സന്തോഷ് ട്രോഫിക്ക് സ്റ്റേഡിയം സൗജന്യമായി നൽകും

തിരുവനന്തപുരം: കേരള ഫുട്ബോൾ അസോസിയേഷൻ ആതിഥ്യമരുളുന്ന ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വിശാല കൊച്ചി വികസന അതോറിറ്റിയുടെ ജവഹർലാൽ നെഹ്രു ഇന്റർനാഷണൽ ഇൻഡോർ സ്റ്റേഡിയം സൗജന്യമായി അനുവദിക്കുമെന്ന് തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു.
ഈമാസം 28ന്ആരംഭിക്കുന്ന സന്തോഷ് ട്രോഫി ദക്ഷിണമേഖല ഫുട്ബോൾ മത്സരത്തിനായി കേരള ഫുട്ബോൾ അസോസിയേഷൻ ആവശ്യപ്പെട്ടത് പ്രകാരമാണ് വാടക ഒഴിവാക്കി നൽകാനുള്ള ഉത്തരവിറക്കിയതെന്ന് മന്ത്രി പറഞ്ഞു. അസോസിയേഷന്റെ അഭ്യർത്ഥന പ്രകാരം 14ഇന സൗകര്യങ്ങൾ നൽകുന്നതിന് വിശാല കൊച്ചി വികസന അതോറിറ്റി നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related posts

Leave a Comment