Connect with us
48 birthday
top banner (1)

Kuwait

മികച്ച സാമൂഹ്യ സേവന സംഘടനക്കുള്ള ഗർഷോം അവാർഡിന് സൗന്ത്വനം കുവൈറ്റ് അർഹമായി !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : മികച്ച സാമൂഹ്യ സേവന സംഘടനക്കുള്ള ഗർഷോം അവാർഡിന് സൗന്ത്വനം കുവൈറ്റ് അർഹമായി. ബഹ്‌റിൻ മനാമയിലെ ക്രൗൺ പ്ലാസാ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ, പ്രവാസ ലോകത്തെ പ്രശസ്തമായ ഗർഷോം അവാർഡ്‌, മികച്ച സാമൂഹ്യ സേവന സംഘടനാ വിഭാഗത്തിൽ, ‘സാന്ത്വനം കുവൈറ്റ്’‌ ഏറ്റുവാങ്ങി. സാന്ത്വനത്തെ സംബന്ധിച്ച്‌, കഴിഞ്ഞ 23 വർഷമായി തുടരുന്ന സമർപ്പിത സേവനദൗത്യത്തിനുള്ള അർഹിക്കുന്ന അംഗീകാരമായി മാറി ഈ അവാർഡ്‌.

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗർഷോം ഫൗണ്ടേഷന്റെ 18 മത്‌ ഗർഷോം അവാർഡുകളാണു പ്രവാസ ലോകത്തെ ശ്രദ്ധേയരായ വ്യക്തികൾക്കും സംഘടനകൾക്കും നൽകിയത്‌‌. ‘ഗർഷോം’ എന്ന ഹീബ്രു വാക്കിന്റെ അർത്ഥം പ്രവാസി എന്നാണു. ജീവിതത്തിന്റെ വിഭിന്നമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസി കേരളീയരെ അംഗീകരിക്കാനും ആദരിക്കാനുമായാണു ഗർഷോം അവാർഡ്‌ ഏർപ്പെടുത്തിയിരിക്കുന്നത്‌.

Advertisement
inner ad

നിസ്വരായ സഹജീവികൾക്ക്‌, അനുകമ്പയുടെ സാന്ത്വന സ്പർശം പകരുവാൻ, 2001 ൽ സാന്ത്വനം കുവൈറ്റിനു തുടക്കമിട്ട്‌ മുൻപേ നടന്നവർക്കും, സംഘടനയുടെ നട്ടെല്ലായ അൻപതോളം വരുന്ന സാന്ത്വനം വോളന്റിയേഴ്സിനും, തങ്ങളുടെ അദ്ധ്വാനത്തിന്റെ പങ്കുകൊണ്ട്‌ സാന്ത്വനത്തെ എല്ലായ്പ്പോഴും ചലനാത്മകമാക്കി നിലനിർത്തുന്ന 1800 ഓളം വരുന്ന സാന്ത്വനം അംഗങ്ങൾക്കും അവകാശപ്പെട്ടതാണു ഈ അവാർഡെന്ന് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട്‌ സാന്ത്വനം ഭാരവാഹികൾ പറഞ്ഞു. സാന്ത്വനത്തിനു വേണ്ടി പ്രസിഡന്റ്‌ ജ്യോതിദാസ്‌, സെക്രട്ടറി ജിതിൻ, റിഷി ജേക്കബ്ബ്‌, രമേശ്‌, സന്തോഷ്‌ കുമാർ എന്നിവർ ചേർന്നാണു അവാർഡ്‌ സ്വീകരിച്ചത്‌.

