സനോഫി വാക്സിന് ഇന്ത്യയില്‍ പരീക്ഷണാനുമതി

ന്യൂഡൽഹി: ഫ്രഞ്ച് മരുന്ന് നി‌ർമ്മാണ കമ്പനിയായ സനോഫിയുടെ കൊവിഡ് വാക്സിന് ഇന്ത്യയിൽ മൂന്നാം ഘട്ട പരീക്ഷണ അനുമതി. ബ്രിട്ടീഷ് കമ്പനിയായ ഗ്ലാക്സോ സ്മിത്തക്ലിനുമായി (ജി എസ് കെ) ചേർന്നാണ് സനോഫി കൊവിഡ് വാക്സിൻ നിർമ്മിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സനോഫി നടത്തുന്ന വാക്സിൻ പരീക്ഷണങ്ങളുടെ ഭാഗമായാണ് ഇന്ത്യയിലും പരീക്ഷണം നടത്തുന്നത്. ആദ്യമായാണ് ഒരു വിദേശ വാക്സിൻ അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന പരീക്ഷണങ്ങളുടെ ഭാഗമായി ഇന്ത്യയിലും വാക്സിൻ പരീക്ഷിക്കുന്നത്.

ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, അമേരിക്ക, എന്നിവിടങ്ങളിൽ വാക്സിൻ പരീക്ഷണം നടത്തിവരുന്നു. 18 വയസിന് മുകളിലുള്ളവരിലാണ് പരീക്ഷണം നടത്തുക. സനോഫിയുടെ വാക്സിൻ പരീക്ഷണത്തിൽ പങ്കെടുക്കുന്നവർക്ക് വേണമെങ്കിൽ മറ്റൊരു വാക്സിൻ നേരത്തെ എടുക്കുന്നതിൽ കുഴപ്പമില്ലെന്ന് സനോഫി അധികൃതർ അറിയിച്ചു.

Related posts

Leave a Comment