സംസ്കൃതി വനിതാവേദി സമ്മേളനം

ഖത്തർ സംസ്കൃതി വനിതാവേദി സമ്മേളനം സമാപിച്ചു. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ആയി നടന്ന സമ്മേളനം മുൻ കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ടീച്ചർ ഉൽഘാടനം ചെയ്തു. സിനി അപ്പു അധ്യക്ഷതവഹിച്ച പരിപാടിയിൽ കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അർച്ചന ഓമനക്കുട്ടൻ അവതരിപ്പിച്ചു.
വനിതാ വേദിയുടെ പുതിയ ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുത്തു. പ്രസിഡണ്ട് : ഡോ. പ്രതിഭ രതീഷ്, സെക്രട്ടറി : സബീന അബ്ദുൽ അസീസ്, വൈസ് പ്രസിഡണ്ട്മാരായി ജാൻസി റാണി, ഷീല ജെയിംസ് എന്നിവരെയും ജോയിൻ സെക്രട്ടറിമാരായി ഇന്ദു സുരേഷ്, ജസിത ചിന്തു രാജ് എന്നവരെയും യോഗം തിരഞ്ഞെടുത്തു.
യോഗത്തിൽ സംസ്കൃതി നേതാക്കൾ ആശംസകളർപ്പിച്ചു സംസാരിച്ചു. ജാൻസി റാണി നന്ദിയും പറഞ്ഞു.

Related posts

Leave a Comment