പ്രതിമാസം പത്തു ലക്ഷത്തിലേറെ രൂപയുടെ ചികിത്സാ ധനസഹായങ്ങളാണു കുവൈറ്റ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാന്ത്വനം കുവൈറ്റ്‌ നൽകി വരുന്നത്‌. കഴിഞ്ഞ 23 വർഷമായി ഇത്‌ മുടങ്ങാതെ തുടരുന്നു. ചികിത്സാ ധനസഹായത്തിനു പുറമേ നിർദ്ധന വിദ്ധ്യാർത്ഥികൾക്ക്‌‌ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും, ഒപ്പം, പാലിയേറ്റീവ്‌, മറ്റ്‌ ആതുരസേവന സ്ഥാപനങ്ങൾക്കും സ്ഥിരമായി സാമ്പത്തിക സഹായം ചെയ്തുപോരുന്നു. കാസർഗ്ഗോഡ്‌ ജില്ലയിലെ കരിന്തളത്ത്‌ എൻഡോസൾഫാൻ ഇരകൾക്കും മറ്റുമായി, 40 ലക്ഷം രൂപ മുടക്കി സാന്ത്വനം നിർമ്മിക്കുന്ന ഫിസിയോതെറാപ്പി സെന്ററിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്.
കഴിഞ്ഞ നാളുകളിൽ, സാന്ത്വനത്തിന്റെ സഹായങ്ങൾ സ്വീകരിച്ചിട്ടുള്ളവരുടെ പ്രാർത്ഥനകളും അവരുടെ അശ്രുവണിഞ്ഞ പുഞ്ചിരികളുമാണു, ഇത്തരം അംഗീകാരങ്ങൾക്ക്‌ ഈ സംഘത്തെ പ്രാപ്തരാക്കുന്നതെന്ന, വലിയ ബോധ്യമാണു എപ്പോഴും തങ്ങളെ നയിക്കുന്നതെന്ന് ചടങ്ങിൽ പങ്കെടുത്തവരുടെ അഭിനന്ദനങ്ങൾക്ക്‌ നന്ദി പറഞ്ഞുകൊണ്ട്‌ സാന്ത്വനം കുവൈറ്റ്‌ പ്രതിനിധികൾ അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കുവൈറ്റ് ദുരന്തം: ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് സ്ഥിരീകരിച്ച് കുവൈറ്റ് അഗ്‌നിരക്ഷാ സേന

Published

on


കുവൈറ്റ്: കുവൈറ്റ് മംഗഫ് ലേബര്‍ ക്യാമ്പിലെ തീപിടിത്തം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണെന്നു സ്ഥിരീകരിച്ച് കുവൈറ്റ്്. ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ സൂക്ഷിച്ച പാചകവാതക സിലണ്ടര്‍ ചോര്‍ന്നാണു തീപിടിത്തമുണ്ടായതെന്നു നേരത്തേ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണു ദുരന്ത കാരണമെന്നു കുവൈറ്റ്് അഗ്‌നിരക്ഷാ സേന വ്യക്തമാക്കി.

ദുരന്തസ്ഥലത്തു വിശദമായ പരിശോധനകള്‍ നടത്തിയ ശേഷമാണ് അപകടകാരണം കണ്ടെത്തിയതെന്നു കുവൈത്ത് അഗ്‌നിശമന സേന പ്രസ്താവനയില്‍ അറിയിച്ചു. ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയുള്‍പ്പെടെ പരിശോധിച്ചാണ് അന്തിമ നിഗമനത്തിലെത്തിയത്. ഫ്‌ലാറ്റിനുള്ളില്‍ മുറികള്‍ തിരിക്കാനായി ഉപയോഗിച്ചിരുന്ന സാമഗ്രികള്‍ അതിവേഗം തീ പടരാന്‍ ഇടയാക്കിയതായി ഫയര്‍ഫോഴ്‌സ് കേണല്‍ സയീദ് അല്‍ മൗസാവി പറഞ്ഞു. മുറികള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കത്തിയതു വലിയ തോതില്‍ പുകയുണ്ടാക്കി. ഈ പുക അതിവേഗം മുകള്‍നിലയിലേക്കു പടര്‍ന്നു. ആറുനില കെട്ടിടത്തില്‍ 24 ഫ്‌ലാറ്റുകളിലെ 72 മുറികളിലായി 196 പേരാണു താമസിച്ചിരുന്നത്. ഇതില്‍ 20 പേര്‍ നൈറ്റ് ഡ്യൂട്ടിയിലായതിനാല്‍ സംഭവസമയത്ത് 176 പേര്‍ ക്യാംപിലുണ്ടായിരുന്നു.

