും മെമെന്റോകൾ നൽകപ്പെട്ടു

മനസ്സുകളെ ശാക്തീകരിക്കുന്നതിനും സമൂഹത്തിനുള്ളിൽ അർത്ഥവത്തായ മാറ്റം വളർത്തുന്നതിനുമായി സാരഥി വനിതാവേദി അവതരിപ്പിച്ച ‘എസ് എ എം ഇ’ (സാരഥി അലയൻസ് ഫോർ മൈൻഡ് എംപവർമെന്റ്) ലോഗോയുടെ അനാച്ഛാദനം ടിന്റു വിനീഷ് വനിതാവേദി യുടെ സാന്നിധ്യത്തിൽ നടത്തി. അടുത്ത ഒരു വർഷത്തെ ശ്രദ്ധേയമായ സംഭവങ്ങളും നാഴികക്കല്ലുകളും ഉൾപ്പെടുത്തിയ 2024 ലെ സാരഥി കലണ്ടർ ആദ്യ പ്രതി സുരേഷ് കൊച്ചത്ത്, മുതിർന്ന അംഗം സി എസ് ബാബുവിന് നൽകി പ്രകാശനം ചെയ്തു. ഗോ ഗ്രീൻ പദ്ധതിയെ പിന്തുണയ്ക്കുന്ന സാരഥി അതിന്റെ ഡിജിറ്റൽ യുഗത്തിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായി നവീകരിച്ച മൊബൈൽ ആപ്പ്, പ്രസ്തുത വേദിയിൽ വെച്ച് ജോയിന്റ് സെക്രട്ടറി ഷനൂബ് ശേഖറും ടിന്റു വിനീഷും ചേർന്നു പ്രസിഡന്റ് അജി കെ ആറിന്റെ സാന്നിധ്യത്തിൽ സോഫ്റ്റ് ലോഞ്ച് ചെയ്തു. പൂർത്തീകരിച്ച വീടുകളുടെ പ്രതീകാത്മകമായ താക്കോൽ കൈമാറ്റവും ഹൗസിംഗ് ചീഫ് കോർഡിനേറ്റർ മുരുകദാസിന്റെ നേതൃത്വത്തിൽ നടന്നു.
സ്വപ്ന വീട് പദ്ധതിയുടെ ഭാഗമായ പുതിയ രണ്ടു വീടുകളുടെ കൂടി പ്രഖ്യാപനം പ്രസിഡന്റ് അജി കെ ർ നടത്തുകയും ശിവഗിരി ആത്മീയ യാത്രയുടെ തുടക്കം കുറിക്കുന്ന തീർത്ഥാടനം 2023 ന്റെ പതാക സതീഷ് പ്രഭാകരന് കൈമാറുകയും ചെയ്തു. ട്രഷറർ ദിനു കമൽ, സാരഥീയം 2023 ന്റെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും ഹൃദയംഗമമായ നന്ദി അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

