‘സാന്റയ്ക്ക് പെട്രോള്‍ അടിക്കേണ്ടല്ലോ’; ക്രിസ്മസ് തീമില്‍ മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്

ന്യൂഡൽഹി: ക്രിസ്മസ് ആസ്പദമാക്കിയ ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാരിനെയും പരിഹസിച്ച് കോൺഗ്രസ്. കുതിച്ചുയർന്ന പെട്രോൾ വിലയും വിലക്കയറ്റവുമൊക്കെ ട്വീറ്റുകൾക്ക് പ്രമേയമാകുന്നുണ്ട്.

സാന്റ എല്ലാവരുടെയും ആഗ്രഹങ്ങൾക്ക് കാതോർക്കുന്നതിന് ദൈവത്തിന് നന്ദി. കാരണം, മോദിജി അദ്ദേഹത്തിന്റെ മൻ കീ ബാത്ത് മാത്രമേ കേൾക്കാറുള്ളൂ- എന്നാണ് ഒരു ട്വീറ്റ്.

All we want for Christmas is a government that listens. pic.twitter.com/Csz0X3NtIU
— Congress (@INCIndia) December 25, 2021

മറ്റൊരു ട്വീറ്റ് പെട്രോളിന്റെ വിലയെ കുറിച്ചുള്ളതാണ്. ദൈവത്തിന് നന്ദി, സാന്റാ മഞ്ഞുവണ്ടിയിൽ വരുന്നതിന്. അദ്ദേഹത്തിന് വൻതുക ഇന്ധനത്തിന് ചിലവഴിക്കേണ്ടി വരില്ലല്ലോ എന്നാണ് ഈ ട്വീറ്റിലെ പരിഹാസം.

Imagine dashing through the snow at Rs.95/litre. pic.twitter.com/oIlqKGaQbe
— Congress (@INCIndia) December 25, 2021

ജിംഗിൾ ബെൽസ് ജിംഗിൾ ബെൽസ്
തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, റോഡുകൾ, റെയിൽവേ-
മോദിജി വിൽക്കുന്ന ചില വസ്തുക്കളാണ് ഇവ എന്നാണ് വേറൊരു ട്വീറ്റ്.

Jingle bells, jingle bells,
ports, airports, roads, railways,
are just a few things Modi ji sells. pic.twitter.com/IIr75rxqNh
— Congress (@INCIndia) December 25, 2021

എല്ലാവർക്കും സമ്മാനം നൽകാൻ സാന്റ ഉള്ളതിന് ദൈവത്തിന് നന്ദി. കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം സമ്മാനം നൽകുന്നതിലും അദ്ദേഹത്തിന്റെ ക്രോണി ക്യാപിറ്റലിസ്റ്റ് സുഹൃത്തുക്കൾക്ക്സമ്മാനം നൽകുന്നതിലും തിരക്കിലാണ്,എന്നും പരിഹസിക്കുന്നു.

Related posts

Leave a Comment