Advertisement
inner ad

കെട്ടിടത്തിന്റെ ടെറസിലേക്കുള്ള വാതില്‍ പൂട്ടിയിട്ടിരുന്നതിനാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് അവിടേക്കു കയറാനായില്ല. ഗോവണിപ്പടി വഴി ടെറസിലേത്താന്‍ ശ്രമിച്ചവര്‍ വാതില്‍ തുറക്കാന്‍ കഴിയാതെ കുഴഞ്ഞുവീണതായും ഫയര്‍ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. അപകടം ഉണ്ടായ സമയവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണു നിഗമനം. പുലര്‍ച്ചെ നാലരയോടെ തീ പടരുമ്പോള്‍ ക്യാംപിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. തീ പടര്‍ന്നതിനു പിന്നാലെ അതിവേഗം വ്യാപിച്ച പുകയാണു മരണസംഖ്യ വര്‍ധിപ്പിച്ചത്. പൊള്ളലേറ്റു മരിച്ചതു 2 പേര്‍ മാത്രമാണ്; ബാക്കി 47 പേരും മരിച്ചതു പുക ശ്വസിച്ചാണെന്നു എന്‍ബിടിസി കമ്പനി പ്രതിനിധി പറഞ്ഞു.

Advertisement
inner ad
Continue Reading

Kuwait

കുവൈറ്റ് തീപിടുത്തം : മലയാളികളുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനങ്ങള്‍ കൊച്ചിയിലെത്തും

Published

on

കുവൈറ്റ്: കുവൈത്തില്‍ തീപിടിത്ത ദുരന്തത്തില്‍ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെത്തും. പത്തരയോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലാണ് മൃതദേഹങ്ങള്‍ എത്തുക. മരണപ്പെട്ടവരില്‍ 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനം പുലര്‍ച്ചെ ഒരു മണിയോടെ കുവൈത്തില്‍ നിന്നു പുറപ്പെട്ടു.

മരിച്ചവരില്‍ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിക്കുക. ഇതില്‍ കേരളത്തിലെ 23 പേരുടെയും തമിഴ്‌നാട്ടിലെ ഏഴു പേരുടെയും കര്‍ണാടകയിലെ ഒരാളുടെയും മൃതദേഹങ്ങളാണ് ഉള്ളത്.

Advertisement
inner ad

മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാനായി വിവിധ ജില്ലകളില്‍ നിന്നെത്തിയ ആംബുലന്‍സുകളും പൈലറ്റ് വാഹനങ്ങളും രാവിലെ കൊച്ചിയിലെത്തുന്ന വിമാനം മലയാളികളുടെ മൃതദേഹങ്ങള്‍ കൈമാറി ഡല്‍ഹിയിലേക്ക് പോകും. മൃതദേഹങ്ങള്‍ കൊച്ചിയിലെയും ഡല്‍ഹിയിലെയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ ഏറ്റുവാങ്ങും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങും വിമാനത്തിലുണ്ട്.

അപകടത്തില്‍ മരിച്ച 49 പേരില്‍ 46 പേരും ഇന്ത്യക്കാരാണ്. 23 ആണ് മരിച്ച മലയാളികളുടെ എണ്ണം. തമിഴ്നാട് 7 , ആന്ധ്രാപ്രദേശ് 3, യുപി 3 , ഒഡീഷ 2, ബീഹാര്‍ 1, പഞ്ചാബ് 1, കര്‍ണാടക 1, മഹാരാഷ്ട്ര 1, പശ്ചിമ ബംഗാള്‍ 1, ജാര്‍ഖണ്ഡ്

Advertisement
inner ad

കുവൈറ്റ് തീപിടുത്തം : മലയാളികളുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനങ്ങള്‍ കൊച്ചിയിലെത്തും
കുവൈറ്റ്: കുവൈത്തില്‍ തീപിടിത്ത ദുരന്തത്തില്‍ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെത്തും. പത്തരയോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലാണ് മൃതദേഹങ്ങള്‍ എത്തുക. മരണപ്പെട്ടവരില്‍ 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനം പുലര്‍ച്ചെ ഒരു മണിയോടെ കുവൈത്തില്‍ നിന്നു പുറപ്പെട്ടു.