എലത്തൂർ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് എലത്തൂർ അസോസിയേഷന്റെ ഈ വർഷത്തെ ഇഫ്താർ സംഗമം മാർച്ച് 14 വെള്ളിയാഴ്ച്ച അബ്ബാസിയ ഹെവൻസ് റെസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. അലീം അസീസിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച ഇഫ്താർ സംഗമം കെ. ഇ എ പ്രസിഡൻറ് റഫീഖ് എൻ അധ്യക്ഷ പ്രസംഗവും ജന: സെക്രട്ടറി ആലിക്കുഞ്ഞി കെ എം സ്വാഗത പ്രസംഗവും നടത്തി. അസോസിയേഷന്റെ മേഖലയിലെ പ്രവർത്തനങ്ങളെ കുറിച്ചു ചെയർമാൻ എം യാക്കൂബും മുഖ്യ രക്ഷാധികാരി എം കെ നാസറും വിശദീകരിച്ചു. പ്രമുഖ പ്രഭാഷകൻ നിയാസ് ഇസ്‌ലാഹി റമദാൻ പ്രഭാഷണം നടത്തി. രക്ഷാധികാരി ഇ കെ റസാഖ് ഹാജി ഇഫ്ത്താർ കമ്മിറ്റി കൺവീനർ സിദ്ധിഖ് പി, ട്രെഷറർ ആരിഫ് എൻ ആർ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. അബ്ദുൽ അസീസ് എം പരിപാടി നിയന്ത്രിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങളായ ഫൈസൽ എൻ, ഇബ്രാഹിം ടി ടി, റദീസ് എം, ഹബീബ് ഇ, ഹാരിസ് ഇ കെ, സിദ്ധീഖ് എൻ, ആഷിഖ് എൻ ആർ, മുഹമ്മദ് അസ്‌ലം കെ, സെക്കീർ ഇ, സിദ്ധിഖ് എം, അബ്ദുൽ ഖാദർ എൻ, അർഷദ് എൻ, റിഹാബ് എൻ, സുനീർ കോയ, യാക്കൂബ് പി, ഹാഫിസ് എം, ഉനൈസ് എൻ, ഷിഹാബ് വി കെ, ദിയൂഫ് പി, മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് ഷെറീദ്, ഷിഹാബ് ടി എം എന്നിവർ ഇഫ്ത്താറിന് നേതൃത്വം നൽകി. റഹീസ് എം, ഷിഹാബ് കെ ടി, ഗദ്ധാഫി എം കെ, റഹീം, അഷ്കർ എ കെ, നജീബ് ആർ ടി, റിയാസ് ആർ ടി, റസാക്ക് സി, ഹനീഫ ഇ സി എന്നിവരെ കൂടാതെ അസോസിയേഷന്റെ മറ്റ് മെമ്പർമാരും കുടുംബാംഗങ്ങളും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. മെമ്പർമാരുടെ കുടുംബാംഗങ്ങൾ തയ്യാറാക്കിയ കോഴിക്കോടൻ പലഹാരങ്ങളും അമ്പതു വർഷത്തിൽ ഏറെയായി റമദാനിൽ എലത്തൂർ ജുമുഅത്ത് പള്ളിയിൽ വിതരണം ചെയ്തു കൊണ്ടിരക്കുന്ന കോഴി കഞ്ഞിയും ഈ വർഷത്തെ ഇഫ്ത്താറിന്റെ പ്രത്യേകത ആയിരുന്നു. ട്രെഷറർ ആരിഫ് എൻ ആർ നന്ദി പറഞ്ഞു.

Advertisement
inner ad
Continue Reading

Kuwait

ചിത്രരചനാ മത്സരവുമായി ഒഐസിസി കുവൈറ്റ് എറണാകുളംജില്ലാ കമ്മിറ്റി !

Published

on

കുവൈറ്റ് സിറ്റി : ഓ ഐസിസി കുവൈറ്റ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചിത്ര രചന മത്സരം ‘നിറക്കൂട്ട് -2025, ഏപ്രിൽ 4 നു വെള്ളിയാഴ്ച അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടക്കും. ഉച്ചക്ക് മൂന്നു മാണി മുതൽ ആറു മണിവരെ എ, ബി, സി എന്നിങ്ങനെ മൂന്ന് ഗ്രുപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ അരങ്ങേറുക. രണ്ടാം ക്‌ളാസ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഗ്രുപ്പ് എ യിൽ ക്രയോൺസ് അല്ലെങ്കിൽ കളർ പെന്സിലുകൾ ഉപയോഗിച്ചും, അഞ്ചാം ക്‌ളാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഗ്രുപ്പ് ബി യിൽ ഓയിൽ ഫേസ്റ്റ് അല്ലെങ്കിൽ കളർ പെന്സിലുകൾ ഉപയോഗിച്ചും, ക്‌ളാസ് എട്ടു മുതൽ പന്ത്രണ്ട് ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഗ്രുപ്പ് സി യിൽ വാട്ടർ കളർ ഉപയോഗിച്ചും രണ്ടു മണിക്കൂർ സമയക്രമത്തിൽ ചിത്രങ്ങൾ വരക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9756 8111, 9964 8505, 5550 9856, 6633 2248 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .

