Connect with us
,KIJU

Kerala

ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി അന്തരിച്ചു

Avatar

Published

on

ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി അന്തരിച്ചു. 47 വയസ്സായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീര്‍ഘനാളായി ഉദരസംബന്ധമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. ഇന്ന് (30-05-2023 ചൊവ്വ) രാവിലെയാണ് 10.10 നായിരുന്നു ദേഹവിയോഗം സംഭവിച്ചത്. അമ്മയോടൊപ്പം ബാല്യകാലം മുതൽ ആശ്രമത്തിൽ അന്തേവാസിയായിരുന്നു. വിദ്യാഭ്യാസത്തിനുശേഷം ആശ്രമപ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2002 ല്‍ സന്ന്യാസം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ദീര്‍ഘകാലം ഗുരുവിന്റെ ജന്മസ്ഥലമായ ശാന്തിഗിരി ആശ്രമം ചന്ദിരൂര്‍ ബ്രാഞ്ചിന്റെ ചുമതല വഹിച്ചു. തുടര്‍ന്ന് 2011 മുതല്‍ ആശ്രമം ഡയറക്ടര്‍ ബോര്‍ഡിലെത്തുകയും ജോയിന്റ് സെക്രട്ടറിയാവുകയും ചെയ്തു. 2019 മുതല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ മാനേജരായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. പൂര്‍വ്വാശ്രമത്തിലെ നാമം അജയകുമാര്‍ എല്‍. 1976 ഫെബ്രുവരി 10ന് ചിറയിൻകീഴിൽ ജനിച്ചു. കൃഷ്ണൻകുട്ടിയും ലതികയുമാണ് മാതാപിതാക്കൾ. നാളെ (31-05-2023 ബുധന്‍) രാവിലെ 7 മണിമുതല്‍ പൊതുദര്‍ശനം നടക്കും. ഉച്ചയ്ക്ക് 12 മണിയോടെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്കാരം പോത്തന്‍കോട് ശാന്തിഗിരി ആശ്രമം വളപ്പില്‍ നടക്കും.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കണ്ണൂർ വിസിയുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്

Published

on

കണ്ണൂർ: കണ്ണൂർ വിസിയുടെ ചുമതല കുസാറ്റ് പ്രൊഫസർ ബിജോയ് നന്ദന്. സർക്കാരുമായി കൂടിയാലോചനകൾ ഇല്ലാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനമെടുത്തത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നൽകിയത്. അതേസമയം, കണ്ണൂർ വിസി സ്ഥാനത്ത് നിന്ന് പുറത്തായ ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ദില്ലിയിലേക്ക് മടങ്ങും.

Continue Reading

Alappuzha

ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു

Published

on

ആലപ്പുഴ: ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കൾ ആദി, അഥിൽ എന്നിവരാണ് മരിച്ചത്. ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ വീട് തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട് അന്വേഷിച്ചെത്തിയ അയൽവാസികളാണ് മരണവിവരമറിഞ്ഞത്. വീട്ടിലെ ഹാളിൽ നിലത്ത് മരിച്ച നിലയിലായിരുന്നു കുട്ടികൾ. മാതാപിതാക്കൾ തൊഴിലുറപ്പ് തൊഴിലാളികളാണ്. കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് വിവരം.

Continue Reading

Kerala

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷമാക്കി മാറ്റി. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പോൾ തന്നെ അനുവദിക്കും. അതേസമയം ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മുൻഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക. ഒക്ടോബർ 15, വരെ എല്ലാ ബില്ലുകളും അനുവദിച്ചു. എന്നാൽ തുക പരിധിയില്ലാതെയാണ് ബില്ലുകൾ തീർപ്പാക്കിയത്. പരിധിയും നിയന്ത്രണങ്ങളും ഇല്ലാതെയാണ് തുക അനുവദിച്ചത്.

Continue Reading

Featured