മരിച്ചവരില്‍ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിക്കുക. ഇതില്‍ കേരളത്തിലെ 23 പേരുടെയും തമിഴ്‌നാട്ടിലെ ഏഴു പേരുടെയും കര്‍ണാടകയിലെ ഒരാളുടെയും മൃതദേഹങ്ങളാണ് ഉള്ളത്.

Advertisement
inner ad

മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാനായി വിവിധ ജില്ലകളില്‍ നിന്നെത്തിയ ആംബുലന്‍സുകളും പൈലറ്റ് വാഹനങ്ങളും രാവിലെ കൊച്ചിയിലെത്തുന്ന വിമാനം മലയാളികളുടെ മൃതദേഹങ്ങള്‍ കൈമാറി ഡല്‍ഹിയിലേക്ക് പോകും. മൃതദേഹങ്ങള്‍ കൊച്ചിയിലെയും ഡല്‍ഹിയിലെയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ ഏറ്റുവാങ്ങും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങും വിമാനത്തിലുണ്ട്.

അപകടത്തില്‍ മരിച്ച 49 പേരില്‍ 46 പേരും ഇന്ത്യക്കാരാണ്. 23 ആണ് മരിച്ച മലയാളികളുടെ എണ്ണം. തമിഴ്നാട് 7 , ആന്ധ്രാപ്രദേശ് 3, യുപി 3 , ഒഡീഷ 2, ബീഹാര്‍ 1, പഞ്ചാബ് 1, കര്‍ണാടക 1, മഹാരാഷ്ട്ര 1, പശ്ചിമ ബംഗാള്‍ 1, ജാര്‍ഖണ്ഡ് 1, ഹരിയാന 1 എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ മൃതദേഹങ്ങളുമാണ് വിമാനത്തിലുള്ളത്.

Advertisement
inner ad

1, ഹരിയാന 1 എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ മൃതദേഹങ്ങളുമാണ് വിമാനത്തിലുള്ളത്.

Advertisement
inner ad
Continue Reading

Kuwait

അഗ്നി ദുരന്തം : വിഷാദം ഘനീഭവിച്ച് കുവൈറ്റ്!

Published

on


കുവൈറ്റ് സിറ്റി : ഇന്നലെയുണ്ടായ അഗ്നി ദുരന്തത്തിൽ 45 ഇന്ത്യക്കാരും മൂന്ന് ഫിലിപ്പിനോ സ്വദേശികളും ഉൾപ്പെടെ ഇതുവരെയായി 49 പേർ മരണപ്പെട്ടതായാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. മരണപ്പെട്ട ഒരാൾ ഏതു രാജ്‌ജ്യക്കാരനാണെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മരണപ്പെട്ടവരിൽ 24 മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട് . 23 മൃത ദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. മരണപ്പെട്ടവരുടെ ബൗദ്ധിക ദേഹങ്ങൾ നാളെ വെള്ളിയാഴ്ച തന്നെ നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടന്നു വരുന്നത് . ഭൗതിക ദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനായി വിമാനം തയ്യാറാക്കാൻ ബഹുമാന്യ കുവൈറ്റ് അമീർ ഷേഖ് മിഷാൽ അഹമ്മദ് അൽ ജാബർ ഉത്തരവിട്ടിരുന്നു എങ്കിലും ഇന്ത്യൻ വ്യാമസേനയുടെ 130 ജെ വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കുവൈറ്റിൽ എത്തിയ ഇന്ത്യൻ വിദേശകരായ സഹമന്ത്രി ശ്രീ കീർത്തി വർധന സിങ്ങുമായി ബഹുമാന്യ കുവൈത് വിദേശകാര്യമന്ത്രി അഹമ്മദുള്ള യഹ്യയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