എറണാകുളം ജില്ലയിൽനിന്നുള്ള ഒഐസിസി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം ചിത്രരചന മത്സരത്തിന്റെ ഫ്ളയർ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടന്ന ചടങ്ങിൽ ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര പുറത്തിറക്കി. പ്രത്യകം നൽകിയിട്ടുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.

https://forms.gle/bziS59bueWxA2QL48

Advertisement
inner ad
Continue Reading

Kuwait

കാലാനുസൃത മായ മൂന്നു സുപ്രധാന നിയമ ഭേദഗതി കളുമായി കുവൈറ്റ്

Published

on

കുവൈറ്റ് സിറ്റി : കുവൈത്ത് ചരിത്രത്തിലെ സുപ്രധാനമായ മൂന്ന് നിയമ ഭേദഗതികൾ പ്രാബല്യത്തിൽ വന്നു. ദിയാധനം, വിവാഹപ്രായപരിധി, ദുരഭിമാനക്കൊല എന്നിവ സംബന്ധിച്ച് 3 സുപ്രധാന നിയമഭേദ​ഗതികൾ പ്രാബല്യത്തിൽ വരുത്തുന്നതായി നീതിന്യായ മന്ത്രി നാസ്സർ അൽ സുമേതിനെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങൾ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ദിയാധനംസംബന്ധിച്ച് 1980 ലെ 67 മത് നമ്പർ അമീരി ഉത്തരവിലെ ആർട്ടിക്കിൾ 251 ആണ് 2025 ലെ 8 മത് ഉത്തരവ് വഴി ഭേദഗതി ചെയ്തിട്ടുള്ളത്. നാലു പതിറ്റാണ്ടിലേറെ കാലമായി മാറ്റമില്ലാതെ തുടർന്ന തുകയിലാണ് മാറ്റം വന്നിരിക്കുന്നത്. വ്യക്തികളുടെ വരുമാനത്തിലും വിനിമയ ശേഷിയിലുമുണ്ടായ വർദ്ധനവിനെ തുടർന്ന് സാമ്പത്തിക നിലയിലുണ്ടായ ഉയർച്ചയെ കണക്കിലെടുത്താണ് ഈ മാറ്റം. നിലവിലുണ്ടായിരുന്ന പതിനായിരം കുവൈത്തി ദിനാർ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയെ പ്രതിഫലിപ്പിക്കുന്നതല്ല എന്ന് കണ്ടെത്തിയിരുന്നു. ഭേദഗതി പ്രകാരം ദിയാ ധനം ഇരുപതിനായിരം ദിനാർ ആയി ഉയർത്തിയതാണ് ഇതിൽ ഒന്നാമത്തേത്. കൊലപാതക കേസുകളിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ടവർ,കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്ന ദിയാ ധനം (ചോരപ്പണം) നൽകിയാൽ വധ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടും. ഈ സംഖ്യയാണ് ഇരുപതിനായിരം ദിനാർ ആയി ഉയർത്തിയിരിക്കുന്നത്.

കുവൈത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വിവാഹം റെജിസ്റ്റർ ചെയ്യുന്നതിന് ചുരുങ്ങിയ പ്രായപരിധി ഉണ്ടായിരുന്നില്ല.എന്നാൽ പുതിയ നിയമ ഭേദഗതി പ്രകാരം വിവാഹം റെജിസ്റ്റർ ചെയ്യുന്നതിന് ഇനി മുതൽ വരനും വധുവിനും 18 വയസ് പൂർത്തിയാകണം. ദുരഭിമാനക്കൊലക്ക് സാധാരണ കൊലപാതകത്തിന് നൽകുന്ന അതെ ശിക്ഷ ഏർപ്പെടുത്തിയതാണ് മറ്റൊരു സുപ്രധാന നിയമ ഭേദഗതി. മാതാവ്, സഹോദരി, മകൾ എന്നിവരിൽ ആരെങ്കിലും വ്യഭിചാരം നടത്തിയതായി കണ്ടെത്തിയാൽ അതിന്റെ പേരിൽ അവരെ കൊലപ്പെടുത്തുന്ന പ്രതിക്ക് കൊലപാതക കേസിൽ നൽകുന്ന ശിക്ഷയിൽ ഇളവ് നൽകുന്ന സമ്പ്രദായമാണ് ഇതോടെ റദാക്കിയത്. കഴിഞ്ഞ മാസമാണ് ഈ മൂന്ന് നിയമങ്ങളിലും ഭേദഗതി വരുത്തി കൊണ്ട് നീതി ന്യായ മന്ത്രി വിജ്ഞാപനം പുറപ്പെടുവിച്ചത്. മന്ത്രി സഭയുടെ അംഗീകാരം കൂടി ലഭിച്ചതോടെയാണ് ഇവ കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നത്.

Advertisement
inner ad
Continue Reading

Featured