Advertisement
inner ad

ഭൗതിക ദേഹങ്ങൾ കൊണ്ടുപോകുന്നതിനായി ഇന്ത്യൻ വ്യോമ സേനയുടെ പ്രത്യേക എയർ ക്രാഫ്റ്റ് കുവൈറ്റിൽ എത്തിച്ചേർന്നു. 45 മൃതദേഹങ്ങളും ദാജീജിലെ ഫോറൻസിക് മോർച്ചറിയിൽ നിന്നും എയർ പോര്ട്ടിലേക്കും വിമാനത്തിലേക്കും മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. നടപടിക്രമങ്ങൾ തീരുന്നതോടെ വിമാനം കൊച്ചിയിലേക്ക് പുറപ്പെടുന്നത് നാളെ രാവിലെ അവിടെ എത്തിച്ചേരുന്നതുമാണ്. മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ളവ കൊച്ചിയിൽ നിന്നും വീണ്ടും കൊണ്ടുപോകുന്നതായിരിക്കും എന്നാണ് മനസ്സിലാക്കുന്നത് .

Advertisement
inner ad

കുവൈറ്റ്‌ എൻ.ബി.ടി.സി ക്യാമ്പിൽ ഉണ്ടായ ദുരന്തത്തിൽ ജീവഹാനി സംഭവിച്ച ജീവനക്കാരുടെ കുടുംബത്തോടൊപ്പം എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ ഉണ്ടാകുമെന്ന് എൻ.ബി.ടി.സി മാനേജ്മെന്റ് അറിയിച്ചു. മരണപെട്ടവരെ പരമാവധി നാളെ (വെള്ളിയാഴ്ച) തന്നെ അവരുടെ നാട്ടിലെത്തിക്കുന്നതിന് മുൻഗണന നൽകുന്നു. അതോടൊപ്പം, എല്ലാ നഷ്ടപരിഹാരങ്ങളും പരമാവധി അവരുടെ കുടുംബത്തിലേക്കെത്താൻ എൻ.ബി.ടി.സി പ്രതിജ്ഞബദ്ധമാണെന്നും മാനേജ്മെന്റ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ മുഴുവൻ ജീവനക്കാർക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പ്‌ വരുത്തിയതായും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തിരമായി എട്ടു ലക്ഷം രൂപ വീതം സഹായധനം നൽകുമെന്നും മാനേജ്മെന്റ് അറിയിച്ചു. സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും കുവൈറ്റ് ഭരണകൂടത്തിന്റെയും സഹായധനങ്ങളും, ശ്രീ എം എ യൂസഫലി, ശ്രീ രവി പിള്ള തുടങ്ങിയവരുടെ പ്രത്യക സഹായ വാഗ്ദാനങ്ങളും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

കോൺഗ്രസ് പാർട്ടിയുടെ പരിപാടികള്‍ റദ്ദാക്കി
മലയാളികള്‍ ഉള്‍പ്പെടെ അനേകം പേര്‍ മരണമടഞ്ഞ കുവൈറ്റ് തീപിടിത്തത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. ദുഃഖസൂചകമായി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലുള്ള നാളത്തെ (14.6.2024) എല്ലാ പരിപാടികളും റദ്ദാക്കി. നിരവധി മലയാളികള്‍ കൊല്ലപ്പെട്ട സംഭവം കേരളത്തെ ദുഃഖത്തിലാഴ്ത്തി യിരിക്കുകയാണ്. അനേകം കുടുംബങ്ങളും ബന്ധുമിത്രാദികളും വേദനയില്‍ കഴിയുന്നു. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി സഹായം എത്തിക്കണമെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.

അപ്രതീക്ഷിതമായുണ്ടായ അഗ്നിബാധയിൽ ജീവഹാനി സംഭവിച്ചവർക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നതായി മുഖ്യ ധാരാ സംഘടനകളായ ഒഐസിസി, കെഎംസിസി, കെ കെ എം എ സംഘടനകളും മറ്റ് ജില്ലാ – പ്രാദേശിക – സാമുദായിക സംഘടനകളും അനുശോചനം അറിയിച്ചു.

Advertisement
inner ad
Continue Reading

Featured